ലോകത്തിലെ ഏറ്റവും ചെറിയ മ്യൂസിയം കണ്ടിട്ടുണ്ടോ...! എങ്കില്‍ വരൂ, ഈ ടെലിഫോണ്‍ ബൂത്തിലേക്ക്
വലിയ അദ്ഭുതങ്ങള്‍ ഉള്ള ലോകത്ത് ഏറ്റവും ചെറിയൊരു അദ്ഭുതമുണ്ട്. സഞ്ചാരികള്‍ പുതുമ തേടുകയാണെങ്കില്‍ ഒട്ടും ആലോചിക്കേണ്ട. വേഗം യുകെയിലേക്കു വിട്ടോളൂ... അവിടെ ഒരു കുഞ്ഞു മ്യൂസിയം ഉണ്ട്. ഒരു ടെലിഫോണ്‍ ബൂത്താണ് ലോകത്തിലെ ഏറ്റവും ചെറിയ മ്യൂസിയമാക്കി മാറ്റിയിരിക്കുന്നത്.
അതും ഉപയോഗിക്കാതെ കിടന്നിരുന്ന ഒരു ടെലിഫോണ്‍ബൂത്ത്. യുകെയിലെ എസക്‌സില്‍ സതേന്‍ഡ് ഓണ്‍ സീ എന്ന പട്ടണത്തിലാണ് ഈ മ്യൂസിയമുള്ളത്. ഇവിടേക്കെത്തുന്ന വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഒന്നാണ് ഈ കുഞ്ഞു മ്യൂസിയം. ഇതിന്റെ പേര് അറിയാമോ..
ക്ലിഫ്ടൗണ്‍ ടെലിഫോണ്‍ മ്യൂസിയം എന്നാണ്. ചുവന്ന കളറുളള ബ്രിട്ടിഷ് ടെലിഫോണ്‍ ബൂത്ത്. ഇത് ലോകത്തിലെ ഏറ്റവും ചെറിയ മ്യൂസിയങ്ങളില്‍ ഒന്നാണ്. എന്നാല്‍ഈ മ്യൂസിയത്തിന് ഒരു പ്രത്യേകതയുണ്ട്. ഈ മ്യൂസിയത്തില്‍ കയറിയാല്‍ നമ്മള്‍ ഒരുപാട് കാലം പുറകോട്ട് പോവും.
പഴമ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നതാണ് ഇവിടം. കാപ്പല്‍ ടെറസിന്റെയും അലക്‌സാന്ദ്ര റോഡ് സതന്‍ഡിന്റെയും കോര്‍ണറിലായാണ് ഈ മ്യൂസിയമുള്ളത്. വലുപ്പം കുറഞ്ഞതിനാലാണ് ഈ മ്യൂസിയം വ്യത്യസ്തമാകുന്നത്. ചതുരാകൃതിയില്‍ കേവലം മൂന്നടി മാത്രമേ ഈ മ്യൂസിയത്തിനുള്ളൂ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."