HOME
DETAILS

അതിവേഗത്തില്‍ ഗസ്സയിലെ മധ്യസ്ഥ ചര്‍ച്ച; കരട് രൂപം ഖത്തര്‍ ഇരുവിഭാഗത്തിനും നല്‍കി; ഈ ആഴ്ച തന്നെ സാധ്യമെന്ന് യു.എസ് | Gaza ceasefire deal

  
January 14, 2025 | 1:44 AM

Negotiators seek to finalize Gaza ceasefire deal

ദോഹ: കഴിഞ്ഞ 15 മാസത്തിലേറെയായി ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിവരുന്ന കൂട്ടക്കുരുതിക്ക് അറുതിവരുത്തുന്നതിനായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍. കരാറിന്റെ അന്തിമ കരട് ഇസ്‌റാഈലിനും ഹമാസിനും നല്‍കിയതായി മധ്യസ്ഥര്‍ അറിയിച്ചു. ഈ ആഴ്ച തന്നെ കരാര്‍ സാധ്യമാകുമെന്ന് ബൈഡന്‍ ഭരണകൂടം പ്രതീക്ഷിക്കുന്നതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ പറഞ്ഞു. 

ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി വെടിനിര്‍ത്തല്‍ എന്നതാണ് കരാറിന്റെ കാതല്‍. ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച രൂപം ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ഥാനി ഇരുവിഭാഗത്തിന് മുമ്പാകെ സമര്‍പ്പിച്ചു. യോഗത്തിന് ഹമാസിന്റെ പ്രതിനിധികളും ഇസ്‌റാഈല്‍ ചാരസംഘടനയായ മൊസാദിന്റെയും ആഭ്യന്തരരഹസ്യാന്വേഷണ ഏജന്‍സി ഷിന്‍ബെറ്റിന്റെയും ഉന്നതരും സംബന്ധിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കരാറില്‍ വഴിത്തിരിവുണ്ടായതെന്നും ഇനിയുള്ള 24 മണിക്കൂര്‍ നിര്‍ണായകമായിരിക്കുമെന്നും ഖത്തര്‍ അറിയിച്ചു.

പ്രധാനവിഷയങ്ങളിലുള്ള ചര്‍ച്ചകളില്‍ വലിയ പുരോഗതിയുള്ളതായി ഹമാസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ശേഷിക്കുന്ന കാര്യത്തിലുള്ള ചര്‍ച്ചകള്‍ ഉടന്‍ അന്തിമതീര്‍പ്പിലെത്തുമെന്നാണ് കരുതുന്നതെന്നും ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്‌ചെയ്തു. കരാറിലെ വിവരങ്ങള്‍ ഇസ്‌റാഈല്‍ ഭരണകൂടത്തെ മൊസാദ് അറിയിച്ചതായി ഇസ്‌റാഈല്‍ റേഡിയോ റിപ്പോര്‍ട്ട്‌ചെയ്തു.

യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഈമാസം 20ന് അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള തീവ്രശ്രമങ്ങളാണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ഖത്തറിന്റെയും ഈജിപ്തിന്റെയും മേല്‍നോട്ടത്തില്‍ മധ്യസ്ഥചര്‍ച്ചകള്‍ക്ക് ജീവന്‍വച്ചതും നടപടികള്‍ വേഗത്തിലാക്കിയതും. 

അതേസമയം, 24 മണിക്കൂറിനിടെ 42 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 2023 ഒക്ടോബറില്‍ തുടങ്ങിയ ആക്രമണം 464 ദിവസം പിന്നിട്ടതോടെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 46,584 ആയി.

Negotiators seek to finalize Gaza ceasefire deal 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍ സമയം നീട്ടണമെന്ന ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല; ട്രൈബ്യൂണലിനെ സമീപിക്കാന്‍ നിര്‍ദേശം

Kerala
  •  3 days ago
No Image

പ്രതിഭയുള്ള താരമായിട്ടും അവൻ ഇംഗ്ലണ്ടിൽ ദരിദ്രനായിരുന്നു: ഇന്ത്യൻ ഇതിഹാസത്തെക്കുറിച്ച് ജെഫ്രി ബോയ്‌കോട്ട്

Cricket
  •  3 days ago
No Image

'മസാലബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ല'; ഇഡിയുടെ നടപടി ബിജെപിക്ക് വേണ്ടിയെന്ന് തോമസ് ഐസക്ക്

Kerala
  •  3 days ago
No Image

ടെസ്റ്റ് ക്രിക്കറ്റിലേക്ക് വീണ്ടും തിരിച്ചുവരുമോ? മറുപടിയുമായി കോഹ്‌ലി

Cricket
  •  3 days ago
No Image

പശ്ചിമേഷ്യൻ സംഘർഷത്തിന് ഏക പരിഹാരം സ്വതന്ത്ര ഫലസ്തീൻ രൂപീകരണം മാത്രം: പോപ്പ് ലിയോ

International
  •  3 days ago
No Image

പാലക്കാട് നിന്ന് രാഹുല്‍ പോയ ചുവന്ന പോളോ കാര്‍ സിനിമാ താരത്തിന്റേതെന്ന് സംശയം;അന്വേഷണം ഊര്‍ജിതം

Kerala
  •  3 days ago
No Image

ക്രൗഡ് ഫണ്ടിങ്ങിൽ ചരിത്രം കുറിച്ച് 'തഹിയ്യ' ഇന്ന് അവസാനിക്കും; ഇതുവരെ ലഭിച്ചത് 40 കോടിയിലധികം

Kerala
  •  3 days ago
No Image

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; 95,000 കടന്ന് തന്നെ

Economy
  •  3 days ago
No Image

ഇന്ത്യക്കായി ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ അവന് സാധിക്കും: ഇർഫാൻ പത്താൻ

Cricket
  •  3 days ago
No Image

വാണിജ്യ പാചക വാതക സിലിണ്ടറിന് വില കുറച്ചു; ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ ഇത്തവണയും മാറ്റമില്ല

Kerala
  •  3 days ago