HOME
DETAILS

കുവൈത്ത് ഇ-വിസ ലഭിക്കാന്‍ ഇനി എളുപ്പം; അറിയേണ്ടതെല്ലാം

  
January 10, 2025 | 7:30 AM

Kuwait Introduces Simplified e-Visa Process for Visitors

കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള ഇ-വിസക്ക് അപേക്ഷിക്കാന്‍ ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് ഇനി എളുപ്പവഴി. യുഎഇ, സഊദി അറേബ്യ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍ തുടങ്ങി ഏത് ജിസിസി രാജ്യത്തായാലും കുവൈത്തിന്റെ പുതിയ ഓണ്‍ലൈന്‍ വിസ പ്ലാറ്റ്‌ഫോം വഴി അപേക്ഷ നൽകാം. ജിസിസിയിലെ എല്ലാ പ്രവാസികള്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.

സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുന്നതിനായി കഴിഞ്ഞ മാസം കുവൈത്ത് താല്‍ക്കാലികമായി ഇ-വിസ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ഇ-വിസ വീണ്ടും സജീവയപ്പോള്‍ അതിവേഗം ലഭ്യമാകാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജിസിസിയിലെ പ്രവാസികള്‍ക്ക് കുവൈത്ത് സന്ദര്‍ശിക്കാൻ എങ്കില്‍ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. 

മാനദണ്ഡങ്ങള്‍ എന്തെല്ലാം

ജിസിസിയില്‍ താമസിക്കുന്ന എല്ലാ പ്രവാസികള്‍ക്കും കുവൈത്തിലേക്കുള്ള ഇ-വിസക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. അതേസമയം ഇ-വിസ പോര്‍ട്ടലില്‍ ആർക്കൊക്കെയാണ് വിസ അനുവദിക്കുക എന്ന് വിശദമാക്കിയിട്ടുണ്ട്. ഡോക്ടര്‍, അഭിഭാഷകര്‍, എഞ്ചിനിയര്‍, അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍, ജഡ്ജ്, പൈലറ്റ്, കംപ്യൂട്ടര്‍ പ്രോഗ്രാമര്‍, മാനേജര്‍, ഫാര്‍മസിസ്റ്റ്, ബിസിനസുകാര്‍ തുടങ്ങിയവര്‍ക്കെല്ലാം ഇ-വിസക്ക് അപേക്ഷിക്കാന്‍ സാധിക്കും.

യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് അവരുടെ ഐഡിയില്‍ രേഖപ്പെടുത്തിയ ജോലി അടിസ്ഥാനമാക്കി യോഗ്യരാണോ എന്ന് മനസിലാക്കാം. ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട്, സമീപകാലത്ത് എടുത്ത ഫോട്ടോ, റിട്ടേണ്‍ വിമാന ടിക്കറ്റ് എന്നിവയാണ് ഇ-വിസ അപേക്ഷിക്കാന്‍ വേണ്ട രേഖകൾ. ഏത് തരം വിസയാണ് അപേക്ഷിക്കുന്നത് എന്നതിന് അനുസരിച്ച് കൂടുതല്‍ രേഖകള്‍ ഹാജരാക്കേണ്ടി വന്നേക്കാം.

ഇ-വിസ പ്ലാറ്റ്‌ഫോം വഴി അപേക്ഷിക്കുന്ന ടൂറിസ്റ്റ് വിസയ്ക്ക് 30 ദിവസം കാലാവധിയുണ്ടാകും. ഇത് പിന്നീട് 90 ദിവസം വരെ നീട്ടാനും സാധിക്കും. ഏകദേശം മൂന്ന് കുവൈത്ത് ദിനാര്‍ ആണ് ഇ-വിസക്കുള്ള ചെലവ്. അപേക്ഷകന്റെ രാജ്യം അടിസ്ഥാനപ്പെടുത്തി സംഖ്യയില്‍ മാറ്റങ്ങൾ വരാം. മതിയായ രേഖകള്‍ കൈവശമുണ്ടെങ്കില്‍ ഇ-വിസ പ്ലാറ്റ്‌ഫോമിലൂടെ അപേക്ഷ സമര്‍പ്പിക്കാം. മെയിലിലേക്ക് ഒടിപി വരും. രേഖകള്‍ സമര്‍പ്പിച്ച്, ഫീസ് അടച്ചാല്‍ സബ്മിറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാം.

