HOME
DETAILS

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: മുഖ്യമന്ത്രി- മാനേജ്‌മെന്റ് ചര്‍ച്ച ധാരണയിലെത്തി

  
backup
September 01, 2016 | 2:59 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%af-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0-5

തിരുവന്തപുരം: സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി മാനേജ്‌മെന്റുകള്‍ നടത്തിയ ചര്‍ച്ച ധാരണയിലെത്തി. മെറിറ്റ് സീറ്റിലും മാനേജ്‌മെന്റ് സീറ്റിലും മുന്‍ വര്‍ഷങ്ങളിലേതിനു സമാനമായി 10 ശതമാനം ഫീസ് വര്‍ധിപ്പിച്ചു. സര്‍ക്കാരും മാനേജ്‌മെന്റ് പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് ധാരണ ഉരുത്തിരിഞ്ഞത്.

13 മാനേജ്‌മെന്റുകള്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടു. നീറ്റ് ലിസ്റ്റില്‍നിന്നാവും പ്രവേശനം. ബാക്കിയുള്ള അഞ്ചു മാനേജ്‌മെന്റുകളും സര്‍ക്കാര്‍ തീരുമാനത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ചര്‍ച്ചയില്‍ പങ്കെടുത്തില്ല.

സര്‍ക്കാര്‍ ക്വാട്ടയിലെ സീറ്റുകളില്‍ ത്രിതല ഫീസ് നടപ്പാക്കാനാണ് തീരുമാനമായിരിക്കുന്നത്. എസ്.സി/എസ്ടി സീറ്റുകളിലെ ഫീസുകളില്‍ വ്യത്യാസമില്ല. പുതുക്കിയ ഫീസ് ഘടന പ്രകാരം ആറു ശതമാനം സീറ്റുകളില്‍ 24,000 രൂപയും 14 ശതമാനം സീറ്റുകളില്‍ 44,000 രൂപയും ഫീസായി വാങ്ങാം. സര്‍ക്കാര്‍ പരിധിയില്‍വരുന്ന 30 ശതമാനം സീറ്റില്‍ 2.5 ലക്ഷം രൂപ ഫീസായി ഈടാക്കാം. 50 ശതമാനം സീറ്റ് മെറിറ്റ് സീറ്റായി സര്‍ക്കാരിനു വിട്ടുനല്‍കുന്ന മുന്‍വര്‍ഷത്തെ ധാരണ തുടരും.

മാനേജ്‌മെന്റിന്റെ കൈവശമുള്ള 35 ശതമാനം സീറ്റില്‍ ഫീസ് എട്ടര ലക്ഷത്തില്‍നിന്ന് 11 ലക്ഷമായി ഉയര്‍ന്നു. 15 ശതമാനം എന്‍.ആര്‍.ഐ സീറ്റില്‍ ആറു ലക്ഷം രൂപ ഫീസായി ഈടാക്കാനും മാനേജ്‌മെന്റുകളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. ധാരണപ്രകാരം കൂടുതല്‍ കുട്ടികള്‍ക്ക് മെറിറ്റ് ആനുകൂല്യം ലഭ്യമാകുമെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  3 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  3 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  3 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  3 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  3 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  3 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  3 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  3 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  3 days ago