HOME
DETAILS

ചോദ്യപേപ്പർ ചോർച്ച; അന്വേഷണം എയ്ഡഡ് അധ്യാപകരിലേക്കും

  
December 20, 2024 | 3:40 AM

question paper leak Also for inquiry aided teachers

കോഴിക്കോട്: പത്താം ക്ലാസ്, പ്ലസ് വൺ പരീക്ഷകളുടെ ചോദ്യച്ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം എയ്ഡഡ് അധ്യാപകരിലേക്കും വ്യാപിപ്പിച്ചു. യൂട്യൂബ് ട്യൂഷൻ പ്ലാറ്റ്‌ഫോമുകളിൽ ക്ലാസെടുക്കുന്ന എയ്ഡഡ് അധ്യാപകരുടെ വിവരം ക്രൈംബ്രാഞ്ച് ശേഖരിച്ചുതുടങ്ങി. 
വിവരം ലഭിക്കുന്നമുറയ്ക്ക് അധ്യാപകരുടെ മൊഴിയെടുക്കും. ഓൺലൈൻ ട്യൂഷൻ സെന്ററുകൾക്കായി എയ്ഡഡ് സ്‌കൂൾ അധ്യാപകർ ചോദ്യങ്ങൾ തയാറാക്കി നൽകുന്നതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ചും അന്വേഷണം നടത്തും. 

അധ്യാപകരിൽ നിന്ന് പരമാവധി വിവരം ലഭിച്ചതിന് ശേഷം ആരോപണവിധേയനായ എം.എസ് സൊല്യൂഷൻസ് സി.ഇ.ഒ ഷുഹൈബിനെ ചോദ്യംചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ  നീക്കം. അതിനിടെ, എം.എസ് സൊല്യൂഷൻസിന്റെ വിഡിയോയിൽ അശ്ലീല പരാമർശങ്ങളുണ്ടെന്ന വിദ്യാർഥി സംഘടനകളുടെ പരാതിയിൽ കൊടുവള്ളി പൊലിസ് നടപടി തുടങ്ങി. എം.എസ് സൊല്യൂഷൻസിനെതിരേ നേരത്തെ പരാതി നൽകിയ ചക്കാലയ്ക്കൽ ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകരുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. 

ഡി.ഡി.ഇ മനോജ്കുമാർ, താമരശേരി ഡി.ഇ.ഒ എൻ. മൊയിനുദ്ദീൻ, കൊടുവള്ളി എ.ഇ.ഒ അബ്ദുൽ ഖാദർ എന്നിവരുടെ മൊഴിയും ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. ക്രൈംബ്രാഞ്ച് എസ്.പി കെ. മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി റെജി കുന്നംപറമ്പിലുൾപ്പെടെ അഞ്ചംഗ സംഘമാണ് കേസന്വേഷിക്കുന്നത്. അതിനിടെ, 18ന് നടന്ന കെമിസ്ട്രി പരീക്ഷയുടെ ചോദ്യപ്പേർ ചോർത്തി പുറത്തുവിട്ട കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഓൺലൈൻ ട്യൂഷൻ കേന്ദ്രത്തിനെതിരേ നടിപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് കൊടുവള്ളി മണ്ഡലം ജനറൽ സെക്രട്ടറി പി.സി ഫിജാസ് പൊലിസിൽ പരാതി നൽകി. പത്താംക്ലാസ് കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങൾ ചോർന്നെന്ന് കഴിഞ്ഞദിവസം കെ.എസ്.യു ആരോപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  2 days ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  2 days ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  2 days ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  2 days ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  2 days ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  2 days ago
No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  2 days ago
No Image

വാദി വുരായയിലേക്ക് ആ 'അതിഥി' വീണ്ടും വന്നു; 2021-ൽ കണ്ടെത്തിയ അപൂർവ്വ പക്ഷിയെ അഞ്ച് വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു

uae
  •  2 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റി 

Kerala
  •  2 days ago
No Image

ഗസ്സയില്‍ നിന്ന് ഒമാനിലേക്ക്; സ്‌ട്രോബറി കൃഷിയിലൂടെ പുതു ജീവിതം തേടി ഫലസ്തീനിയന്‍ കര്‍ഷകര്‍

oman
  •  2 days ago