
അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

അബൂദബി: കേസുകളില്‍ പെട്ട് പൊലിസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം. ദീര്‍ഘകാലം വാഹനം പൊലിസിന്റെ യാര്‍ഡുകളില്‍ ഇടുമ്പോഴുള്ള കഷ്ടനഷ്ടങ്ങള്‍ ഒഴിവാക്കാനുള്ള പുതിയ സൗകര്യമാണിത്.
വാഹനം ഇഷ്ട സ്ഥലത്തു സൂക്ഷിക്കുന്നതിനായി സ്മാര്‍ട് റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി അബൂദബി പൊലിസ് വ്യക്തമാക്കി. സ്മാര്‍ട് റിസര്‍വേഷന്‍ പ്രകാരം നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ ഇടയ്ക്ക് സ്റ്റര്‍ട്ടാക്കാന്‍ സാധിക്കും, എന്നാല്‍ ഇതിന് പൊലിസിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.
പൊലിസിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും വരെ വാഹനം നിരത്തില്‍ ഇറക്കാന്‍ പാടില്ല. വാഹനം പുറത്തിറക്കാതിരിക്കാന്‍ സ്മാര്‍ട് വെഹിക്കിള്‍ ഇംപൗണ്ട് ഉപകരണം ഘടിപ്പിക്കും. ഈ പൂട്ടിന്റെ നിയന്ത്രണം പൊലിസിനായതിനാല്‍ സ്വന്തം നിലയില്‍ വാഹനം പ്രവര്‍ത്തിപ്പിക്കാന്‍ ഉടമയ്ക്കു കഴിയില്ല.
വാഹനം ഉടമയുടെ അധീനതയില്‍ തന്നെയാണ് സൂക്ഷിക്കുന്നതെങ്കിലും ദിവസം 15 ദിര്‍ഹം സ്മാര്‍ട് ഇംപൗണ്ട് പൂട്ടിട്ടു സൂക്ഷിക്കുന്നതിനു പൊലിസിനു നല്‍കണം. വാഹനം അനധികൃതമായി പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ സന്ദേശം പൊലിസിനു ലഭിക്കും. അതേസമയം നിര്‍ത്തിയിട്ട ഇടം മാറ്റണമെങ്കിലും പൊലിസില്‍ നിന്ന് മുന്‍കൂര്‍ അനുമതി ലഭിച്ചിരിക്കണം.
അബൂദബി പൊലിസ് വെബ്സൈറ്റ് വഴി സ്മാര്‍ട് റിസര്‍വേഷനായി അപേക്ഷിക്കാം. അബൂദബിയില്‍ കഴിഞ്ഞ വര്‍ഷം പൊലിസ് അനുമതിയോടെ വ്യക്തികളുടെ ഉത്തരവാദിത്തത്തില്‍ 13,000 വാഹനങ്ങള്‍ സൂക്ഷിച്ചിരുന്നു. ലഘു വാഹനങ്ങള്‍ക്ക് കൂടാതെ ചരക്ക് വാഹനങ്ങളും ട്രക്കുകളും ബസുകളുമെല്ലാം ഇപ്രകാരം ഉടമകളുടെ കീഴില്‍ ശിക്ഷാ കാലം കഴിയും വരെ സൂക്ഷിക്കാം. വാഹന ഉടമയുടെ എമിറ്റേറ്റ്സ് ഐഡി, വാഹന ലൈസന്‍സ് എന്നിവ നല്കിയാല് ഒരു ടെക്നിഷ്യന്റെ മേല്‍നോട്ടത്തില്‍ ഉപകരണം വാഹനത്തില്‍ ഘടിപ്പിക്കാനാകും. ശിക്ഷാ കാലാവധിക്കുള്ളില്‍ എപ്പോള്‍ വേണമെങ്കിലും വാഹനം തിരികെ പൊലിസിനെ എല്പ്പിക്കാം.
The Abu Dhabi Police has introduced a new system for impounded vehicles, allowing owners to store their vehicles in a location of their choice, rather than in police yards.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം
uae
• 10 days ago
ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര് അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• 10 days ago
ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍
uae
• 10 days ago
മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
Saudi-arabia
• 10 days ago
രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന് മകളെ കൊന്നു
Kerala
• 10 days ago
കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി
uae
• 10 days ago
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്ക്കായി തിരച്ചിൽ
Kerala
• 10 days ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം
Kerala
• 10 days ago
അബൂദബിയിലെ എയര്‍ ടാക്സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍
uae
• 10 days ago
മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്റാഈലിന് പിന്തുണ നല്കുന്ന 48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍
Business
• 10 days ago
അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്
Kerala
• 10 days ago
കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്
Kerala
• 10 days ago
എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച് ഡി.ഇ.ഒ റിപ്പോർട്ട്
Kerala
• 10 days ago
ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്
International
• 10 days ago
'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി
National
• 11 days ago
എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്
Football
• 11 days ago
പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ
qatar
• 11 days ago
പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്
National
• 11 days ago
വിവാദങ്ങൾക്കിടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ സന്ദര്‍ശിച്ച് നിയുക്ത ഡിജിപി
Kerala
• 10 days ago
ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി
Kuwait
• 11 days ago
ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം
National
• 11 days ago