HOME
DETAILS

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

  
Web Desk
December 12, 2024 | 8:56 AM

15-Year-Old Dies After Window Grill Falls on Him in Kizhissery Kerala

കിഴിശ്ശേരി: ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു. കിഴിശ്ശേരി പുളിയക്കോട് സ്വദേശി പുനിയാനിക്കോട്ടിൽ മുഹ്സിൻ -  കാരാട്ടുപറമ്പ് വലിയാറക്കുണ്ട് വീട്ടിൽ ഇ.കെ ജുഹൈന തസ്നി ദമ്പതികളുടെ മകൻ നൂർ ഐമൻ ആണ് മരിച്ചത്. വ്യാഴം രാവിലെ ഒൻപതിന് കാരാട്ടുപറമ്പിൽ മാതാവിൻ്റെ വീട്ടിലാണ് അപകടം.

മഞ്ചേരി യൂനിറ്റി വിമൻസ് കോളജിൽ ബിരുദ വിദ്യാർഥിയായ മാതാവ് ക്ലാസിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ കുട്ടി കരഞ്ഞു. കരച്ചിൽ മാറ്റാനായി വീടിൻ്റെ മുകൾ നിലയിലുള്ള വല്യുപ്പയുടെ അടുത്തേക്ക് കുട്ടിയെ കൊണ്ടാക്കി. ഇവിടെ ചുമരിൽ ചാരിവച്ചിരുന്ന പഴയ ജനൽ കട്ടിലയിൽ കുട്ടി കളിക്കുന്നതിനിടെ ഇത് ദേഹത്തേക്ക് വീഴുകയായിരുന്നു.

തലക്ക് സാരമായി പരുക്കേറ്റ കുട്ടിയെ ഉടൻ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ചെന്നൈയിൽ വോഡഫോൺ കമ്പനിയിൽ ജീവനക്കാരനായ മുഹ്സിൻ നാല് ദിവസം മുമ്പാണ് വീട്ടിൽ വന്ന് മടങ്ങിയത്. ഇതിന് ശേഷമാണ് ജുഹൈന തസ്നി മകനുമായി സ്വന്തം വീട്ടിൽ എത്തിയത്. പുളിയക്കോട് ആക്കപറമ്പ് ജുമുഅത്ത് പള്ളിയിൽ മറവ് ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരെ ദുരിതത്തിലാക്കി ഇൻഡിഗോ; ഉച്ചയ്ക്ക് 1.20-ന് പുറപ്പെടേണ്ട വിമാനം വൈകിയത് നാല് മണിക്കൂറുകളോളം

uae
  •  13 hours ago
No Image

പൂജയ്ക്ക് പണം നൽകാൻ വിസമ്മതിച്ചു; ത്രിപുരയിൽ മുസ്‌ലിം വീടുകൾക്കും പള്ളിക്കും നേരെ ആക്രമണം; നിരോധനാജ്ഞ പ്രഖ്യാപിച്ചു

National
  •  13 hours ago
No Image

പ്രക്ഷോഭത്തിൽ ഉലഞ്ഞ് ഇറാൻ; വ്യോമഗതാഗതം അനിശ്ചിതത്വത്തിൽ, പ്രമുഖ വിമാനക്കമ്പനികൾ സർവീസ് റദ്ദാക്കുന്നത് തുടരുന്നു

uae
  •  13 hours ago
No Image

വീണ്ടും ലോക റെക്കോർഡ്; തകർത്തടിച്ച് ചരിത്രത്തിലേക്ക് പറന്ന് ഹിറ്റ്മാൻ

Cricket
  •  13 hours ago
No Image

സഊദിയിലെ ഏഴ് രാജാക്കന്മാരുടെ ഭരണം കണ്ട മുത്തച്ഛൻ ഇനി ഓർമ; അന്ത്യം 142-ാം വയസ്സിൽ

Saudi-arabia
  •  14 hours ago
No Image

തട്ടിപ്പ് തടയാൻ 'എഐ കണ്ണുകൾ'; ഉദ്യോ​ഗാർഥികളുടെ ഫേസ് ഓതന്റിക്കേഷൻ നടത്താൻ യുപിഎസ്‌സി

Kerala
  •  14 hours ago
No Image

യുവതിക്ക് നേരെ നടുറോഡിൽ ക്രൂരമർദ്ദനം; പ്രതികരിക്കാതെ നോക്കിനിന്ന് ജനക്കൂട്ടം, സോഷ്യൽ മീഡിയയിൽ യുവതി പങ്കുവെച്ച വീഡിയോ വൈറലായപ്പോൾ കേസെടുത്ത് പൊലിസ്

crime
  •  14 hours ago
No Image

യു.എസ് ഇറാനെ ആക്രമിച്ചാൽ തിരിച്ചടികിട്ടുക ഇസ്‌റാഈലിന്; കളിവേണ്ടെന്ന് ട്രംപ്, വെല്ലുവിളിച്ച് ഇറാൻ

International
  •  14 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; നാടുകാണി ചുരത്തിൽ ലോറി മറിഞ്ഞ് ഗതാഗതക്കുരുക്ക്

Kerala
  •  14 hours ago
No Image

പഠന സഹകരണ ചര്‍ച്ചകള്‍ക്കായി താലിബാന്‍ വിദ്യാഭ്യാസ മന്ത്രി ഒമാനിലേക്ക്

oman
  •  14 hours ago