
ഡിസംബർ 17 ദേശീയ പെൻഷൻ ദിനം : പെൻഷനിൽ തീരുമാനം കാത്ത് രണ്ടര ലക്ഷം സർക്കാർ ജീവനക്കാർ

കൽപറ്റ: പെൻഷൻ പദ്ധതിയിൽ സർക്കാർ തീരുമാനത്തിന് കാതോർത്ത് രണ്ടര ലക്ഷം സർക്കാർ ജീവനക്കാർ. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട സർക്കാർ ജീവനക്കാരാണ് പെൻഷനിൽ ഇപ്പോഴും ആശങ്കയോടെ കഴിയുന്നത്. സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയിട്ട് 11 വർഷം പൂർത്തിയായിട്ടും പദ്ധതിയിൽ സർക്കാർ തീരുമാനമെടുക്കാത്തതാണ് ഇതിന് കാണം. രണ്ടര ലക്ഷം സർക്കാർ ജീവനക്കാരുടെ പെൻഷൻ പദ്ധതിയാണ് സർക്കാർ നടപടിയെടുക്കാത്തതിനാൽ അവതാളത്തിലായത്.
പദ്ധതി നടപ്പാക്കിയ കേന്ദ്ര സർക്കാരും ഇതര സംസ്ഥാന സർക്കാരുകളും പദ്ധതിയുടെ പോരായ്മകൾ തിരിച്ചറിഞ്ഞ് പുതിയ ആനുകൂല്യങ്ങൾ നൽകിവരുമ്പോഴും കേരളം ഏഴ് വർഷമായി വിഷയത്തിൽ പഠനം നടത്തുകയാണ്.
1982 ഡിസംബർ 17ന് പെൻഷൻ സംബന്ധിച്ച് സുപ്രിംകോടതി പുറപ്പെടുവിച്ച ചരിത്ര വിധിയുടെ പശ്ചാത്തലത്തിൽ ഡിസംബർ 17 പെൻഷൻ ദിനമായി ആചരിക്കുകയാണ്. ഈ ദിനമെത്തുമ്പോഴും തങ്ങൾക്ക് അവകാശപ്പെട്ട പെൻഷൻ ലഭിക്കുമോയെന്നറിയാതെ ആശങ്കയിൽ കഴിയുകയാണ് ഒരുകൂട്ടം മനുഷ്യർ.
പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കാനായി സർക്കാർ നിയമിച്ച റിട്ട. ജഡ്ജി സതീഷ്ചന്ദ്രബാബു, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ മാരപാണ്ഡ്യൻ, സാമ്പത്തിക വിദഗ്ധൻ പ്രൊഫ. ഡി. നാരായണ എന്നിവർ സമർപ്പിച്ച റിപ്പോർട്ട് പരിശോധിക്കാൻ സർക്കാർ 2023 നവംബർ രണ്ടിന് രൂപീകരിച്ച ധനമന്ത്രി, നിയമമന്ത്രി, ചീഫ് സെക്രട്ടറി എന്നിവർ ഉൾപ്പെട്ട ഉന്നതതല സമിതി പഠനം തുടരുകയാണ്. 2013 ഏപ്രിൽ ഒന്നിനാണ് സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി യു.ഡി.എഫ് സർക്കാർ നടപ്പാക്കിയത്. അന്ന് ഇതിനെതിരേ അനിശ്ചിതകാല സമരമടക്കം നടത്തിയ ഇടതുപക്ഷ സർവിസ് സംഘടനകളും എൽ.ഡി.എഫും അധികാരത്തിൽ എത്തിയാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
2016ൽ എൽ.ഡി.എഫ് പ്രകടനപത്രികയിൽ പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുമെന്നു പറഞ്ഞിരുന്നു. അധികാരമേറ്റെടുത്ത് രണ്ടര വർഷത്തിനുശേഷം 2018 നവംബർ ഏഴിനാണ് സർക്കാർ പുനഃപരിശോധനാ സമിതിയെ നിയമിച്ചത്. ഓഫിസും ജീവനക്കാരെയും അനുവദിക്കാൻ താമസിച്ചതിനാൽ പ്രവർത്തനം ആരംഭിച്ചത് പിന്നെയും ഒരുവർഷത്തിന് ശേഷമാണ്.
