HOME
DETAILS

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

  
പി.വി.എസ് ഷിഹാബ്
December 13 2024 | 03:12 AM

Palakkad Tragedy A Friendship That Stayed United in Life and Death12

പാലക്കാട്: കരിമ്പ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ക്യാംപസിലും ചെറുളി ഗ്രാമത്തിലും ഒരു മെയ്യായ് പാറിനടന്ന നാല് കൂട്ടുകാര്‍. വേര്‍പിരിയാത്ത ആ ചങ്ങാത്തം അവസാന യാത്രയിലും ഒരുമിച്ചായി. ഇന്നലെ ദേശീയ പാതയിലുണ്ടായ അപകടത്തില്‍ മരിച്ച റിദ ഫാത്തിമയും നിദ ഫാത്തിമയും അയിഷയും ഇര്‍ഫാന ഷെറിനും മരണത്തിലും ചങ്ങാത്തം കൈവിട്ടില്ല.

സ്‌കൂളിലും വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോയി വന്നിരുന്നതും ഇവര്‍ ഒരുമിച്ചായിരുന്നു. ഏഴാം തരത്തിനുശേഷം എട്ടാം ക്ലാസ് ആരംഭിച്ചപ്പോള്‍ അയിഷ മാത്രം മറ്റൊരു ക്ലാസിലേക്ക് മാറി. ഈ കൂട്ടുകാരികളുടെ സങ്കടം രണ്ടാഴ്ച മുമ്പ് വീണ്ടും സന്തോഷത്തിലേക്ക് വഴിമാറിയിരുന്നു. പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഡിവിഷനുകളില്‍ വരുത്തിയ മാറ്റം വീണ്ടും ഇവരെ ഒരേ ക്ലാസുകളിലെത്തിക്കുകയായിരുന്നു.

 'ഡി' ഡിവിഷനില്‍ ഉണ്ടായിരുന്ന നിദ ഫാത്തിമ, റിദ ഫാത്തിമ, ഇര്‍ഫാന ഷെറിന്‍ എന്നിവര്‍ അയിഷയുടെ ഡിവിഷനായ 'ഇ' യിലേക്ക് എത്തിയത് രണ്ടാഴ്ച മുമ്പാണ്. നാലുപേരും ഒരേ ക്ലാസിലെത്തിയതിന്റെ സന്തോഷം ഇവര്‍ വീട്ടുകാരുമായും പങ്കുവച്ചിരുന്നു. പഠനത്തില്‍ ഏറെ മിടുക്കികളായതാണ് നാലുപേരും വീണ്ടും ഒരേ ക്ലാസിലെത്താന്‍ കാരണമായതെന്നും ക്ലാസ് ടീച്ചര്‍ നിത്യ 'സുപ്രഭാത'ത്തോട് പറഞ്ഞു.

കളിതമാശകള്‍ക്ക് മാത്രമല്ല പഠന കാര്യത്തിലും ചങ്ങാതികളായിരുന്നു ഇവര്‍. അര്‍ധ വാര്‍ഷിക പരീക്ഷ തുടങ്ങുന്നതിന് മുമ്പുള്ള പഠനവും റിവിഷനുമെല്ലാം ഒരുമിച്ചു തന്നെ. സ്‌കൂളിലും വീട്ടിലും പഠനത്തിനായി ഒരുമിച്ചുകൂടിയിരുന്നു. ഈ സൗഹൃദം ഏറെ ആനന്ദത്തോടെയാണ് വീക്ഷിച്ചിരുന്നതെന്ന് മറ്റ് അധ്യാപകരും പറയുന്നു. സ്‌കൂളില്‍ ഓണാഘോഷം ഉള്‍പ്പടെയുള്ള പരിപാടികളിലും വിവാഹം ഉള്‍പ്പടെയുള്ള ആഘോഷങ്ങളിലും ഇവര്‍ ഒന്നിച്ചുനില്‍ക്കുന്ന ചിത്രങ്ങളായിരുന്നു ഇന്നലെ സോഷ്യല്‍ മീഡിയ നിറയെ. ഇടയ്ക്കിടെ മാതാപിതാക്കളുടെ സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ചിരുന്ന ഈ ആനന്ദചിത്രങ്ങള്‍ ഇന്നലെയോടെ കണ്ണീര്‍ചിത്രങ്ങളായി മാറി. ഈ കൂട്ടുകാരികളിലൊരാള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തോടൊപ്പമുള്ള 'ഇനി വേര്‍പിരിയില്ലൊരിക്കലും' എന്ന ടാഗ് ലൈന്‍ അവസാനയാത്രയിലും യാഥാര്‍ത്ഥ്യവുമായി.

The heartbreaking accident on the national highway in Palakkad claimed the lives of four inseparable friends—Rida Fathima, Nida Fathima, Ayisha, and Irfan Sherin. Their bond, forged in the corridors of Karimba Government Higher Secondary School and the lanes of Cheruli village, remained unbroken even in their final journey.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികളുടെ ആരോഗ്യത്തിന് പ്രഥമ പരി​ഗണന; സ്കൂൾ കഫറ്റീരിയകളിൽ ജങ്ക് ഫുഡ് നിരോധിച്ച് യുഎഇ 

uae
  •  11 days ago
No Image

പ്രവാസികളുടെ ചിറകിലേറി ജിസിസി രാജ്യങ്ങള്‍; 24.6 ദശലക്ഷം തൊഴിലാളികളില്‍ 78 ശതമാനവും പ്രവാസികള്‍

Kuwait
  •  11 days ago
No Image

യുഎസ് കപ്പലുകൾക്ക് മുകളിൽ വിമാനം പറത്തിയാൽ വെടിവെച്ചിടും; വെനസ്വേലയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  11 days ago
No Image

ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുമെന്ന് നെതന്യാഹു; ശക്തമായി അപലപിച്ച് യുഎഇ

uae
  •  11 days ago
No Image

സസ്പെൻഷൻ പോരാ പിരിച്ചു വിടണം; കേരള പൊലിസിന്റെ ക്രൂരതയ്‌ക്കെതിരെ സമരം തുടരും വിഡി സതീശൻ

Kerala
  •  11 days ago
No Image

പ്രവാസികളെ തടഞ്ഞുവെച്ച് കവര്‍ച്ച; കുവൈത്തിലെ വ്യാജ പൊലിസിനെതിരെ മുന്നറിയിപ്പ് 

Kuwait
  •  11 days ago
No Image

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക് രോഗബാധ, ചികിത്സയിൽ പ്രവേശിപ്പിച്ചു

Kerala
  •  11 days ago
No Image

വഖ്ഫ് ഭേദഗതി നിയമം; വഖ്ഫ് സ്ഥാപന ഭാരവാഹികളുടെ സംഗമം 27ന് കോഴിക്കോട്

Kerala
  •  11 days ago
No Image

വ്യാജ വെബ്‌സൈറ്റ് തട്ടിപ്പിൽ 400 ദീനാറോളം നഷ്ടമായി: ഒടുവിൽ നഷ്ടപ്പെട്ട പണം തിരിച്ചു ലഭിച്ചതിന്റെ സന്തോഷത്തിൽ മലയാളി

bahrain
  •  11 days ago
No Image

വാർഡനെ ചുറ്റിക കൊണ്ട് തലക്കടിച്ച് രണ്ട് തടവുകാർ ജയിൽ ചാടി; സംഭവം ആന്ധ്രപ്രദേശിൽ

National
  •  12 days ago