HOME
DETAILS

ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച രീതിയിൽ പ്രതിരോധിച്ചുകൊണ്ട് കളിക്കാൻ അവന് കഴിയും: അശ്വിൻ

  
Sudev
January 10 2025 | 04:01 AM

r ashwin praises rishabh pant

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷബ് പന്തിനെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിലെ പന്തിന്റെ പ്രതിരോധ മികവിനെകുറിച്ചാണ് അശ്വിൻ പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അശ്വിൻ. 

'റിഷബ് പന്ത് ഡിഫൻസ് കളിച്ചുകൊണ്ട് വളരെ അപൂർവമായി മാത്രമേ പുറത്താകാറുള്ളൂ എന്ന് നമ്മൾ തിരിച്ചറിയണം. ലോക ക്രിക്കറ്റിൽ ഏറ്റവും മികച്ച രീതിയിൽ പ്രതിരോധിക്കാനുള്ള കഴിവാണ് പന്തിന് ലഭിച്ചിട്ടുള്ളത്. ഞാൻ അവനെതിരെ ഒരുപാട് പന്തെറിഞ്ഞിട്ടുണ്ട്. എന്നാൽ ഇതിലൊന്നും അവൻ പുറത്തായിട്ടില്ല. എഡ്ജിൽ തട്ടിയോ എൽബിഡബ്ല്യു ആയോ അവൻ പുറത്താവുന്നത് വളരെ കുറവാണ്. പന്ത് ഒരുപാട് ഷോട്ടുകൾ കളിക്കാനാണ് ശ്രമിക്കുക,' അശ്വിൻ പറഞ്ഞു.

അടുത്തിടെ അവസാനിച്ച ബോർഡർ ഗവാസ്കർ ട്രോഫിയിൽ 255 റൺസാണ് പന്ത് നേടിയത്. പരമ്പരയിൽ ഒരു അർദ്ധ സെഞ്ച്വറി ആണ് താരം നേടിയത്. സിഡ്‌നിയിൽ നടന്ന അവസാന ടെസ്റ്റ് മത്സരത്തിൽ ആയിരുന്നു പന്ത് ഫിഫ്റ്റി നേടി തിളങ്ങിയത്. മത്സരത്തിൽ 33 പന്തിൽ 61 റൺസ് ആണ് പന്ത് നേടിയത്. 184.85 പ്രഹരശേഷിയിൽ ആറ് ഫോറുകളും നാല് സിക്സുകളുമാണ് പന്ത് നേടിയത്. 

ഇതിനു പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും വേഗത്തിൽ അർദ്ധ സെഞ്ച്വറി നേടിയ താരമായും പന്ത് മാറിയിരുന്നു. ഇതിനു മുമ്പും പന്ത് ടെസ്റ്റിൽ ഇത്തരത്തിലുള്ള ഇന്നിംഗ്സ് കളിച്ചിട്ടുണ്ട്. 2022ൽ ശ്രീലങ്കക്കെതിരെ 28 പന്തിൽ നിന്നും അർദ്ധ സെഞ്ച്വറി നേടിക്കൊണ്ട് പന്ത് തിളങ്ങിയിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  5 days ago
No Image

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയില്‍; നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Kerala
  •  5 days ago
No Image

രജിസ്റ്റാറുടെ സസ്‌പെന്‍ഷന്‍; കേരള സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

Kerala
  •  5 days ago
No Image

'അമേരിക്ക പാര്‍ട്ടി': പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്; യുഎസ് ജനതയ്ക്ക് സ്വതാന്ത്ര്യം തിരികെ നല്‍കുമെന്നും പ്രഖ്യാപനം

International
  •  5 days ago
No Image

വയനാട് സി.പി.എമ്മിലെ പ്രശ്നം തെരുവിലേക്ക്; ലോക്കൽ കമ്മിറ്റി ഓഫിസിന് ഏരിയാ കമ്മിറ്റി പൂട്ടിട്ടു 

Kerala
  •  5 days ago
No Image

ക്യാപ്റ്റനും മേജറുമല്ല, കർമഭടൻമാരാണ് കോൺഗ്രസിന് വേണ്ടത്: മുല്ലപ്പള്ളി

Kerala
  •  5 days ago
No Image

സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളന റിപ്പോർട്ടിൽ സർക്കാരിനും മന്ത്രിമാർക്കും നിശിതവിമർശനം

Kerala
  •  5 days ago
No Image

ടോള്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം; ഉയർന്ന പാതകളിലെ ടോള്‍ പകുതിയാകും

National
  •  5 days ago
No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  5 days ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  5 days ago