HOME
DETAILS

ഡോളറിനെ തഴയാന്‍ നോക്കണ്ട, തഴഞ്ഞാല്‍ 'മുട്ടന്‍ പണി' തരുമെന്ന് ഇന്ത്യയുള്‍പെടെ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

  
Web Desk
December 01, 2024 | 5:02 AM

Trump Threatens 100 Tax on BRICS Countries Over Dollar Alternatives Amid Trade Tensions

വാഷിങ്ടണ്‍: മെക്‌സിക്കോയുമായും കാനഡയുമായും വ്യാപാര യുദ്ധം ആസന്നമാവുന്നതിനിടെ ഇന്ത്യയുള്‍പ്പെടുന്ന ബ്രിക്‌സ് രാഷ്ട്രങ്ങള്‍ക്ക് നികുതി ഭീഷണിയുമായ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡോളറിനെതിരെ നീങ്ങിയാല്‍ ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 100 ശതമാനം നികുതി ചുമത്തുമെന്നാണ് ഭീഷണി. 

ബ്രിക്‌സ് രാഷ്ട്രങ്ങള്‍ പുതിയ കറന്‍സി നിര്‍മിക്കാനോ യു.എസ്. ഡോളറിന് പകരം മറ്റൊരു കറന്‍സിയെ പിന്തുണയ്ക്കാനോ ശ്രമിച്ചാല്‍ 100% ചുങ്കം ചുമത്തുമെന്ന് സ്വന്തം സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു. ഇക്കാര്യത്തില്‍ ബ്രിക്‌സ് രാജ്യങ്ങളില്‍നിന്ന് ഉറപ്പ് വേണമെന്നും ട്രംപ് വ്യക്തമാക്കുന്നു. മറിച്ചൊരു ശ്രമമുണ്ടായാല്‍ അമേരിക്കന്‍ വിപണിയോട് വിടപറയേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സില്‍ ഉള്‍പ്പെടുന്നത്. കഴിഞ്ഞ മാസം റഷ്യയിലെ കസാനില്‍ നടന്ന സമ്മേളനത്തില്‍ ഡോളറല്ലാത്ത കറന്‍സി ഉപയോഗിച്ച് വ്യാപാരം നടത്തുന്നത് ബ്രിക്‌സ് രാജ്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. പ്രാദേശിക കറന്‍സികളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു നീക്കം. 

തുടര്‍ന്ന് റഷ്യന്‍ റൂബിളിലും ചൈനീസ് യുവാനിലും ഇന്ത്യന്‍ രൂപയിലും ഇടപാടുകള്‍ നടത്താന്‍ രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു. അതേസമയം, ഡീ ഡോളറൈസേഷന്‍ പരിഗണനയിലില്ലെന്ന് ഇന്ത്യയും റഷ്യയും വ്യക്തമാക്കിയിരുന്നു.

Amid rising trade tensions with Mexico and Canada, U.S. President Donald Trump warns BRICS nations, including India, against moving away from the U.S. dollar. Trump stated on his social media platform, Truth Social, that BRICS countries would face a 100% tax if they attempted to create a new currency or support alternatives to the dollar. The warning comes after BRICS nations discussed using local currencies for trade, including the Russian ruble, Chinese yuan, and Indian rupee, in a bid to strengthen regional currencies.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ വന്നപ്പോൾ ഓടി അടുത്തുള്ള വീട്ടിൽക്കയറി, വയനാട്ടിൽ 4 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു

Kerala
  •  a month ago
No Image

ജോലി കഴിഞ്ഞ് മടങ്ങവേ സ്കൂട്ടർ യാത്രികയെ അടിച്ചു വീഴ്ത്തി സ്വർണ്ണ ചെയിൻ കവർന്നു; കൊടുംകവർച്ച നടത്തിയ പ്രതി പിടിയിൽ

crime
  •  a month ago
No Image

ഗ്രീൻ കാർഡ് അപേക്ഷകർക്ക് ആശ്വാസം; യുഎസ് നവംബർ വിസ ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചു; ഇന്ത്യക്കാർക്ക് പ്രധാന മാറ്റങ്ങൾ

International
  •  a month ago
No Image

കഴക്കൂട്ടം പീഡനശ്രമം: പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന, ഇതര സംസ്ഥാനക്കാരനെ കേന്ദ്രീകരിച്ചും അന്വേഷണം 

Kerala
  •  a month ago
No Image

കയറല്ലേ? കയറല്ലേ? എന്ന് വിളിച്ച് കൂവി യാത്രക്കാർ; എറണാകുളം-ഷോർണ്ണൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ അച്ഛനും മകൾക്കും പരിക്ക്

Kerala
  •  a month ago
No Image

കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ വിപുലമായ പരിശോധനകൾ; 500ലധികം ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  a month ago
No Image

ഒരു വീട്ടിൽ 800 പേർ; വീണ്ടും ഞെട്ടിച്ച് വോട്ടർ പട്ടിക; മഹാരാഷ്ട്രയിൽ വ്യാപക ക്രമക്കേട് നടന്നതായി ആരോപണം

National
  •  a month ago
No Image

'ക്രിസ്റ്റ്യാനോ തിരിച്ചുവന്ന് യുണൈറ്റഡിനെ വീണ്ടും രക്ഷിക്കും'; പക്ഷേ കളത്തിനുള്ളിലല്ല; വെളിപ്പെടുത്തലുമായി മുൻ യുണൈറ്റഡ് താരം

Football
  •  a month ago
No Image

ട്രാഫിക് പിഴകളിൽ 35ശതമാനം വരെ ഇളവ്; പൊതുജനങ്ങളിൽ ട്രാഫിക് അവബോധം വളർത്താൻ പുതിയ പദ്ധതിയുമായി അബൂദബി പൊലിസ്

uae
  •  a month ago
No Image

കെയ്ൻ വില്യംസൺ ഇന്ത്യൻ വൈറ്റ് ബോൾ ഡ്രീം ടീം തെരഞ്ഞെടുത്തു; ടീമിൽ ഇടമില്ലാതെ ഇന്ത്യൻ കീരിട വിജയങ്ങളിലെ നിർണായക താരം

Cricket
  •  a month ago