HOME
DETAILS

ദുബൈയിൽ ജോലി സമയവും തൊഴിൽ നയങ്ങളും വിപുലീകരിച്ച് ഗതാഗതം സുഗമമാക്കാൻ നീക്കം

  
November 12, 2024 | 2:29 PM

Dubai Boosts Work-Life Balance with Flexible Hours and Commuting Options

ദുബൈ: ദുബൈ എമിറേറ്റിലുടനീളം ഫ്ലെക്സിബിൾ (വഴക്കമുള്ള) ജോലി സമയവും വിദൂര (റിമോട്ട്) തൊഴിൽ നയങ്ങളും വിപുലീകരിച്ച് ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികൾ ദുബൈ നടപ്പാക്കുന്നു. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് പൊതു-സ്വകാര്യ മേഖലകൾ ഈ രീതികൾ സ്വീകരിക്കേണ്ടത് ഇന്ന് ആവശ്യമായി വന്നിരിക്കുകയാണ്.

2 അവർ സ്റ്റാർട് വിൻഡോ, റിമോട്ട് വർക് മുഖേന സൗകര്യപ്രദമായ പ്രവൃത്തി സമയം പ്രതിമാസം നാല് മുതൽ അഞ്ചു വരെ അനുവദിക്കുന്നതിലൂടെ ദുബൈയിലുടനീളം പ്രഭാത നേരത്തെ ഗതാഗത കുരുക്ക് 30 ശതമാനം കുറയ്ക്കാൻ കഴിയുമെന്ന് രണ്ടു പഠനങ്ങളെ ഉദ്ധരിച്ച് അധികൃതർ പറഞ്ഞു.

ഉദാഹരണത്തിന്, 20 ശതമാനം ജീവനക്കാർ വിദൂരമായി ജോലി ചെയ്യുകയാണെങ്കിൽ, ശൈഖ് സായിദ് റോഡിലെ ഗതാഗതം 9.8 ശതമാനവും അൽ ഖൈൽ റോഡിൽ 8.4 ശതമാനവും കുറയും. കൂടാതെ, ഫ്ലെക്സിബിൾ ജോലി സമയം കൊണ്ട് മാത്രം ശൈഖ് സായിദ് റോഡിൽ 5.7 ശതമാനവും അൽ ഖൈൽ റോഡിൽ 5 ശതമാനവും ഗതാഗത വ്യാപ്തി കുറയ്ക്കാനാകുമെന്നും ബന്ധപ്പെട്ടവർ വാർത്താകുറിപ്പിൽ പറഞ്ഞു.

റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി(ആർ.ടി.എ)യും ദുബൈ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സ് (ഡി.ജി.എച്ച്.ആർ) വകുപ്പും ചേർന്ന് നടത്തിയ രണ്ട് സർവേകളുടെ ഫലം പ്രഖ്യാപിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായത്. ആദ്യ സർവേ 320,000ത്തിലധികം ജീവനക്കാരുള്ള 644 കമ്പനികളെ ഉൾപ്പെടുത്തിയുള്ളതായിരുന്നു. രണ്ടാമത്തേത് സ്വകാര്യ മേഖലയിൽ നിന്നുള്ള 12,000 ജീവനക്കാരെ ഉൾപ്പെടുത്തിയുള്ളതും. 32 ശതമാനം സ്വകാര്യ കമ്പനികളും നിലവിൽ റിമോട്ട് വർക് പോളിസികൾ നടപ്പിലാക്കുന്നുണ്ട്. 58 ശതമാനം പേർ അവ സ്വീകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുമുണ്ട്.

