HOME
DETAILS

'എല്ലാത്തിലും മുമ്പിലാണെന്ന് പറയുന്ന കേരളത്തില്‍ ഇതുപോലുള്ള വൃത്തിക്കേടിലും മുമ്പിലാണ്' ; ബോബി ചെമ്മണ്ണൂരിനെതിരെ ജി സുധാകരന്‍

  
Anjanajp
January 09 2025 | 07:01 AM

former-minister-g-sudhakaran-criticized-in-harsh-language-boby-chemmanur

ആലപ്പുഴ: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍മന്ത്രി ജി സുധാകരന്‍. ബോബി ചെമ്മണ്ണൂരിന് പണത്തിന്റെ അഹങ്കാരമെന്നും എന്തും ചെയ്യാമെന്ന തോന്നലാണെന്നും അദ്ദേഹം പറഞ്ഞു. കായംകുളം എം.എസ് എം കോളേജില്‍ നടന്ന ഒരു പുസ്തക പ്രകാശനചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആലപ്പുഴയില്‍ ആയിരുന്നുവെങ്കില്‍ ഞങ്ങള്‍ തല്ലിയനെയെന്നും അദ്ദേഹം പറഞ്ഞു. കായംകുളം എംഎസ്എം കോളേജില്‍ സംഘടിപ്പിച്ച പുസ്തക പ്രകാശന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പതിനഞ്ച് വര്‍ഷം മുന്‍പ് തന്നെ ഞാന്‍ എന്റെ ഭാര്യയോട് അവന്‍ പരമനാറിയാണെന്ന് പറഞ്ഞിരുന്നു. അയാള്‍ പ്രാകൃതനും കാടനുമാണ്. അയാള്‍ക്ക് ഒരു സംസ്‌കാരമേയുള്ളൂ, അത് ലൈംഗിക സംസ്‌കാരമാണ്. കരണക്കുറ്റിക്ക് അടി കൊടുക്കാന്‍ ആരും കേരളത്തില്‍ ഇല്ലാതായിപ്പോയി. ഇവിടുത്തെ മഹിളാ സംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയി? അയാള്‍ അശ്ലീലചുവയുള്ള ഒറ്റ പോസ്റ്റ് ഇട്ടപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്യേണ്ടതായിരുന്നില്ലേ? എന്നിട്ട് അറസ്റ്റ് ചെയ്‌തോ? പല സ്ത്രീകളെയും അയാള്‍ അപമാനിച്ചു. അവര്‍ ആരും അനങ്ങിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എല്ലാത്തിലും മുമ്പിലാണെന്ന് പറയുന്ന കേരളത്തില്‍ ഇതുപോലുള്ള വൃത്തിക്കേടിലും മുമ്പിലാണ്. എന്നിട്ടാണ് നമ്മള്‍ എല്ലാത്തിലും മുമ്പിലാണെന്ന് പറഞ്ഞ് അഹങ്കരിക്കുന്നത്. ആരു പറഞ്ഞു നമ്മള്‍ ഒന്നാമതാണെന്ന്. പൊങ്ങച്ചം പറച്ചിലും പൊള്ളവാചകവും ലോകചരിത്രത്തില്‍ ഇടംപിടിക്കില്ല. ആ ദിവസം മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നും സുധാകരന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയം ദുരന്തം ആവർത്തിക്കുമോ? കണ്ണൂർ, കാസർകോട് ആശുപത്രികളിലെ ദുരവസ്ഥയെക്കുറിച്ച് അറിയാം

Kerala
  •  14 hours ago
No Image

കടുത്ത ചൂടിൽ ആശ്വാസം : യു.എ.ഇയിൽ ഇന്ന് മഴ, താപനിലയിൽ നേരിയ കുറവ് | UAE Weather

uae
  •  14 hours ago
No Image

മന്ത്രിയുടെ പിടിവാശി: മെഡിക്കൽ കോളജ് സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം വൈകുന്നതിനെതിരെ സി.പി.എം യുവനേതാവ്

Kerala
  •  14 hours ago
No Image

തരൂർ ഇസ്‌റാഈൽ എംബസി വിരുന്നിൽ പങ്കെടുത്തു: പാർട്ടിക്കുള്ളിൽ വിവാദ തീ

Kerala
  •  14 hours ago
No Image

വഖ്ഫ് നിയമ ഭേദഗതി: ഏകീകൃത പോർട്ടലിന്റെ നടപടികൾ വിജ്ഞാപനം ചെയ്ത് കേന്ദ്രം

National
  •  14 hours ago
No Image

ഗസ്സ വെടിനിര്‍ത്തൽ അന്തിമഘട്ടത്തിലേക്ക്; ചർച്ച ഉടനെന്നു ഹമാസ് | Gaza Ceasfire Talks

International
  •  14 hours ago
No Image

ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകൾക്ക് ആർ.ബി.ഐ മാർഗനിർദേശം

National
  •  14 hours ago
No Image

ഭിന്നശേഷി കുട്ടികളുടെ അധ്യാപനം: റിസോഴ്സ് ടീച്ചർമാരുടെ സ്ഥിരനിയമനം വൈകുന്നു

Kerala
  •  14 hours ago
No Image

വിശേഷ ദിനങ്ങള്‍ക്കനുസരിച്ച് പ്രഖ്യാപിത അവധികളിൽ വേണം ക്രമീകരണം

Kerala
  •  15 hours ago
No Image

ഡി.എൽ.എഡ് ഇളവിൽ വ്യക്തത വരുത്തി ഉത്തരവ് തുണയാവുക ആയിരത്തിലേറെ ഉദ്യോഗാർഥികൾക്ക്

Kerala
  •  15 hours ago