HOME
DETAILS

വഖ്ഫ് ആക്ടിനെ ചോദ്യം ചെയ്യാനാവില്ല ; 'മുനമ്പം പ്രദേശവാസികള്‍ക്കെതിരേയുള്ള നടപടിയില്‍ താല്‍ക്കാലിക സ്റ്റേ ആകാം'

  
സിയാദ് താഴത്ത്   
December 11, 2024 | 4:07 AM

   The Waqf Act cannot be questioned

കൊച്ചി: വഖ്ഫ് ആക്ട് റദ്ദാക്കണമെന്നും വഖ്ഫ് നിയമങ്ങള്‍ ഇസ് ലാം ഇതര മതങ്ങള്‍ക്കെതിരാണെന്നുമുള്ള നുണപ്രചരണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടും ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ തിരിച്ചടി. വഖഫ് ആക്ടിനെ ഹരജിക്കാര്‍ക്ക്  ചോദ്യം ചെയ്യാനാകില്ലെന്നും മുനമ്പം പ്രദേശവാസികള്‍ക്കെതിരേയുള്ള നടപടിയില്‍ വേണമെങ്കില്‍ താല്‍ക്കാലിക സ്റ്റേ അനുവദിക്കാമെന്നുമാണ് ഇന്നലെ ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ അമിത് റാവല്‍, ജസ്റ്റിസ് കെ.വി ജയകുമാറടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ അറിയിച്ചത്.

മുനമ്പത്തെ വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട സംഘര്‍ഷം ചൂണ്ടിക്കാണിച്ചും വഖ്ഫ് നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധവും മനുഷ്യാവകാശ ലംഘനങ്ങളുമാണെന്നും ഇവ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസിയായ ജോസഫ് ബെന്നിയടക്കം എട്ട് കക്ഷികള്‍ ചേര്‍ന്ന് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹരജി 17ന് വീണ്ടും പരിഗണിക്കും.

മുനമ്പത്തെ തര്‍ക്കഭൂമി കോഴിക്കോട് ഫാറൂഖ്  കോളജില്‍ നിന്ന് തങ്ങളുടെ മുന്‍ഗാമികള്‍ വാങ്ങിയെന്നതായിരുന്നു ഹരജിക്കാരുടെ മറ്റൊരു അവകാശവാദം.ഫാറൂഖ് കോളജിന് വഖ്ഫ് എന്ന പേരില്‍ സ്വത്ത് നല്‍കിയെന്ന് പറഞ്ഞ് 2019ല്‍ വഖ്ഫ് ബോര്‍ഡില്‍ വസ്തു രജിസ്റ്റര്‍ ചെയ്തിരുന്നു. 2020 മുതല്‍ ഈ പ്രദേശത്തെ താമസക്കാര്‍ക്ക് കുഴുപ്പിള്ളി വില്ലേജ് ഓഫിസില്‍ കരമടക്കാനോ മറ്റ് നടപടികള്‍ക്കോ സാധിക്കുന്നില്ലെന്നായിരുന്നു പരാതി.

1995ലെ വഖ്ഫ് ആക്ട് ഭേദഗതിയടക്കം നാല്‍പതോളം വകുപ്പുകള്‍ ഭരണഘടന വിരുദ്ധമാണെന്നും മുസ് ലിംകളൊഴികെ ഇതര മതവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ ഹനിക്കുന്നതാണെന്നും അതിനാല്‍ ഇവയൊക്കെയും റദ്ദാക്കണമെന്നുമായിരുന്നു ഹരജിക്കാരുടെ പ്രധാന ആവശ്യം.

എന്നാല്‍ ഈ വാദങ്ങളൊന്നും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഡിവിഷന്‍ ബഞ്ച് മുനമ്പത്തെ താമസക്കാര്‍ക്ക് നിലവില്‍ നേരിട്ടിരിക്കുന്ന തടസങ്ങള്‍ക്ക് സിവില്‍ കോടതിയില്‍ നിന്നും പുതിയ ഇടക്കാല ഉത്തരവ് ഉണ്ടാകും വരെ വേണമെങ്കില്‍ സ്റ്റേ മാത്രം അനുവദിക്കാമെന്നും പറഞ്ഞു. വഖ്ഫ് ഭൂമി സംബന്ധിച്ച സ്വത്ത് തര്‍ക്കത്തില്‍ ഇടപെടാന്‍  കോടതിക്കാവില്ലെന്നും ഹരജിക്കാര്‍ക്ക് സിവില്‍ കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  3 days ago
No Image

2026-ലെ യുഎൻ ക്രൈം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യുഎഇ ഒരുങ്ങുന്നു

uae
  •  3 days ago
No Image

പാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരുക്ക്; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Kerala
  •  3 days ago
No Image

മെക്‌സിക്കന്‍ വേവ്

Football
  •  3 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  3 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  3 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  3 days ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  3 days ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  3 days ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  3 days ago