കെ.എസ്.ഇ.ബി ഓഫിസിലേക്ക് സി.പി.ഐ മാര്‍ച്ച് നടത്തി
പെരുമ്പാവൂര്‍: വെങ്ങോല വാരിക്കാട് പാറമാലി കോളനിയിലെ മൂന്ന് ദളിത് കുടുമ്പങ്ങള്‍ക്ക് വൈദ്യുതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വളയന്‍ചിറങ്ങര കെ.എസ്.ഇ.ബി ഓഫിസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ച് പൊലിസ് തടഞ്ഞു. ഉപരോധസമരം എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എന്‍.അരുണ്‍ ഉദ്ഘാടനം ചെയ്തു.
മൂന്ന് സെന്റ് വീതം സ്ഥലമുള്ള കോളനിയില്‍ വൈദ്യുതി ലൈനിന്റെ താഴെ വീട് നിര്‍മിച്ചിരിക്കുന്നതിനാലാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ വൈദ്യുതി നിഷേധിഷേധിച്ചത്. കൂടാതെ വൈദ്യുതി ലൈന്‍ മാറ്റി വലിക്കുന്നതിനുള്ള ചിലവ് വീട്ടുകാര്‍ വഹിക്കണമെന്നും ഉദ്യോഗസ്ഥര്‍ അവശ്യപെട്ടിരുന്നു.
പഞ്ചായത്ത് അംഗം ഷൈലജ.കെ.പിള്ള അഭ്യര്ത്തിച്ചിട്ടു പോലും അപേക്ഷ കൈപ്പറ്റാന്‍ കെ.എസ്.ഇ.ബി അധികൃതര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സി.പി.ഐയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. പോള്‍.കെ.വാസ് അദ്ധ്യക്ഷത വഹിച്ച ഉപരോധ സമരത്തില്‍ സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി.റെജിമോന്,രമേശ് ചന്ദ്, പി.കെ.രാജീവന്, എ.എസ്.അനില്‍ കുമാര്‍, കെ.എന്‍.രാമക്യഷ്ണന്‍, ഷൈലജ.കെ.പിള്ള, പി.സി.അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."