HOME
DETAILS

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ കെമി ബദനോക്; നേതൃത്വത്തിലെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരി

  
Web Desk
November 03 2024 | 06:11 AM

Kemi Badenoch Elected as New Leader of the UKs Conservative Party First Black Woman to Lead a Major UK Party

ലണ്ടന്‍: ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പുതിയ ലീഡറായി കെമി ബദനോക്  തെരഞ്ഞെടുക്കപ്പെട്ടു. നാല്‍ത്തിനാലുകാരിയായ കെമി ബ്രിട്ടനിലെ ഏതെങ്കിലും ഒരു വലിയ പാര്‍ട്ടിയുടെ തലപ്പത്തെത്തുന്ന ആദ്യ കറുത്തവര്‍ഗക്കാരിയാണ്.

ഋഷി സുനക് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മന്ത്രിസഭയിലുണ്ടായിരുന്ന കെമി (44) നൈജീരിയന്‍ വംശജയാണ്. മുന്‍ ഇമിഗ്രേഷന്‍ വകുപ്പു മന്ത്രിയായ റോബര്‍ട്ട് ജെന്റിക്കിനെ മറികടന്നാണ് കെമി ബദനോക് ഈ പദവിയില്‍ എത്തുന്നത്. സുനകിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള വോട്ടെടുപ്പിന്റെ അവസാനഘട്ടത്തില്‍ കെമിയും മുന്‍മന്ത്രി റോബര്‍ട്ട് ജെന്റിക്കുമാണ് ഉണ്ടായിരുന്നത്. കെമി 53,806 വോട്ടുകളും റോബര്‍ട്ട് ജെന്റിക്കിന് 41,388 വോട്ടുകളും നേടി. 

മുന്‍ പ്രധാനമന്ത്രിയായ റിഷി സുനകിന് പകരക്കാരിയായ കെമിക്കു മുന്നില്‍ ഏറെ വെല്ലുവിളികളാണുള്ളത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ വീണ്ടും അധികാരത്തില്‍ എത്തിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് കെമി ബദനോകിനു മുന്നിലുള്ളത്.

 'സത്യം പറയാനുള്ള സമയമായിരിക്കുന്നു. നമുക്ക് മുന്നിലുള്ള ദൗത്യം കഠിനവും എന്നാല്‍ ലളിതവുമാണ്. ലേബര്‍ പാര്‍ട്ടി സര്‍ക്കാരിനെ പ്രതിജ്ഞാബദ്ധമാക്കാനായി സത്യസന്ധതയുള്ള പ്രതിപക്ഷമാവുക എന്നതാണ് നമുക്ക് ആദ്യം ചെയ്യാനുള്ളത്. നമ്മള്‍ തെറ്റുകള്‍ വരുത്തിയതിനെക്കുറിച്ച് സത്യസന്ധത പുലര്‍ത്തണം. നമ്മുടെ രണ്ടാമത്തെ ലക്ഷ്യവും ഒട്ടും ചെറുതല്ല. നമ്മുടെ പാര്‍ട്ടിയെ അധികാരത്തിലേറ്റുക എന്നതാണത്- പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കെമി പറഞ്ഞു.

നമ്മുടെ മഹത്തായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടത് എനിക്ക് ലഭിക്കുന്ന ഒരു ബഹുമതിയാണ്. ഞാന്‍ സ്‌നേഹിക്കുന്ന, എനിക്ക് ഒരുപാട് അവസരം തന്ന ഒരു പാര്‍ട്ടിയാണ്. മത്സരത്തില്‍ എതിരാളിയായിരുന്ന റോബര്‍ട്ട് ജെന്റിക്ക് വരും വര്‍ഷങ്ങളില്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്നതില്‍ എനിക്ക് സംശയമില്ല. എന്നില്‍ വിശ്വാസമര്‍പ്പിച്ച എല്ലാ അംഗങ്ങള്‍ക്കും നന്ദി. മാറ്റത്തിനുള്ള സമയമാണിത്- തന്നെ തെരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് അവര്‍ കൂട്ടിച്ചേര്‍ത്തു. 

