HOME
DETAILS

'വാ തുറന്നാല്‍ വര്‍ഗീയത പറയുന്ന വര്‍ഗീയ രാഘവന്‍,  കാക്കി ട്രൗസറിട്ട് വടിയും പിടിച്ച് ആര്‍.എസ്.എസ് ശാഖയില്‍ പോയി നില്‍ക്കുന്നതാണ് മോഹനന് നല്ലത്'- തുറന്നടിച്ച് കെ.എം ഷാജി

  
Web Desk
December 22 2024 | 04:12 AM

Muslim League Leader KM Shaji Slams CPMs A Vijayaraghavan Over Communal Remarks

പേരാമ്പ്ര: രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് വിജയിച്ചത് മുസ്‌ലിം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന സി.പി.എം പി.ബി അംഗം എ. വിജയരാഘവന്റെ പ്രസ്താവനക്ക് രൂക്ഷമായി മറുപടി നല്‍കി മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. എ. വിജയരാഘവനെ വര്‍ഗീയ രാഘവനെന്ന് പരിഹസിച്ചത ഷാജി ാക്കി ട്രൗസറിട്ട് വടിയും പിടിച്ച് ആര്‍.എസ്.എസ് ശാഖയില്‍ പോയി നില്‍ക്കുന്നതാണ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന് നല്ലതെന്നും തുറന്നടിച്ചു. 

'വാ തുറന്നാല്‍ വര്‍ഗീയത അല്ലാതെ ഒന്നും പറയാന്‍ അറിയില്ല വര്‍ഗീയ രാഘവന്. ആര്‍.എസ്.എസ് പോലും പറയാന്‍ മടിക്കാത്ത വര്‍ഗീയതയാണ് വിജയരാഘവന്‍ പറയുന്നത്. മുസ്‌ലിം ലീഗ് ആണ് അവര്‍ക്ക് പ്രശ്‌നം. ലീഗിനെ എങ്ങനെ നന്നാക്കി എടുക്കാമെന്ന ചിന്തയിലാണ് പിണറായി വിജയനും കൂട്ടരും' അദ്ദേഹം ആഞ്ഞടിച്ചു. 

ലീഗും മുസ് ലിംകളും മാത്രം നന്നായാല്‍ മതിയോ എന്ന് അദ്ദേഹം പരിഹസിച്ചു. 

'ഈ നാടിന്റെ മണ്ണിന് ഒരു ചരിത്രമുണ്ട്. മുസ് ലിംകളും ഹിന്ദുക്കളും അടക്കമുള്ള മനുഷ്യര്‍ എത്ര സ്‌നേഹത്തോടെ ഒരുമിച്ച് കഴിയുന്ന നാടാണ് കേരളം. വര്‍ഗീയത ഉണ്ടാക്കിയാല്‍ നിങ്ങള്‍ക്ക് നാളെ പത്ത് വോട്ട് കിട്ടാം. അതിന് ശേഷവും ഇവിടെ നാട് നില്‍ക്കേണ്ടേ. നമ്മുടെ മക്കള്‍ക്ക് ഇവിടെ ജീവിക്കേണ്ടേ.' ,ാജി ചോദിച്ചു.  വിജയരാഘവന്‍ അടക്കമുള്ളവര്‍ നടത്തുന്ന വര്‍ഗീയ കളിക്കെതിരെ വരുന്ന തെരഞ്ഞെടുപ്പുകളില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

വയനാട്ടില്‍ 175ലധികം ബൂത്തുകളില്‍ രണ്ടാം സ്ഥാനത്ത് ആര്‍.എസ്.എസ് ആണ്. ലീഗിനെ മര്യാദ പഠിപ്പിക്കാന്‍ വരുമ്പോള്‍ സി.പി.എം അനുയായികള്‍ ആര്‍.എസ്.എസിലേക്ക് പോവുകയാണെന്ന് കെ.എം ഷാജി ചൂണ്ടിക്കാട്ടി. 

'മുസ്‌ലിം വോട്ട് കിട്ടാനുള്ള എല്ലാ കളികളും കളിച്ചു. സമസ്തയില്‍ പിളര്‍പ്പുണ്ടാക്കാന്‍ നോക്കി. ലീഗിനെ മുസ്‌ലിം സംഘടനക്കുള്ളില്‍ എതിരാക്കാന്‍ ശ്രമിച്ചു. എന്‍.ആര്‍.സി സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തു. സിറാജിലും സുപ്രഭാതത്തിലും പരസ്യം നല്‍കി.

