HOME
DETAILS

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

  
November 01, 2024 | 5:30 PM

A girl died after being hit by a car driven by a 17-year-old boy in Greater Noida

ന്യൂഡൽഹി:ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതി മരിച്ചു. ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന യുവതിക്കാണ്  ദാരുണാന്ത്യം സംഭവിച്ചത്. വാഹനമിടിച്ചതിന് പിന്നാലെ കാറിൽ നിന്ന് ഇറങ്ങിയോടിയ 17 വയസുകാരനെ പിന്നീട്പിടികൂടുകയായിരുന്നു. ബിസ്റാക് ഏരിയയിലാണ്  സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

റോഡരികിലൂടെ യുവതി നടന്നുവരുന്നത് വീഡിയോയിൽ കാണാം. നല്ല വേഗതയിൽ റോഡിലേക്ക് എത്തുന്ന കാ‍ർ ഒരു ട്രാക്ടറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചക്കുന്നതിനിടെ ഡ്രൈവ‍ർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി. തുടർന്നാണ് ഒരു വശത്തേക്ക് കാർ നീങ്ങിയതും നല്ല വേഗതയിൽ ചെന്ന് യുവതിയെ ഇടിക്കുന്നതും. യുവതിയെയും വലിച്ചിഴച്ചു കൊണ്ട് കാർ പിന്നെയും കുറച്ചു ദൂരം മുന്നോട്ട് നീങ്ങി ഒരു പോസ്റ്റിൽ ഇടിക്കുകയും ചെയ്തു.

ഉത്ത‍ർപ്രദേശിലെ ഹർദോയ് ജില്ലക്കാരിയായ യുവതി ഒരു കെട്ടിട നി‍ർമാണ സൈറ്റിൽ ജോലി ചെയ്യുകയായിരുന്നു. താമസ സ്ഥലത്തു നിന്ന് ജോലി സ്ഥലത്തേക്ക് പോവുന്നതിനിടെയാണ് അപകടം സംഭവിച്ചത്. യുവതി സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെടുകയും ചെയ്തു. അപകടത്തിന് തൊട്ടു പിന്നാലെ 17കാരൻ കാറിൽ നിന്ന് പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു. പിന്നീട് സ്ഥലത്തെത്തിയ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാം ടി-20യിൽ സൗത്ത് ആഫ്രിക്കയെ തകർത്തെറിഞ്ഞു; പരമ്പരയിൽ ഇന്ത്യ മുന്നിൽ

Cricket
  •  4 days ago
No Image

ഫേസ്ബുക്ക് പരസ്യത്തിലൂടെ വലവീശി; ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ 62-കാരന് നഷ്ടമായത് 2.14 കോടി രൂപ 

Kerala
  •  4 days ago
No Image

'ഇത് ഞാൻ എന്റെ ഭാര്യക്ക് സമ്മാനമായി നൽകും': കാർപെറ്റിന് പിന്നാലെ കൊൽക്കത്ത സ്റ്റേഡിയത്തിൽ നിന്ന് പൂച്ചട്ടി കൊണ്ടുപോയി യുവാവ്; വീഡിയോ വൈറൽ

National
  •  4 days ago
No Image

വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  4 days ago
No Image

ഇവർ മെസിക്ക് മുമ്പേ ഇന്ത്യയിലെത്തിയ ലോകകപ്പ് ജേതാക്കൾ; ഇതിഹാസങ്ങൾ ആരെല്ലാം?

Football
  •  4 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കേന്ദ്ര ഏജൻസി അന്വേഷിക്കണം; പാർലമെന്റിൽ നാളെ യു.ഡി.എഫ് എംപിമാരുടെ പ്രതിഷേധം

National
  •  4 days ago
No Image

വീണ്ടും അടിയോടടി! സഞ്ജു സ്വന്തമാക്കിയ അപൂർവ നേട്ടത്തിൽ അഭിഷേക് ശർമ്മയുടെ സർവാധിപത്യം

Cricket
  •  4 days ago
No Image

അറിഞ്ഞിരിക്കാം ജർമനിയിലെ ജോലി സാധ്യതയെ കുറിച്ച്; തൊഴിൽ സമയം ക്രമീകരിക്കപ്പെട്ടിരിക്കുന്നത് ഇങ്ങനെ

Abroad-career
  •  4 days ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ റൂട്ട് മാപ്പ് പുറത്തിറക്കി ആർടിഎ; 2029-ൽ പ്രവർത്തനം ആരംഭിക്കും

uae
  •  4 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോക റെക്കോർഡിൽ മിന്നിതിളങ്ങി ഹർദിക് പാണ്ഡ്യ

Cricket
  •  4 days ago