കൂടാതെ, 31 ശതമാനം കമ്പനികളും ഫ്ലെക്സിബിൾ ജോലി സമയം നടപ്പിലാക്കിയിട്ടുണ്ട്. നിലവിൽ ഈ പോളിസി പ്രയോഗിക്കാത്തവരിൽ 66 ശതമാനം പേർക്ക് വിപുലീകരണം സാധ്യമാണ്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം ട്രാഫിക് ഫ്ലോ പ്ലാനിന് അംഗീകാരം നൽകിയതിനെ തുടർന്നാണ് ഇക്കഴിഞ്ഞ മെയ് മാസത്തിൽ സർവേകൾ പ്രഖ്യാപിച്ചത്. കൊവിഡ് 19നിടെ ജീവനക്കാർക്ക് വിദൂര ജോലികൾ സജീവമാക്കുന്നതിന് ദുബൈയിലെ ഓഫീസുകൾ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിച്ചെടുത്തിരുന്നു. ഏപ്രിലിലെ അഭൂതപൂർവമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനുമിടയിൽ സ്വകാര്യ, സർക്കാർ മേഖലാ ഓഫീസുകൾ ഓൺലൈനായി മാറിയതോടെ, അടിയന്തര സാഹചര്യങ്ങൾക്കുള്ള ഓപ്ഷൻ തൊഴിലുടമകൾ നിലനിർത്തി.

ഒട്ടുമിക്ക സർക്കാർ സ്ഥാപനങ്ങളിലും റിമോട്ട് വർക്ക് സിസ്റ്റം കോർപറേറ്റ് സംസ്‌കാരത്തിൻ്റെ പ്രധാന ഭാഗമായി മാറിയെന്ന് ഡി.ജി.എച്ച്.ആർ ഡിപ്പാർട്ട്‌മെൻ്റ് ഡയരക്ടർ ജനറൽ അബ്ദുല്ല അലി ബിൻ സായിദ് അൽ ഫലാസി പറഞ്ഞു. വിദൂര ജോലി തിരഞ്ഞെടുക്കാൻ ചില കമ്പനികൾ ജീവനക്കാർക്ക് വർഷത്തിൽ നിരവധി ദിവസങ്ങൾ അനുവദിക്കുന്നു. കൂടാതെ, ചില സർക്കാർ സ്ഥാപനങ്ങൾ രാവിലെ 6.30നും 8.30നുമിടയിൽ ജോലി ആരംഭിക്കുന്നതിന് സൗകര്യം നൽകുന്നു. രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയങ്ങളിൽ ജീവനക്കാരെ അവരുടെ യാത്രാ മാർഗങ്ങൾ ഏർപ്പെടുത്താൻ അനുവദിക്കുന്നു. അങ്ങനെ ജോലിസ്ഥലത്തേക്കും പുറത്തേക്കും സുഗമമായ വരവും പുറപ്പെടലും സാധ്യമാക്കുന്നു -അദ്ദേഹം പറഞ്ഞു.

ഈ സ്ഥാപനങ്ങളിൽ 80 ശതമാനവും ജീവനക്കാർക്ക് ആഴ്‌ചയിൽ രണ്ട് ദിവസം വിദൂരമായി ജോലി ചെയ്യാനുള്ള ഓപ്‌ഷൻ വാഗ്ദാനം ചെയ്യുന്നുവെന്ന് സ്ഥിതി വിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. കൂടാതെ, 87 ശതമാനം ദുബൈ ഗവൺമെൻ്റ് ജീവനക്കാരും അവരുടെ വ്യക്തിഗത ആവശ്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നുവെന്നാണ് കരുതുന്നത്. അതേസമയം, 89.4 ശതമാനം പേർ ഈ സമയം സമ്മതിക്കുന്നുണ്ട്. തങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാൻ 80.4 ശതമാനം പേരും വിദൂരമായി ജോലി ചെയ്യുമ്പോൾ ഉൽപ്പാദനക്ഷമത ഓഫിസിലെ ഉൽപ്പാദന ക്ഷമതയുമായി പൊരുത്തപ്പെടുന്നുവെന്ന് വിശ്വസിക്കുന്നു. 90 ശതമാനം പേർ സഹപ്രവർത്തകരുമായോ മാനേജർമാരുമായോ ആശയ വിനിമയത്തിലോ ബന്ധത്തിലോ പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്യുന്നില്ല. ദുബൈയുടെ ട്രാഫിക് ഡിമാൻഡ് മാനേജ്‌മെൻ്റ് നയങ്ങളിൽ വിദൂര ജോലിയും വഴക്കമുള്ള സമയവും ഉണ്ടെന്ന് ഇൻഫ്രാസ്ട്രക്ചർ, അർബൻ പ്ലാനിംഗ്, വെൽബീയിംഗ് കമ്മീഷണർ ജനറൽ മത്താർ അൽ തായർ പറഞ്ഞു.