നമ്മുടെ ചര്‍മ്മത്തിന്റെ നിറം നമ്മുടെ മുടിയുടെ നിറത്തെക്കാളും കണ്ണുകളുടെ നിറത്തെക്കാളും പ്രാധാന്യമര്‍ഹിക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍- അവര്‍ പറഞ്ഞു. 

ബ്രിട്ടന്‍-ഇന്ത്യ സ്വതന്ത്രവ്യാപാരക്കരാര്‍ ഒപ്പിടുന്നതു സംബന്ധിച്ച ചര്‍ച്ചകളില്‍ വ്യാപാരമന്ത്രിയായിരിക്കെ കെമിയും പങ്കെടുത്തിരുന്നു. വിസ എണ്ണം കൂട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തില്‍ത്തട്ടിയാണ് കരാര്‍ ചര്‍ച്ച സ്തംഭിച്ചതെന്ന് അവര്‍ ഈയിടെ പറഞ്ഞിരുന്നു. നൈജീരിയന്‍ ദമ്പതികളുടെ മകളായി യുകെയിലാണു കെമിയുടെ ജനനം. ഭര്‍ത്താവ് ഹാമിഷ് ബേഡനോക്, ഡോയ്‌ചെ ബാങ്ക് ഉദ്യോഗസ്ഥനും മുന്‍ കൗണ്‍സിലറുമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി വംശഹത്യാ കേസില്‍ യു.എ.പി.എ ചുമത്തി ജയിലിലടച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖാലിദ് സെയ്ഫിക്ക് 10 ദിവസത്തെ ഇടക്കാല ജാമ്യം

National
  •  a month ago
No Image

പിക്കപ്പ് വാനില്‍ ഇടിച്ച് നിയന്ത്രണം നഷ്ടമായ ലോറി ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

Kerala
  •  a month ago
No Image

വിദ്യാർത്ഥികളെ കയറ്റിയില്ല; സ്വകാര്യ ബസിന് മുന്നിൽ കിടന്ന് ഹോം ഗാർഡിന്റെ പ്രതിഷേധം

Kerala
  •  a month ago
No Image

സാമൂഹിക ഉന്നമനം: കൈകോർത്ത് ജി.ഡി.ആർ.എഫ്.എ ദുബൈയും 'താങ്ക്യൂ ഫോർ യുവർ ഗിവിങ്' ടീമും | GDRFA Dubai & 'Thank You for Your Giving

uae
  •  a month ago
No Image

'വാക്കുമാറിയത് കേരള സര്‍ക്കാര്‍; വ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ചില്ല' രൂക്ഷ വിമര്‍ശനവുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

Kerala
  •  a month ago
No Image

ചെന്നൈയല്ല, സഞ്ജുവിനെ സ്വന്തമാക്കേണ്ടത് ആ ടീമാണ്: ആകാശ് ചോപ്ര

Cricket
  •  a month ago
No Image

മലപ്പുറത്ത് ആതവനാട് ഗവ. ഹൈസ്‌കൂളില്‍ 57 കുട്ടികള്‍ക്ക് ചിക്കന്‍ പോക്‌സ് സ്ഥിരീകരിച്ചു ; എല്‍പി, യുപി വിഭാഗങ്ങള്‍ ഒരാഴ്ചത്തേക്ക് അടച്ചിട്ടു

Kerala
  •  a month ago
No Image

ഇതിഹാസം ചെന്നൈയിൽ നിന്നും പടിയിറങ്ങുന്നു; സൂപ്പർ കിങ്സിന് വമ്പൻ തിരിച്ചടി 

Cricket
  •  a month ago
No Image

തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ ജയം നേടുന്നവര്‍ക്കു വെല്ലുവിളിയുമായി സുപ്രിം കോടതി; നോട്ടയുടെ നിയമസാധുത പരിശോധിക്കുമെന്ന്

National
  •  a month ago
No Image

വില ഇടിവ്; പ്രതിസന്ധിയിലാണ് റമ്പൂട്ടാന്‍ കര്‍ഷകരും

Kerala
  •  a month ago