HOME
DETAILS

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ പരസ്യമായി അപമാനിച്ച പിഎംഎ സലാമിന്റെ നടപടി പ്രതിഷേധാർഹം; സലഫിസം നടപ്പാക്കാനുള്ള തല്പരകക്ഷികളുടെ ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കും: സുന്നി നേതാക്കൾ

  
Web Desk
November 23 2024 | 17:11 PM

PMA Salams action of publicly insulting Syed Muhammad Jifri Muthukoya is objectionable Will Resist Stakeholders Efforts to Implement Salafism Sunni Leaders

കോഴിക്കോട്: പാലക്കാട് ഇലക്ഷൻ ഫലവുമായി ബന്ധപ്പെടുത്തി സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ പരസ്യമായി അപമാനിച്ച മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടരി പി.എം.എ സലാമിൻ്റെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു. തെരഞ്ഞെടുപ്പുകാലങ്ങളിൽ ആശീർവാദം തേടി സ്ഥാനാർത്ഥികൾ പ്രമുഖ വ്യക്തിത്വങ്ങളെ സമീപിക്കാറുള്ളത് പതിവ് രീതിയാണ്. വരുന്നവരെ മാന്യമായി സ്വീകരിക്കുക എന്നത് മര്യാദയുമാണ്. ഇതിൻ്റെ പേരിൽ കേരള മുസ്‌ലിംകളിലെ സിംഹഭാഗത്തെ പ്രതിനിധീകരിക്കുന്ന സമസ്തയെന്ന മഹാപ്രസ്ഥാനത്തിൻ്റെ അമരക്കാരനെ ഒട്ടും മാന്യമല്ലാത്ത ശൈലിയിലാണ് സലാം ആക്ഷേപിച്ചിരിക്കുന്നത്.

മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ മറപിടിച്ച് സലഫി ആശയക്കാരായ സലാമുൾപ്പെടെ ചിലർ നിരന്തരമായി സുന്നീ വിശ്വാസങ്ങളെയും സമസ്തയെയും ആക്ഷേപിക്കുന്ന പ്രവണത കണ്ടുവരുന്നു. സലഫി പ്രസ്ഥാനവുമായി സുന്നീ വിശ്വാസികൾക്ക് ഒരിക്കലും യോജിക്കാത്ത വിഷയങ്ങൾ പോലും ലീഗ് വേദി പരസ്യമായി ഉപയോഗപ്പെടുത്തി തൻ്റെ സലഫി ആശയം പ്രചരിപ്പിക്കാനുപയോഗപ്പെടുത്തിയത് സമീപകാലത്താണ്. സുന്നത്ത് ജമാഅത്തിനെതിരെ ലീഗ് വേദി ഉപയോഗപ്പെടുത്തി നിരന്തരം സലഫീ ആശയം പ്രചരിപ്പിക്കുന്നത് കൈയ്യും കെട്ടി നോക്കി നിൽക്കാൻ കഴിയില്ല. മുസ്ലിം ലീഗ് പ്രസ്ഥാനത്തെയും സമസ്തയെയും പരസ്പരം അകറ്റി സലഫി സം നടപ്പിലാക്കാനുള്ള തൽപരകക്ഷികളുടെ ശ്രമത്തെ ചെറുത്തു തോൽപിക്കുക തന്നെ ചെയ്യും.

സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (ജന. സെക്രട്ടരി, Sys സംസ്ഥാനകമ്മിറ്റി), അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് (വര്‍ക്കിംഗ് സെക്രട്ടരി SYS സംസ്ഥാന കമ്മറ്റി), അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (Sys സംസ്ഥാന സെക്രട്ടറി), എ.എം പരീദ് (ട്രഷറര്‍,Sys സംസ്ഥാന കമ്മറ്റി), ഇബ്രാഹിം ഫൈസി പേരാല്‍ (Sys സംസ്ഥാന വൈ: പ്രസിഡണ്ട്), മുസ്തഫ മുണ്ടുപാറ (SYS സംസ്ഥാന സെക്രട്ടരി), ഒ.പി.എം.അഷറഫ് (SKSSF സംസ്ഥാന ജനറല്‍ സെക്രട്ടരി), സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ ഹസനി കണ്ണന്തളി (വൈ. പ്രസിഡണ്ട് SKSSF സംസ്ഥാന കമ്മിറ്റി), അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ ( SKSSF സംസ്ഥാന ട്രഷറര്‍) തുടങ്ങിയവർ പ്രസ്താവനയിൽ ഒപ്പുവച്ചു.

PMA Salam's action of publicly insulting Syed Muhammad Jifri Muthukoya is objectionable; Will Resist Stakeholders' Efforts to Implement Salafism: Sunni Leaders

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പെപ്പര്‍ സ്ക്രാപ് ഷെഡിന് തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  2 days ago
No Image

സിന്ധു നദീജല കരാര്‍; പുനസ്ഥാപനത്തിനായി ഇന്ത്യയോട് അഭ്യർത്ഥിച്ച് പാകിസ്ഥാൻ

Kerala
  •  2 days ago
No Image

എലോൺ മസ്‌കിന് റഷ്യൻ രാഷ്ട്രീയ അഭയം? അമേരിക്കയുമായി സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ റഷ്യയുടെ വാഗ്ദാനം

International
  •  2 days ago
No Image

തിരുവനന്തപുരം ന​ഗരത്തിൽ വൻ തീപിടിത്തം; പിഎംജിയിലെ ടിവിഎസ് സ്കൂട്ടർ ഷോറൂമിൽ വലിയ നാശനഷ്ടം

Kerala
  •  2 days ago
No Image

സമർപ്പണം, പുതുജീവിതം ഹജ്ജ് പരിസമാപ്തിയിലേക്ക്

Saudi-arabia
  •  2 days ago
No Image

ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ

National
  •  2 days ago
No Image

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ

National
  •  2 days ago
No Image

41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം

Football
  •  2 days ago
No Image

കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോ​ഗിക പ്രഖ്യാപനവുമായി കായിക മന്ത്രി

Football
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-06-06-2025

PSC/UPSC
  •  2 days ago