HOME
DETAILS

ദക്ഷിണ കൊറിയയിലെ വിമാനാപകടം: ജെജു എയറിന്റെ 68,000-ത്തിലേറെ വിമാനടിക്കറ്റുകൾ റദ്ദാക്കപ്പെട്ടു

  
December 30, 2024 | 4:57 PM

A devastating plane crash in South Korea has led to a massive cancellation of flights Jeju Air the airline involved in the crash has reported that over 68000 flight bookings were cancelled between midnight on Sunday and 100 pm Monday

ദക്ഷിണ കൊറിയയിലെ മൂവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലോകത്തെ ഞെട്ടിച്ച വിമാനദുരന്തമാണ് കഴിഞ്ഞദിവസം ഉണ്ടായത്. തായ്ലന്റിൽ നിന്ന് വന്ന ജെജു എയറിൻ്റെ ബോയിങ് 737-800 വിമാനമാണ് ബെല്ലി ലാൻഡിങ് നടത്തി റൺവേയും കടന്ന് സുരക്ഷാ മതിലിൽ ഇടിച്ച് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. 197 പേർ കൊല്ലപ്പെട്ട അപകടത്തിൽ നിന്ന് രണ്ടുപേർ മാത്രമാണ് രക്ഷപ്പെട്ടത്.

മൂവാൻ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ വിമാനയാത്രക്കാർക്കിടയിൽ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ഏറുന്നതായാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്‌ത വിമാനടിക്കറ്റുകൾ യാത്രക്കാർ കൂട്ടമായി റദ്ദാക്കുകയാണെന്ന് ദക്ഷിണകൊറിയൻ വാർത്താ ഏജൻസിയായ യോൻഹാപ് റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽപ്പെട്ട ജെജു എയറിൻ്റെ യാത്രക്കാരാണ് ടിക്കറ്റുകൾ റദ്ദാക്കിയത്.

കൊറിയൻ സമയം തിങ്കളാഴ്‌ച ഉച്ചയ്ക്ക് ഒരുമണി വരെ മാത്രം 68,000-ത്തോളം ടിക്കറ്റുകൾ റദ്ദാക്കപ്പെട്ടുവെന്ന് ജെജു എയർ പറയുന്നു. ഇതിൽ 33,000 ടിക്കറ്റുകൾ ആഭ്യന്തര സർവിസുകളിലേയും 34,000 ടിക്കറ്റുകൾ അന്താരാഷ്ട്ര സർവിസുകളിലേയുമാണ്. അപകടം സംഭവിച്ച ഞായറാഴ്‌ച രാവിലെ ഒമ്പത് മണി മുതൽ റദ്ദാക്കപ്പെട്ട ടിക്കറ്റുകളുടെ കണക്കാണിത്.

A devastating plane crash in South Korea has led to a massive cancellation of flights. Jeju Air, the airline involved in the crash, has reported that over 68,000 flight bookings were cancelled between midnight on Sunday and 1:00 pm Monday

നിരവധി പേർ നേരത്തേ ബുക്ക് ചെയ്‌ത ടൂർ പാക്കേജുകളും റദ്ദാക്കി. കൊറിയയിലെ ട്രാവൽ ഏജൻസികളും ഇതോടെ പ്രതിസന്ധിയിലായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. കൂടാതെ ട്രാവൽ ഏജൻസികൾ ടെലിവിഷൻ, ഓൺലൈൻ പരസ്യങ്ങളും പ്രൊമോഷണൽ ക്യാമ്പെയിനുകളും നിർത്തിവെച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ച് വർഷങ്ങൾക്ക് ശേഷം പുതിയ തൊഴിൽ കോഡുകൾ നടപ്പിലാക്കി കേന്ദ്രം

National
  •  7 days ago
No Image

തുണിക്കടയില്‍ കയറി ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; യുവതി പിടിയില്‍ 

National
  •  7 days ago
No Image

റോഡിൽ ഷോ കാണിച്ചാൽ വാഹനം പിടിച്ചെടുത്ത് നശിപ്പിക്കും; മുന്നറിയിപ്പുമായി കുവൈത്ത് പൊലിസ്

Kuwait
  •  7 days ago
No Image

തേജസ് യുദ്ധവിമാനം തകർന്നുണ്ടായ അപകടം; മരണപ്പെട്ടത് വ്യോമസേന വിംഗ് കമാൻഡർ നമൻഷ് സ്യാൽ

National
  •  7 days ago
No Image

കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതി ഓടി രക്ഷപ്പെട്ടു; ഗുരുതര വീഴ്ച്ച

Kerala
  •  7 days ago
No Image

ദുബൈ റൺ 2025; നഗരത്തിലെ പ്രധാന റോഡുകൾ ഞായറാഴ്ച അടച്ചിടും

uae
  •  7 days ago
No Image

അശ്രദ്ധമായ ഡ്രൈവിംഗ്; നിയമലംഘകരെ പിടികൂടി അബുദാബി പൊലിസ്

uae
  •  7 days ago
No Image

പാലത്തായി പോക്‌സോ കേസ്; ഇരയെ മാനസികമായി പീഡിപ്പിച്ച കൗണ്‍സിലര്‍ക്കെതിരെ നടപടി

Kerala
  •  7 days ago
No Image

From Desert Alliances to Global Ambitions: The Past, Present and Future of the GCC

uae
  •  7 days ago
No Image

എസ്.ഐ.ആര്‍ ജോലിഭാരം; ഗുജറാത്തില്‍ സ്‌കൂള്‍ അധ്യാപകനായ ബിഎല്‍ഒ ആത്മഹത്യ ചെയ്തു

National
  •  7 days ago