HOME
DETAILS

മാൽഡീനിയുടെ റെക്കോർഡും തകർന്നുവീണു; എസി മിലാനിൽ പുത്തൻ ചരിത്രമെഴുതി ഫ്രഞ്ച് സൂപ്പർതാരം

  
January 15, 2025 | 4:58 AM

Theo Hernndez breaks Paolo Maldini record with ac milan in serie a

ഇറ്റലി: സീരി എയിൽ ഇറ്റാലിയൻ ഇതിഹാസം പൗലോ മാൾഡീനിയുടെ ഗോൾ സ്കോറിങ് റെക്കോർഡ് മറികടന്ന് ഫ്രഞ്ച് താരം തിയോ ഹെർണാണ്ടസ്. മൊക്കോക്കെതിരായ മത്സരത്തിൽ നേടിയ ഗോളിന് പിന്നാലെയാണ് ഹെർണാണ്ടസ് ഈ തകർപ്പൻ നേട്ടം സ്വന്തമാക്കിയത്. ഇറ്റാലിയൻ ലീഗിൽ എസി മിലാന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ഡിഫൻഡറായാണ് ഹെർണാണ്ടസ് മാറിയത്, 

ഇറ്റാലിയൻ ലീഗിലെ തന്റെ 30ാം ഗോളായിരുന്നു ഹെർണാണ്ടസ് കോമോക്കെതിരെ നേടിയത്. 29 ഗോളുകൾ നേടിയ മാൽഡീനിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഫ്രഞ്ച് താരം ഈ നേട്ടത്തിലെത്തിയത്.

മത്സരത്തിൽ കോമോക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് എസി മിലാൻ സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോൾ നേടാൻ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയിൽ 60ാം മിനിറ്റിൽ അസാൻ ദിയവോയിലൂടെ കോമോയാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ ഹെർണാണ്ടസിന്റേയും റാഫേൽ ലിയോയുടെയും ഗോളിലൂടെ എസി മിലാൻ വിജയിക്കുകയായിരുന്നു.

നിലവിൽ സീരി എയിൽ ഏഴാം സ്ഥാനത്താണ് എസി മിലാൻ. 19 മത്സരങ്ങളിൽ നിന്നും എട്ട് വിജയവും ഏഴ് സമനിലയും നാല് തോൽവിയുമായി 31 പോയിന്റാണ് എസി മിലാന്റെ കൈവശമുള്ളത്. ജനുവരി 18ന് യുവന്റസിനെതിരെയാണ് എസി മിലാന്റെ അടുത്ത മത്സരം. യുവന്റസിന്റെ തട്ടകമായ അലിയൻസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതാണോ 'അത്യന്താധുനിക' ചികിത്സ?: ആശുപത്രി വാർഡിൽ എലികളുടെ വിളയാട്ടം; സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ്

National
  •  3 days ago
No Image

പൊങ്കൽ; കേരളത്തിൽ നാളെ(15-01-2025) ആറ് ജില്ലകളിൽ അവധി

Kerala
  •  3 days ago
No Image

ബുർജ് ഖലീഫയ്ക്ക് വെല്ലുവിളി; ആകാശസീമകൾ ഭേദിച്ച് ജിദ്ദ ടവർ വരുന്നു, ഉയരം ഒരു കിലോമീറ്ററിലധികം

Saudi-arabia
  •  3 days ago
No Image

ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ഓസ്‌ട്രേലിയന്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി

qatar
  •  3 days ago
No Image

രാജ്‌കോട്ടിൽ പുതു ചരിത്രം; സെഞ്ച്വറിയടിച്ച് മുൻ ക്യാപ്റ്റനെയും വീഴ്ത്തി ക്ലാസിക് രാഹുൽ

Cricket
  •  3 days ago
No Image

കൈ കാണിച്ചയാൾക്ക് ഒരു 'ലിഫ്റ്റ്' കൊടുത്തു, തകർന്നത് 11 വർഷത്തെ പ്രവാസ ജീവിതം; ഒടുവിൽ മലയാളി ഡ്രൈവർക്ക് സംഭവിച്ചത്...

Saudi-arabia
  •  3 days ago
No Image

ഇറാനിൽ പ്രക്ഷോഭം കടുക്കുന്നു; കുടുംബാംഗങ്ങളെ ബന്ധപ്പെടാനാകാതെ യുഎഇയിലെ പ്രവാസികൾ

uae
  •  3 days ago
No Image

ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്നു രാജിവച്ചു

Kerala
  •  3 days ago
No Image

ദോഹ  കോര്‍ണിഷില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

qatar
  •  3 days ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

Kerala
  •  3 days ago