സ്‌കൂള്‍ കോമ്പൗണ്ടിലെ സാമൂഹ്യ വിരുദ്ധ ശല്യം: നടപടിയെടുക്കണം
കാവുംമന്ദം: സ്‌കൂള്‍ കോമ്പൗണ്ടില്‍ വര്‍ധിച്ചു വരുന്ന സാമൂഹ്യ വിരുദ്ധരുടെ ശല്യത്തിനെതിരേ അടിയന്തര നടപടിയെടുക്കണമെന്ന് തരിയോട് ജി.എച്ച്.എസ്.എസ് അലൂംനി അസോസിയേഷന്‍ ആവശ്യപ്പെട്ടു. അധ്യയന സമയത്തിനു ശേഷവും അവധി ദിവസങ്ങളിലും സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ സാമൂഹ്യ വിരുദ്ധര്‍ കയറി സ്‌കൂളിനു നാശ നഷ്ടങ്ങള്‍ വരുത്തുകയും ലഹരി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ചുറ്റു മതില്‍ ഇല്ലാത്തതിനാല്‍ വിവിധ വഴികളിലൂടെയാണ് ഇത്തരക്കാര്‍ അകത്തുപ്രവേശിക്കുന്നത്. കൂടാതെ സ്‌കൂള്‍ പരിസരങ്ങളില്‍ വര്‍ധിച്ചു വരുന്ന ലഹരി വില്‍പനക്കെതിരെയും ബന്ധപ്പെട്ട അധികാരികള്‍ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ടി ബാബു അധ്യക്ഷനായി.
ഷമീം പാറക്കണ്ടി, ഷിബു പോള്‍, കെ വാസുദേവന്‍, ടി.എം ജോസഫ്, കെ.പി ശിവദാസ്, ആന്റണി ജോസഫ്, സി.ടി സോമനാഥന്‍, എം.കെ സഹദേവന്‍, എ പൗര്‍ണ്ണമി, അമൃത എസ് രാജ്, അമല്‍ ജേക്കബ്, എം.എസ് ആദര്‍ശ്, നീരജ് ദാസ്, ജിത്തു ചെറിയാന്‍, എം.ആര്‍ വൈശാഖ്, കെ.വി ഉണ്ണികൃഷ്ണന്‍, പ്രിയ ബാബു, കെ.കെ രാമചന്ദ്രന്‍, കെ.വി രാജേന്ദ്രന്‍ സംസാരിച്ചു. ഭാരവാഹികളായി സി.ടി സോമനാഥന്‍ (പ്രസി), ടി.എം ജോസഫ്, എം.കെ സഹദേവന്‍ (വൈ.പ്രസി), ഷമീം പാറക്കണ്ടി (ജന.സെക്ര), കെ.വി ഉണ്ണികൃഷ്ണന്‍, ആന്റണി ജോസഫ് (സെക്ര), ഷിബു പോള്‍ (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."