ട്രക്കുകളുടെ സഞ്ചാരം നിയന്ത്രിക്കുന്നത് വർധിപ്പിച്ചും, ബസുകൾക്കും ടാക്‌സികൾക്കും വേണ്ടിയുള്ള സമർപ്പിത പാതകൾ വ്യാപിപ്പിച്ചും, താമസക്കാരെയും സന്ദർശകരെയും സ്വകാര്യ വാഹനങ്ങൾക്ക് പകരം പൊതുഗതാഗതം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിച്ചും, ജീവനക്കാർക്ക് കാർ പൂളിംഗ് നടപ്പാക്കിയുമുള്ള നീക്കങ്ങൾ ഈ ദിശയിൽ കൊണ്ടുവരേണ്ടത് മൗലികമാണെന്നു ഇതുസംബന്ധിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു.

 Dubai introduces enhanced work hours and employment policies to ensure seamless commuting, promoting a better work-life balance for residents.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഡോമീറ്റർ തട്ടിപ്പ്: കാർ വിൽക്കാൻ കിലോമീറ്റർ കുറച്ചു കാണിച്ചു; വിൽപനക്കാരന് 29,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  10 days ago
No Image

ബീഹാർ പിടിക്കാൻ ലോകബാങ്ക് ഫണ്ടിൽ നിന്ന് 14,000 കോടി രൂപ വകമാറ്റി; തെരഞ്ഞെടുപ്പിന് പിന്നാലെ എൻഡിഎക്കെതിരെ ഗുരുതരാരോപണവുമായി ജൻ സൂരജ് പാർട്ടി

National
  •  10 days ago
No Image

പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  10 days ago
No Image

വൈഷ്ണയ്‌ക്കെതിരെ പരാതി നല്‍കിയ സി.പി.എം ബ്രാഞ്ച് അംഗത്തിന്റെ വീട്ടു നമ്പറില്‍ 22 പേര്‍; ക്രമക്കേടെന്ന് ആരോപണം

Kerala
  •  10 days ago
No Image

രാജാറാം മോഹന്‍ റോയ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഏജന്റായിരുന്നുവെന്ന ആക്ഷേപിച്ച് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി; വിമര്‍ശനത്തിന് പിന്നാലെ ഖേദപ്രകടനം

National
  •  10 days ago
No Image

സാരിയെച്ചൊല്ലിയുള്ള തര്‍ക്കം; വിവാഹത്തിന് ഒരു മണിക്കൂര്‍ മുന്‍പ് വധുവിനെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്ന് വരന്‍

National
  •  10 days ago
No Image

പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം: പ്രതിയ കീഴ്‌പെടുത്തിയ ആളെ കണ്ടെത്തി

Kerala
  •  10 days ago
No Image

യൂണിഫോമിട്ട്, പുസ്തകങ്ങളുമായി സ്‌കൂളിലേക്ക് പോവുകയാണ് മുത്തശ്ശിമാര്‍;  പഠിക്കാന്‍ പ്രായമൊരു തടസമേ അല്ല

Kerala
  •  10 days ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം?; കണ്ണൂരില്‍ ബി.എല്‍.ഒ ആത്മഹത്യ ചെയ്തു

Kerala
  •  10 days ago
No Image

'ലക്ഷക്കണക്കിന് പ്രവര്‍ത്തകരുള്ള പാര്‍ട്ടിക്ക് എല്ലാവര്‍ക്കും ടിക്കറ്റ് കൊടുക്കാനാകുമോ?' ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി ടി.പി സെന്‍കുമാര്‍

Kerala
  •  10 days ago