ഓസ്ട്രിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, നോര്‍വെ, പോളണ്ട്, പോര്‍ച്ചുഗല്‍, റുമാനിയ, സാന്‍ മരിനോ, സെര്‍ബിയ, സിംഗപ്പൂര്‍ സ്ലോവാക്യ, സ്ലോവേനിയ, ദക്ഷിണ കൊറിയ, സ്‌പെയിന്‍, അന്‍ഡോറ, ബെല്‍ജിയം, ഭൂട്ടാന്‍, ബ്രൂണെ, ബള്‍ഗേറിയ, കംബോഡിയ, കാനഡ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപബ്ലിക്, ജര്‍മനി, ഗ്രീസ്, ഹോങ്കോങ്, ഹംഗറി, ഐസ്ലാന്റ്, അയര്‍ലാന്റ്, ഇറ്റലി, ജപ്പാന്‍, ലാവോസ്, ലാത്വിയ, ലിസ്റ്റന്‍സ്‌റ്റൈന്‍, ലിത്വാനിയ, ലക്‌സംബര്‍ഗ്, മലേഷ്യ, മാള്‍ട്ട, മൊണാകോ, നെതര്‍ലാന്റ്‌സ്, ഡെന്മാര്‍ക്ക്, എസ്റ്റോണിയ, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ജോര്‍ജിയ, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്റ്, തുര്‍ക്കി, യുക്രൈന്‍, ബ്രിട്ടന്‍, അമേരിക്ക, വത്തിക്കാന്‍ സിറ്റി, തുടങ്ങി ഒട്ടേറെ രാജ്യക്കാര്‍ക്ക് 'വിസ ഓണ്‍ അറൈവല്‍' സൗകര്യം കുവൈത്ത് അനുവദിച്ചിട്ടുണ്ട്. വിസയില്ലാതെ കുവൈത്തില്‍ എത്തിയ ശേഷം അപേക്ഷ സമര്‍പ്പിച്ചാലും വിസ ലഭിക്കുന്ന സംവിധാനമാണിത്.

Kuwait has streamlined its e-visa process, making it easier for travelers to obtain a visa online, reducing paperwork and wait times.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  2 days ago
No Image

'ലഹരിമരുന്ന് കേസില്‍ കുടുക്കും' വിദ്യാര്‍ഥി സമരക്കാര്‍ക്ക് നേരെ മുംബൈ പൊലിസിന്റെ ഭീഷണി; വീഡിയോ പുറത്തു വന്നതിന് പിന്നാലെ നടപടി

National
  •  2 days ago
No Image

അസം പ്രളയം: 24 മണിക്കൂറില്‍ പത്ത് മരണം; 6 ലക്ഷത്തിലേറെ പേര്‍ ദുരിത ബാധിതര്‍

National
  •  2 days ago
No Image

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; മത്സ്യലഭ്യത കുറഞ്ഞു, വിപണിയില്‍ പൊള്ളുന്ന വില

Kerala
  •  2 days ago
No Image

ജന്തര്‍മന്ദര്‍ പ്രക്ഷോഭം: 'അടച്ചിട്ട മെട്രോ സ്‌റ്റേഷനുകള്‍ ഉച്ചയോടെ തുറക്കണം, അല്ലെങ്കില്‍ ഇടപെടും'  താക്കീതുമായി സുപ്രിം കോടതി 

National
  •  2 days ago
No Image

വാര്‍ധക്യത്തിലും ആരോഗ്യം നിലനിര്‍ത്താം: ഭക്ഷണക്രമത്തില്‍ നിര്‍ബന്ധമായും ഇവ ഉള്‍പ്പെടുത്താം

Kerala
  •  2 days ago
No Image

അതൊരു ഒഴിവ് കഴിവല്ല; സ്പാനിഷ് താരം ഡാനി ഓൾമോയോട് മോശമായി പെരുമാറിയതിൽ ക്ഷമാപണം നടത്തി അർജന്റീന പരിശീലകൻ റോബർട്ടോ അയാള

Football
  •  2 days ago
No Image

സമരക്കാര്‍ക്ക് നേരെ പെല്ലറ്റ് ഗണ്ണും?;നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

National
  •  2 days ago
No Image

വേനല്‍ച്ചൂട് കുറയ്ക്കാന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കൂ; ജനങ്ങളോട് സൗദി പരിസ്ഥിതി മന്ത്രാലയം

Saudi-arabia
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; പി.എസ് പ്രശാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  2 days ago