മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍
കണ്ണൂര്‍: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ യു.ഡി.എഫ് ശ്രമിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. കണ്ണൂര്‍ ഡി.സി ഓഫിസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2500 ലേറെ ഇരട്ട വോട്ടുകളാണ് അവിടെ ചേര്‍ത്തത്. ഇതിനായി ഓരോ ബൂത്തിലും എണ്ണയിട്ട യന്ത്രം പോലെയാണ് യു.ഡി.എഫ് പ്രവര്‍ത്തിച്ചതെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഇതു പരിശോധിച്ചപ്പോള്‍ പലതും ഇരട്ട വോട്ടാണെന്ന് മനസിലായിട്ടുണ്ട്. ചിലയാളുകള്‍ക്ക് വീടുകളില്‍ വിലാസമുണ്ടെങ്കിലും അവരവിടെ താമസിക്കുന്നില്ല. ഇതു സംബന്ധിച്ച് എല്‍.ഡിഎഫ് പരാതി നല്‍കിയിട്ടുണ്ട്. കലക്ടറേറ്റ് മാര്‍ച്ചും നടത്തിയിട്ടുണ്ട്.
ഇരട്ട വോട്ടുകള്‍ പരമാവധി നീക്കം ചെയ്യണം 500 വോട്ടുകള്‍ നീക്കം ചെയ്തിട്ടുണ്ട്. ഇനി രണ്ടായിരം വോട്ടുകള്‍ കൂടി നീക്കം ചെയ്യാനുണ്ട്. ചില ബി.എല്‍. ഒമാരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇരട്ട വോട്ടുകളുള്ളവരെ വോട്ടു ചെയ്യാന്‍ വിടില്ല. ഇതിന്റെ പിന്നില്‍ കോണ്‍ഗ്രസാണ്. ഇലക്ഷന്‍ കമ്മിഷനില്‍ ഇതു സംബന്ധിച്ചു പരാതി നല്‍കിയിട്ടുണ്ട്. സന്ദീപ് വാര്യര്‍ ഇതുവരെ ആര്‍.എസ്. സി നെ തള്ളിപ്പറഞ്ഞിട്ടില്ല. ബി.ജെ.പിയെ മാത്രമാണ് തള്ളിപ്പറഞ്ഞത്. പാലക്കാട് മുഖ്യമന്ത്രി പാണക്കാട് സാദിഖ് അലി തങ്ങളെ വിമര്‍ശിച്ചത് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനെന്ന നിലയിലാണ്. അതു സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാടാണ്. ശരിയായ രാഷ്ട്രീയ വിമര്‍ശനമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിം ലീഗ് ജമാത്തെ ഇസ്‌ലാമിയുടെ തടങ്കല്‍ പാളയത്തിലാണുള്ളത്.
മതരാഷ്ട്ര വാദികളാണ് ജമാത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയും. ബി.ജെ.പി പറയുന്നതുപോലെ മത രാഷ്ട്രവാദം തന്നെയാണ് ഇവരും പറയുന്നത്. മുഖ്യമന്ത്രി നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തെ വര്‍ഗീയവത്ക്കരിക്കുകയാണ് മുസ്‌ലിം ലീഗ് ചെയ്യുന്നത്. വടകര തെരഞ്ഞെടുപ്പോടെ അവരുടെ നിലപാടില്‍ മാറ്റം വന്നത് തുടരുകയാണ്. മുഖ്യമന്ത്രിക്കെതിരെ കോലാഹാലം സൃഷ്ടിക്കുകയാണ് ലീഗില്‍ പോലും പ്രസക്തിയില്ലാത്ത ചില നേതാക്കളെന്നും എം. വി ഗോവിന്ദന്‍ പറഞ്ഞു. പച്ചയായ വര്‍ഗീയതയാണ് ഇവര്‍ പറയുന്നത്. പാലക്കാട് തെരഞ്ഞെടുപ്പില്‍ എല്‍.ഡി എഫ് വിജയിക്കും. ചേലക്കരയില്‍ വന്‍ ഭൂരിപക്ഷം നേരിടുമെന്നും വയനാട്ടില്‍ നില മെച്ചപ്പെടുത്തുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
പാലക്കാട് തെരഞ്ഞെടുപ്പില്‍ ചില ദൃശ്യ പത്രമാധ്യമങ്ങള്‍ പണം വാങ്ങിയാണ് വാര്‍ത്തകള്‍ നല്‍കുന്നത്. കോണ്‍ഗ്രസിന് അനുകൂലമായി പെയ്ഡ് ന്യൂസാണ് പ്രചരിക്കുന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."