HOME
DETAILS

ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍;  ആക്രമണം ഉണ്ടാവുക ഇറാഖില്‍ നിന്നെന്നും റിപ്പോര്‍ട്ട്

  
Web Desk
November 01, 2024 | 8:57 AM

Iran Prepares for Retaliation Against Israel with Long-Range Drones and Ballistic Missiles Reports Say

തെഹ്‌റാന്‍: ഇസ്‌റാഈലിന് അതിരൂക്ഷമായ തിരിച്ചടി നല്‍കാന്‍ ഇറാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനായി ദീര്‍ഘദൂര ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഇറാന്‍ സജ്ജമാക്കുന്നെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാഖ് കേന്ദ്രീകരിച്ചാണ് ഇറാന്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇറാഖിന്റെ സൈനിക കേന്ദ്രങ്ങളില്‍ നിന്നായിരിക്കും ആക്രമണമുണ്ടാവുക. 

ഇരാഖിലെ ഇറാന്‍ അനുകൂല കേന്ദ്രങ്ങളില്‍ നിന്ന് ആക്രമണം നടത്താന്‍ തീരുമാനിച്ചത് ഇറാന് നേരെ ഇസ്‌റാഈലിന്റെ മറ്റൊരു ആക്രമണം എഴിവാക്കാനാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഈ മാസം അഞ്ചാം തീയതിക്ക് മുമ്പ് ആക്രമണം നടത്താനാണ് തീരുമാനം. ഇസ്‌റാഈലിന്റെ പ്രധാന നഗരങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളുമാണ് ഇറാന്‍ ലക്ഷ്യം വെക്കുന്നതെന്നും ഇസ്‌റാഈല്‍ ഇന്റലിജന്‍സ് പുറത്തു വിട്ട റിപ്പോര്‍ട്ടിലുണ്ട്. 

അടുത്തിടെ സയണിസ്റ്റ് ഭരണകൂടം ഞങ്ങളുടെ രാജ്യത്തിന് നേരെ നടത്തിയ ആക്രമണം അനുവദിക്കാനാവാത്തതായിരുന്നു. ഇതിന് ഇറാന്‍ തക്കതായ തിരിച്ചടി നല്‍കും- ഇറാന്‍ പരമോന്നത നേതാവിന്റെ അടുത്ത അനുയായിയായ മുഹമ്മദ് മുഹമ്മദി പറഞ്ഞു. 

അതിനിടെ ഗസ്സയില്‍ ഇസ്‌റാഈല്‍ നരവേട്ട തുടരുകയാണ്. കഴിഞ്ഞ ദിവസം നടത്തിയ ബോംബാക്രമണത്തില്‍  46 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വടക്കന്‍ ഗസ്സയിലെ കമല്‍ അദ്‌വാന്‍ ആശുപത്രിക്ക് നേരെയും ഇസ്‌റാഈല്‍ ആക്രമണമുണ്ടായി. ആശുപത്രികെട്ടിടം പൂര്‍ണമായും തകര്‍ന്നു. ഇതോടെ മരുന്നുകളും മറ്റുമില്ലാത്തത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദാറുൽ ഉലൂം ദയൂബന്ദിൽ ഗംഗാജലം കൊണ്ട് അഭിഷേകം നടത്തും'; പ്രമുഖ ഇസ്‌ലാമിക മതപഠനശാലയ്ക്ക് കീഴിൽ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട് ഹിന്ദു രക്ഷാദൾ 

National
  •  7 days ago
No Image

കാരുണ്യത്തിന്റെ വേറിട്ട കാഴ്ച; തെരുവ് പശുക്കള്‍ക്ക് ഓണ്‍ലൈനായി ഭക്ഷണം നല്‍കി യുവതിയും ഡെലിവറി ഏജന്റും

National
  •  7 days ago
No Image

തസ്‌ലീമ നസ്രീന്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്‍ക്കത്തയിലേക്ക്; ചടങ്ങിലേക്ക് മുഖ്യമന്ത്രി സുവേന്ദു അധികാരിക്കും ക്ഷണം

International
  •  7 days ago
No Image

വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കി സ്വര്‍ണക്കടത്ത്; ദമ്പതികള്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍, രണ്ട് കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു

Kerala
  •  7 days ago
No Image

താങ്ക്യു യു.എ.ഇ കാംപയിനില്‍ 136 രാജ്യങ്ങളില്‍ നിന്ന് നാലര ലക്ഷം സന്ദേശങ്ങള്‍

uae
  •  7 days ago
No Image

കണ്ണൂരില്‍ അതിഥി തൊഴിലാളി കുളിമുറിയില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍; സഹോദരി ഭര്‍ത്താവ് പിടിയില്‍

Kerala
  •  7 days ago
No Image

UAE SCAM ALERT| തട്ടിപ്പിന് സാധ്യത; വാഹന ഇന്‍ഷുറന്‍സ് ഓണ്‍ലൈനായി എടുക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ

uae
  •  7 days ago
No Image

കുവൈത്തിലെ ആദ്യ 15 വർഷത്തെ ഗോൾഡൻ റെസിഡൻസി എം.എ യൂസഫലിക്ക്

Kuwait
  •  7 days ago
No Image

W.W.Eയുടെ മാസ്മരികലോകം; അമേരിക്കന്‍ എയര്‍ലൈന്‍സ് സെന്ററിലെ WWE അനുഭവം

Football
  •  7 days ago
No Image

യു.എ.ഇയിൽ ഇന്നും കടുത്ത ചൂട്; 47°C വരെ ഉയരും, കിഴക്കൻ-തെക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യത

Weather
  •  7 days ago