രണ്ട് സമിതികൾ വർഷങ്ങളെടുത്ത് പഠനം നടത്തിയെന്നല്ലാതെ ഒരു തീരുമാനവും സർക്കാർ ഇതുവരെ എടുത്തിട്ടില്ല. വിദഗ്ധർ പഠിച്ച് നൽകിയ റിപ്പോർട്ടും ഇപ്പോഴും പഠിക്കുകയാണെന്നാണ് സർക്കാർ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലോകക്രിക്കറ്റിലേക്ക് പുതിയൊരു ടീം; ഫുട്ബോളിന്റെ നാട്ടുകാർ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു
Cricket
• 16 hours ago
മധ്യപ്രദേശില്‍ 27 കോടി രൂപയുടെ അരി നശിപ്പിച്ചു; റേഷന്‍ കട വഴി വിതരണം ചെയ്യാനെത്തിയ അരിയിലാണ് ദുര്‍ഗന്ധം
Kerala
• 16 hours ago
ജൂലൈയിലെ ആദ്യ പൗർണമി; യുഎഇയിൽ ഇന്ന് ബക്ക് മൂൺ ദൃശ്യമാകും
uae
• 16 hours ago
ബാഴ്സക്കൊപ്പവും പിഎസ്ജിക്കൊപ്പവും റയലിനെ തകർത്തു; ഇതാ ചരിത്രത്തിലെ റയലിന്റെ അന്തകൻ
Football
• 17 hours ago
എല്ലാ കപ്പലുകളിലും ഹൾ ഐഡന്റിഫിക്കേഷൻ നമ്പർ വേണം, 'ശരിയായി' പ്രദർശിപ്പിക്കുകയും വേണം; പുതിയ നിയമവുമായി ദുബൈ
uae
• 17 hours ago
100 ഗോളടിച്ച് ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി
Football
• 17 hours ago
വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍
Kerala
• 18 hours ago
കർണാടകയിൽ വിവാഹാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്തിൽ 18 കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പ്രതി
latest
• 18 hours ago
2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൃത്രിമം കാണിച്ചെന്ന് അഖിലേഷ് യാദവ്; 18,000 വോട്ടര്‍മാരുടെ പേരുകളാണ് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്
National
• 18 hours ago
ചാലക്കുടി പുഴയിലേക്കു നാട്ടുകാര്‍ നോക്കിനില്‍ക്കേ ചാടിയ ചിത്രകാരന്റെ മൃതദേഹം കണ്ടെടുത്തു
Kerala
• 18 hours ago
അകത്ത് എഐഎസ്എഫ്, പുറത്ത് ഡിവൈഎഫ്ഐ; യുദ്ധാന്തരീക്ഷത്തിൽ കേരളാ സർവകാലാശാല; ജലപീരങ്കി ഉപയോഗിച്ച് പൊലിസ്
Kerala
• 18 hours ago
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് നിയമം ബാധകമല്ലെന്ന് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി
Kuwait
• 19 hours ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കും
Kerala
• 19 hours ago
കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തി
Kerala
• 19 hours ago
ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊന്ന് മലയാളി യുവതി ആത്മഹത്യ ചെയ്തു
uae
• 21 hours ago
ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി
National
• 21 hours ago
മൈലാപ്പൂര് ഷൗക്കത്തലി മൗലവി അന്തരിച്ചു
Kerala
• 21 hours ago
ഗുജറാത്തിലെ പാലം തകർന്നതിൽ വൻവീഴ്ച; അപകടാവസ്ഥയിലായി മൂന്ന് വർഷമായിട്ടും സർക്കാർ അനങ്ങിയില്ല, 3 വർഷത്തിനിടെ തകർന്നത് 10 പാലങ്ങൾ
National
• 21 hours ago.jpeg?w=200&q=75)
യുഎഇ ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത; ഉത്തരവാദിത്തം ഏറ്റെടുത്ത് റയാദ് ഗ്രൂപ്പ്
uae
• 20 hours ago
നെഹ്റു കുടുംബത്തെ വിമര്‍ശിച്ച് തരൂരിന്റെ ലേഖനം; 'സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്ത് കൊടും ക്രൂരതകളെന്നും പൗരാവകാശങ്ങള്‍ റദ്ദാക്കിയത് സുപ്രീംകോടതി പോലും ശരിവച്ചു'
Kerala
• 20 hours ago
മസ്കത്തില് ഇലക്ട്രിക് ബസില്‍ സൗജന്യയാത്ര; ഓഫര്‍ ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക്
oman
• 20 hours ago