വടക്കന്‍ ഗസ്സയില്‍ മൂന്ന് ഇസ്‌റാഈല്‍ സൈനികരെ വധിച്ച് ഫലസ്തീന്‍ പ്രതിരോധ സേന
വടക്കന്‍ ഗസ്സയില്‍ മൂന്ന് ഇസ്‌റാഈല്‍ സൈനികരെ വധിച്ച് ഫലസ്തീന്‍ പ്രതിരോധ സേന
മറ്റു മൂന്നുപേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ബീറ്റ് എലില്‍ നിന്നുള്ള സ്റ്റാഫ് സാര്‍ജന്റ് മാറ്റിത്യാഹു യാക്കോവ് പെരെല്‍ (22), ബീറ്റ് ഷെമെഷില്‍ നിന്നുള്ള സ്റ്റാഫ് സാര്‍ജന്റ് കനൂ കാസ (22), ബ്രൂച്ചിനില്‍ നിന്നുള്ള സ്റ്റാഫ് സാര്‍ജന്റ് നെവോ ഫിഷര്‍ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇസ്‌റാഈല്‍ തന്നെയാണ് സൈനികര്‍ കൊല്ലപ്പെട്ട കാര്യം പ്രഖ്യാപിച്ചത്. ഇതോടെ ഗസ്സയില്‍ കൊല്ലപ്പെട്ട ഇസ്‌റാഈല്‍ സൈനികരുടെ എണ്ണം 830 ആയി.
ഇസ്‌റാഈല്‍ ടാങ്കിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2023 ഒക്ടോബര്‍ 27 ന് ഗസ്സയില്‍ കരസേനാ ആക്രമണം ആരംഭിച്ചതിനുശേഷം 830 ഇസ്‌റാഈലി സൈനികരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 395 പേര്‍ കരയുദ്ധത്തില്‍ കൊല്ലപ്പെട്ടവരാണ്. യുദ്ധം ആരംഭിച്ചതിനുശേഷം 5,589 സൈനികര്‍ക്കും ഓഫിസര്‍മാര്‍ക്കും പരിക്കേറ്റതായും സൈന്യത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഡാറ്റ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇതില്‍ 2,535 പേര്‍ക്ക് ഗസ്സയിസലെ കരയാക്രമണത്തിലാണ് പരുക്കേല്‍ക്കുന്നത്.
അതേസമയം, ഇസ്‌റാഈല്‍ സൈനികരുടെ യഥാര്‍ത്ഥ മരണസംഖ്യ ഔദ്യോഗിക റിപ്പോര്‍ട്ടുകളേക്കാള്‍ വളരെ കൂടുതലാണെന്നാണ് വീഡിയോ റെക്കോര്‍ഡിംഗുകളിലൂടെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പതിവായി രേഖപ്പെടുത്തുന്ന പലസ്തീന്‍ പ്രതിരോധ സംഘങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."