HOME
DETAILS

'കൂടെ പണി എടുത്ത് പണികൊടുക്കുന്നവരെ മാറ്റാന്‍ പറയണം' ; മരിച്ച തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ സുഹൃത്തിനയച്ച സന്ദേശം പുറത്ത്

  
Web Desk
December 16, 2024 | 6:46 AM

cpo-vineeth-suicide-malappuram-areekkode-suicide-note-out

മലപ്പുറം: മലപ്പുറം അരീക്കോട് മരിച്ച തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ വിനീത് സുഹൃത്തിന് അയച്ച സന്ദേശം പുറത്ത്. ഈ കുറിപ്പ് തന്റെ രണ്ട് സുഹൃത്തുക്കളെയും, ട്രെയിനിങ്ങിന്റെ ചുമതലയുള്ള അജിത് കുമാര്‍ എന്ന ഉദ്യോഗസ്ഥനെയും കാണിക്കണമെന്ന് വിനീത് ആവശ്യപ്പെടുന്നുണ്ട്. വിനീത് ശാരീരിക ക്ഷമതാ പരിശോധനയുടെ ഭാഗമായ ഓട്ടമത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍, മേലുദ്യോഗസ്ഥര്‍ കടുത്ത ശിക്ഷ നല്‍കിയിരുന്നു. ഇതും, ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കാന്‍ അവധി നല്‍കാത്തതുമാണ് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് നിഗമനം. 

അസിസ്റ്റന്റ് കമാന്‍ഡന്റ് അജിത്തിനെതിരെയാണ് വിനീത് ആരോപണമുന്നയിക്കുന്നത്. ചിലര്‍ ചതിച്ചുവെന്നും കുറിപ്പില്‍ പറയുന്നു. 

മാവോയിസ്റ്റ് വേട്ടയടക്കം നടത്തുന്ന സായുധ പൊലിസ് സേനയായ സ്പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ (എസ്.ഒ.ജി) കമാന്‍ഡോ വയനാട് സ്വദേശി വിനീത് (36) ഇന്നലെ രാത്രി ഒന്‍പതോടെയാണ് അത്മഹത്യ ചെയ്തത്. ശുചിമുറിയില്‍ കയറി വാതിലടച്ച് സര്‍വിസ് റിവോര്‍വര്‍ ഉപയോഗിച്ച് തലക്ക് നിറയൊഴിക്കുകയായിരുന്നു. 

വിനീത് കഴിഞ്ഞ ദിവസം അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇത് മേലുദ്യോഗസ്ഥന്‍ അംഗീകരിച്ചില്ല. നാല് ദിവസത്തെ അവധി ലഭിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയെങ്കിലും നല്‍കാന്‍ നല്‍കാന്‍ തയാറായില്ല. തുടര്‍ന്നുണ്ടായ മാനസിക വിഷമമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് വിവരം.

വെടിപൊട്ടിയ ശബ്ദം കേട്ട് സഹപ്രവര്‍ത്തകര്‍ ഓടിയെത്തിയപ്പോള്‍ വിനീത് ശുചിമുറിയില്‍ വീണുകിടക്കുന്നതാണ് കണ്ടത്. ഉടന്‍ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തെ തുടര്‍ന്ന് ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ അരീക്കോട് എം.എസ്.പി കാംപില്‍ എത്തിയിട്ടുണ്ട്. നേരത്തെ ക്യാംപില്‍നിന്ന് ഒരു പൊലിസ് ഉദ്യോഗസ്ഥനെ കാണാതായിരുന്നു. ഇതും മേലുദ്യോഗസ്ഥന്റെ പീഡനം കാരണമാണെന്ന് ഭാര്യ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഒരു വനിതാ പൊലിസുകാരിയും ഇവിടെ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലത്തായി പോക്‌സോ കേസ്; രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി; പ്രതിക്കായി മേൽക്കോടതികളെ സമീപിക്കും

Kerala
  •  42 minutes ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രം;  27 ലക്ഷം തൊഴിലാളികളുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് കോണ്‍ഗ്രസ് 

National
  •  an hour ago
No Image

ഇരട്ട പാൻ കാർഡ് കേസ്; സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനും മകനും ഏഴ് വർഷം തടവ്

National
  •  2 hours ago
No Image

മദ്യലഹരിയിൽ അച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഏഴ് വർഷം ഒളിവിൽ കഴിഞ്ഞ മകൻ പിടിയിൽ

Kerala
  •  2 hours ago
No Image

സ്‌കൂള്‍ കായിക മേളയിലെ പ്രായത്തട്ടിപ്പ്; വിദ്യാര്‍ഥിയെ അയോഗ്യയാക്കും; സ്‌കൂളിന് താക്കീത്

Kerala
  •  2 hours ago
No Image

സീറ്റ് നിഷേധം: കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎമ്മിൽ നിന്ന് രാജിവെച്ചു

Kerala
  •  2 hours ago
No Image

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

Kerala
  •  2 hours ago
No Image

പേരില്ലാത്തൊരു സ്റ്റേഷൻ; ഔദ്യോഗിക നെയിംബോർഡ് ഇല്ലാത്ത ഇന്ത്യയിലെ ആ റെയിൽവേ സ്റ്റേഷൻ ഇതാണ്!

info
  •  2 hours ago
No Image

അറസ്റ്റ് ഭയന്ന് ലഹരി കേസ് പ്രതി ഒളിച്ചു താമസിക്കുന്നത് കടലിൽ; സാഹസിക നീക്കത്തിലൂടെ യുവാവിനെ പൊലിസ് പിടികൂടി

Kerala
  •  3 hours ago
No Image

Verdict at Palathayi; How a Long Battle Survived Police–RSS Narratives

Kerala
  •  3 hours ago