HOME
DETAILS

തകർച്ചയിൽ രക്ഷകനായി അവതരിച്ചു; ബാറ്റിങ്ങിൽ വിസ്മയിപ്പിച്ച് മുഹമ്മദ് ഷമി

  
January 05, 2025 | 9:23 AM

muhammed shami great batting performance in vijay hazare trophy

ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ മധ്യപ്രാദേശിനെതിരെ വെടിക്കെട്ട് ബാറ്റിങ്ങുമായി മുഹമ്മദ് ഷമി. ബംഗാളിന് വേണ്ടിയാണ് ഷമി മികച്ച പ്രകടനം പുറത്തെടുത്തത്. അവസാന ഓവറുകളായിൽ ഇറങ്ങി 34 പന്തിൽ 41 റൺസാണ് ഷമി നേടിയത്. അഞ്ചു ഫോറുകളും ഒരു സിക്സുമാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. 205 റൺസിന്‌ ഏഴ് വിക്കറ്റുകൾ എന്ന നിലയിൽ ബംഗാൾ തകർന്നുനിൽക്കുന്ന സമയത്താണ് ഷമി ക്രീസിൽ എത്തിയത്. പിന്നീട് കൗശിക് മെയ്തിയെ കൂട്ടുപിടിച്ചുകൊണ്ട് ബംഗാൾ സ്കോർ 269ൽ എത്തിക്കുകയായിരുന്നു ഷമി. 

2023 നവംബറിൽ ആണ് അവസാനമായി ഷമി ഇന്ത്യക്ക് വേണ്ടി കളിച്ചത്. പരുക്കിന്‌ പിന്നാലെ താരം ക്രിക്കറ്റിൽ നിന്നും ദീർഘകാലം പുറത്തായിരുന്നു. ഇപ്പോൾ പരുക്കിൽ നിന്നും മുക്തി നേടിക്കൊണ്ട് ഷമി വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഷമി ഇടം നെടുമോയെന്ന്‌ കണ്ടുതന്നെ അറിയണം.

അതേസമയം മധ്യപ്രദേശിനെതിരായ മത്സരത്തിൽ ഓപ്പണർ സുദീപ് കുമാർ ഘരാമിയും ബാംഗ്‌ലൈനായി മികച്ച പ്രകടനമാണ് നടത്തിയത്. 125 പന്തിൽ 99 റൺസാണ് സുദീപ് കുമാർ ഘരാമി നേടിയത്. സെഞ്ച്വറിക്ക് ഒരു റൺസ് അകലെ താരം പുറത്താവുകയായിരുന്നു. അഞ്ചു ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്.

സുദീപ് ചാറ്റർജി 57 പന്തിൽ 47 റൺസും നേടി. നാല് ഫോറുകൾ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. മധ്യപ്രദേശ് ബൗളിങ്ങിൽ ആവേശ് ഖാൻ, ആര്യൻ പാണ്ഡെ എന്നിവർ രണ്ട് വീതം വിക്കറ്റും സാഗർ സോളങ്കി ഒരു വിക്കറ്റും നേടി.
 
 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'2026 ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഞാൻ ഗോൾ നേടും, കപ്പ് ബ്രസീലിലെത്തിക്കും'; ആരാധകർക്ക് വാക്കുനൽകി സുൽത്താൻ

Football
  •  2 days ago
No Image

'ഇരട്ട എഞ്ചിൻ സർക്കാർ പരാജയപ്പെടുമ്പോൾ ഉത്തരവാദിത്തം പ്രതിപക്ഷത്തിനല്ല'; മോദിക്ക് മറുപടിയുമായി മല്ലികാർജുൻ ഖർഗെ

National
  •  2 days ago
No Image

ജെമീമയുടെ ചിറകിലേറി ഇന്ത്യ; ആദ്യ ടി-20യിൽ ശ്രീലങ്കയെ തകർത്ത് ലോക ചാമ്പ്യന്മാർ

Cricket
  •  2 days ago
No Image

ഒമാനിൽ സാഹസിക ടൂറിസം നിയമങ്ങൾ കർശനമാക്കുന്നു; ലംഘിച്ചാൽ കടുത്ത നിയമനടപടി

oman
  •  2 days ago
No Image

കുവൈത്തിൽ വീടിന് തീപിടിച്ച് യുവതിയും രണ്ട് കുട്ടികളും വെന്തുമരിച്ചു; അഞ്ച് പേർക്ക് ​ഗുരുതരമായി പൊള്ളലേറ്റു

Kuwait
  •  2 days ago
No Image

ഭാര്യയെ വീഡിയോ കോൾ ചെയ്ത് കഴുത്തിൽ കുരുക്കിട്ടു; നരിക്കുനിയിൽ ബിഹാർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  2 days ago
No Image

സമസ്തയുടെ വിദ്യാഭ്യാസ വിപ്ലവം മാതൃകാപരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

Kerala
  •  2 days ago
No Image

മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ല, മത വിദ്യാഭ്യാസം അനിവാര്യം: രമേശ് ചെന്നിത്തല

Kerala
  •  2 days ago
No Image

സമസ്ത ഒരു സമുദായത്തെ കൈപിടിച്ചുയർത്തി: മന്ത്രി സജി ചെറിയാൻ

Kerala
  •  2 days ago
No Image

ഭരണഘടനയെ വെല്ലുവിളിക്കുന്നവർക്ക് മുമ്പിൽ സമസ്ത പറഞ്ഞു ഒരു ഇന്ത്യ, ഒരൊറ്റ ജനത: മന്ത്രി വി.എൻ വാസവൻ

Kerala
  •  3 days ago