HOME
DETAILS

പൊലിസിനെ നിലത്തിട്ട് ചവിട്ടി, ഡി.എഫ്.ഒ ഓഫിസ് ആക്രമിച്ചത് അന്‍വറിന്റെ പ്രേരണയില്‍; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

  
Anjanajp
January 06 2025 | 07:01 AM

police-remand-report-against-pv-anwar-dfo-office-violence

കോഴിക്കോട്: നോര്‍ത്ത് ഡി.എഫ്.ഒ. ഓഫിസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് പൊലിസ് ഫയല്‍ ചെയ്തിരിക്കുന്ന കേസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. അക്രമികള്‍ പൊലിസിനെ തള്ളിയിട്ട് നിലത്തിട്ട് ചവിട്ടിയതായും ഓഫിസിന് 35000 രൂപയുടെ നഷ്ടമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കേസില്‍ പി വി അന്‍വര്‍ ഒന്നാം പ്രതിയാണ്. അന്‍വര്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയെന്നും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ക്രിമിനല്‍ സ്വഭാവമുള്ള യുവാക്കളെ ഉള്‍പ്പെടുത്തി പ്രക്ഷോഭം സംഘടിപ്പിച്ചുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്ളത്. പി വി അന്‍വറിന്റെ സാന്നിധ്യത്തിലും പ്രേരണയിലുമാണ് പ്രതികള്‍ ഓഫീസിലേക്ക് അതിക്രമിച്ചുകയറിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ആക്രമണം നടക്കുന്ന സമയത്ത് താന്‍ ഓഫീസിനകത്ത് ഉണ്ടായിരുന്നില്ല എന്നായിരുന്ന അന്‍വറിന്റെ പ്രതികരണം. എന്നാല്‍ ഇതിനെ തള്ളിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിട്ടുള്ളത്. അറസ്റ്റ് ചെയ്തത് എം.എല്‍.എ.യെ ആയതിനാല്‍ ഈ വിവരം നിയമസഭാ സ്പീക്കറെ അറിയിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് അന്‍വറിന്റെ നേതൃത്വത്തില്‍ നിലമ്പൂരില്‍ ഫോറസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധമുണ്ടായത്.സംഭവത്തില്‍ പി.വി അന്‍വറിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അന്‍വറിന് പുറമെ 10 പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തിരുന്നു. ഇവര്‍ക്കെതിരേ പി.ഡി.പി.പി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.
 
പിന്നാലെ അന്‍വറിനെ പൊലിസ് അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ ഡിവൈ.എസ്.പി ബാലചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം അന്‍വറിന്റെ എടവണ്ണ ഒതായിയിലെ വീട്ടിലെത്തി ഇന്നലെ രാത്രി 9.45ഓടെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുന്നോടിയായി വന്‍ പൊലിസ് സംഘം വീട്ടിലെത്തിയിരുന്നു. വിവരമറിഞ്ഞ് ഡി.എം.കെ പ്രവര്‍ത്തകര്‍ വീടിനുമുന്നില്‍ തടിച്ചുകൂടിയിരുന്നു. പ്രവര്‍ത്തകര്‍ പിണറായിക്കെതിരേയും പൊലിസിനെതിരേയും മുദ്രാവാക്യം വിളിച്ചു. അന്‍വറിനെ പൊലിസ് ജീപ്പിന്റെ പിന്‍സീറ്റില്‍ ഇരുത്താനുള്ള ശ്രമത്തിനെതിരേ പ്രവര്‍ത്തകര്‍ പ്രതികരിച്ചത് സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുന്നുവെന്ന അവസ്ഥ വന്നതോടെ മധ്യത്തിലുള്ള രണ്ടാമത്തെ സീറ്റിലേക്ക് മാറ്റി. 

ഇന്നലെ രാവിലെ 11 ഓടെയാണ് അന്‍വറിന്റെ നേതൃത്വത്തില്‍ ഡി.എം.കെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഡി.എഫ്.ഒ ഓഫിസ് അടിച്ചുതകര്‍ത്തത്. ഓഫിസിലെ കസേരകള്‍, വാതിലുകള്‍, ലൈറ്റുകള്‍, കംപ്യൂട്ടറുകള്‍ എന്നിവ തകര്‍ത്തുവെന്നും തടയാനെത്തിയ പൊലിസുകാരനെ കൈയേറ്റം ചെയ്തുവെന്നുമാണ് എഫ്.ഐ.ആറിലുള്ളത്.

അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ ഭരണകൂട ഭീകരതയ്‌ക്കെതിരേ പ്രതിഷേധിക്കാന്‍ അന്‍വര്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കുശേഷം നിലമ്പൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ അന്‍വറിനെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി.

അതിനിടെ പി വി അന്‍വര്‍ നല്‍കിയ ജാമ്യാപേക്ഷ നിലമ്പൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ പൊലീസിന്റെ റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെട്ടു. ഇതിനുശേഷം വാദം കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകനായ സഫറുള്ളയാണ് അന്‍വറിന് വേണ്ടി ഹാജരാകുന്നത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്

Kerala
  •  16 hours ago
No Image

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

Kerala
  •  16 hours ago
No Image

തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു

Kerala
  •  17 hours ago
No Image

ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു

National
  •  17 hours ago
No Image

കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം

Kerala
  •  17 hours ago
No Image

ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  17 hours ago
No Image

ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം

Kerala
  •  18 hours ago
No Image

ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം

International
  •  18 hours ago
No Image

ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു

Kerala
  •  18 hours ago
No Image

ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം  

National
  •  19 hours ago