HOME
DETAILS

' തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 558 കോടി രൂപയുടെ വസ്തുവകകൾ', കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

  
November 06, 2024 | 2:08 PM

The Election Commission has released the figures that properties of Rs 558 crore have been seized so far from the states where the elections are taking place

ഡ‍ൽഹി:രാജ്യത്തെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്നായി 558 കോടി രൂപയുടെ വസ്തുവകകൾ പിടിച്ചെടുത്തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പിടിച്ചെടുത്ത തുകയുടെ കണക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. മഹാരാഷ്ട്രയിൽ നിന്നാണ് ഏറ്റവും കൂടുതൽ വസ്തുവകകൾ പിടികൂടിയിരിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്ന്  മാത്രം 280 കോടിയുടെ വസ്തുവകകൾ പിടിച്ചെടുത്തെന്ന് കമ്മീഷൻ വിവരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡിൽ നിന്ന് ഇതുവരെ 158 കോടി രൂപയുടെ വസ്തുവകകൾ പിടികൂടിയിരിക്കുന്നതെന്നും കമ്മീഷൻ വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള 14 സംസ്ഥാനങ്ങളിൽ നിന്നായി 118.01 കോടി രൂപയുടെ വസ്തു വകകളും പിടിച്ചെടുത്തിട്ടുണ്ട്. 8.9 കോടി രൂപ പണമായും 7.63 കോടിയുടെ മദ്യവും 21.47 കോടിയുടെ ലഹരിവസ്തുക്കളും 9.43 കോടിയുടെ വിലപിടിപ്പുള്ള ലോഹങ്ങളും 70.59 കോടിയുടെ സൗജന്യമായി എത്തിച്ച വസ്തുക്കളുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ  ഇവിടങ്ങളിൽ നിന്ന് പിടികൂടിയിരിക്കുന്നത്. പരിശോധനകൾ തുടരുകയാണെന്നും കമ്മീഷൻ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'2026 ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഞാൻ ഗോൾ നേടും, കപ്പ് ബ്രസീലിലെത്തിക്കും'; ആരാധകർക്ക് വാക്കുനൽകി സുൽത്താൻ

Football
  •  3 days ago
No Image

'ഇരട്ട എഞ്ചിൻ സർക്കാർ പരാജയപ്പെടുമ്പോൾ ഉത്തരവാദിത്തം പ്രതിപക്ഷത്തിനല്ല'; മോദിക്ക് മറുപടിയുമായി മല്ലികാർജുൻ ഖർഗെ

National
  •  3 days ago
No Image

ജെമീമയുടെ ചിറകിലേറി ഇന്ത്യ; ആദ്യ ടി-20യിൽ ശ്രീലങ്കയെ തകർത്ത് ലോക ചാമ്പ്യന്മാർ

Cricket
  •  3 days ago
No Image

ഒമാനിൽ സാഹസിക ടൂറിസം നിയമങ്ങൾ കർശനമാക്കുന്നു; ലംഘിച്ചാൽ കടുത്ത നിയമനടപടി

oman
  •  3 days ago
No Image

കുവൈത്തിൽ വീടിന് തീപിടിച്ച് യുവതിയും രണ്ട് കുട്ടികളും വെന്തുമരിച്ചു; അഞ്ച് പേർക്ക് ​ഗുരുതരമായി പൊള്ളലേറ്റു

Kuwait
  •  3 days ago
No Image

ഭാര്യയെ വീഡിയോ കോൾ ചെയ്ത് കഴുത്തിൽ കുരുക്കിട്ടു; നരിക്കുനിയിൽ ബിഹാർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  3 days ago
No Image

സമസ്തയുടെ വിദ്യാഭ്യാസ വിപ്ലവം മാതൃകാപരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

Kerala
  •  3 days ago
No Image

മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ല, മത വിദ്യാഭ്യാസം അനിവാര്യം: രമേശ് ചെന്നിത്തല

Kerala
  •  3 days ago
No Image

സമസ്ത ഒരു സമുദായത്തെ കൈപിടിച്ചുയർത്തി: മന്ത്രി സജി ചെറിയാൻ

Kerala
  •  3 days ago
No Image

ഭരണഘടനയെ വെല്ലുവിളിക്കുന്നവർക്ക് മുമ്പിൽ സമസ്ത പറഞ്ഞു ഒരു ഇന്ത്യ, ഒരൊറ്റ ജനത: മന്ത്രി വി.എൻ വാസവൻ

Kerala
  •  3 days ago