സദ്ദാമിന്റെ പേര് പറഞ്ഞാല്‍ മുസ്‌ലിം വോട്ട് കിട്ടില്ലെന്ന് ഇപ്പോള്‍ സി.പി.എമ്മിന് മനസിലായി. ഹിന്ദു വോട്ട് കേന്ദ്രീകരിച്ച് പുതിയ വര്‍ഗീയത കളിക്കാന്‍ സി.പി.എം ശ്രമിക്കുകയാണ്. കാക്കി ട്രൗസറിട്ട് വടിയും പിടിച്ച് ആര്‍.എസ്.എസ് ശാഖയില്‍ പോയി നില്‍ക്കുന്നതാണ് കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനന് നല്ലത്'.  കെ.എം ഷാജി ചൂണ്ടിക്കാട്ടി.

സി.പി.എം വയനാട് ജില്ല സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് സി.പി.എം പി.ബി അംഗമായ എ. വിജയരാഘവന്റെ വിവാദ പരാമര്‍ശം. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ഡല്‍ഹിയില്‍ എത്തിയത് മുസ്‌ലിം വര്‍ഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്നായിരുന്നു വിജയരാഘവന്‍ പറഞ്ഞത്.

അവരുടെ പിന്തുണ ഇല്ലെങ്കില്‍ രാഹുല്‍ ഗാന്ധി ജയിക്കുമായിരുന്നില്ല. പ്രിയങ്ക ഗാന്ധിയുടെ ഓരോ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വര്‍ഗീയതയിലെ ഏറ്റവും മോശപ്പെട്ട വര്‍ഗീയ, തീവ്രവാദ ഘടകങ്ങള്‍ ആയിരുന്നുവെന്നും വിജയരാഘവന്‍ ആരോപിച്ചു.

In response to CPM's PB member A. Vijayaraghavan's comment that Rahul Gandhi's victory in Wayanad was due to Muslim communal support, Muslim League leader KM Shaji sharply criticized him.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതിറ്റാണ്ടിലെ ഏറ്റവും അശാന്ത കാലത്തിലൂടെ തുര്‍ക്കി; ഉര്‍ദുഗാനൊപ്പം വളരുമോ ഇക്രെം ഇമാമോഗ്ലുവും

International
  •  13 hours ago
No Image

യാത്രക്കാർക്ക് സന്തോഷ വാർത്ത; കെഎസ്ആർടിസി നോൺ എസി സ്വിഫ്റ്റ് ബസ്സുകൾ ഇനി മുതൽ എസിയാവുന്നു

Kerala
  •  13 hours ago
No Image

ഫുജൈറയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

uae
  •  14 hours ago
No Image

കോഹി-നൂര്‍; മുംബൈ ഇന്ത്യന്‍സിന്റെ നടുവൊടിച്ച് നൂര്‍ അഹമ്മദ്

Cricket
  •  15 hours ago
No Image

ആയുധങ്ങള്‍ ഉടനടി നിശബ്ധമാക്കപ്പെടണം, ഗസ്സ മുനമ്പിലെ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

International
  •  15 hours ago
No Image

പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു 

Kerala
  •  15 hours ago
No Image

സഊദിയില്‍ കനത്ത മഴ; ഏറ്റവും കൂടുതല്‍ മഴ പെയ്തത് തായിഫിലെ ഈ പ്രദേശത്ത്

Saudi-arabia
  •  15 hours ago
No Image

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

Kerala
  •  15 hours ago
No Image

രാജസ്ഥാന്റെ ഒരേയൊരു രാജാവ്; തോൽവിയിലും സഞ്ജു അടിച്ചെടുത്തത് ചരിത്ര റെക്കോർഡ് 

Cricket
  •  16 hours ago
No Image

മാവൂരിൽ നിർത്തിയിട്ട കാറിൽ നിന്നും പണം കവർന്ന സംഭവം: പരാതി വ്യാജമെന്ന് പൊലിസ്

Kerala
  •  17 hours ago