HOME
DETAILS

ബെം​ഗളൂരുവിൽ ബൈക്ക് റോഡിൽ തെന്നിമറിഞ്ഞ് മലയാളി യുവാവ് മരിച്ചു

  
January 15 2025 | 15:01 PM

A Malayali youth died after his bike slipped on the road in Bengaluru

ബെംഗളൂരു:ബെം​ഗളൂരുവിൽ ബൈക്ക് റോഡിൽ തെന്നിമറിഞ്ഞ് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കാവനൂർ പുല്ലംപറമ്പ് സ്വദേശി വിളയിൽ ഹൗസ് മൊയ്‌ദുവിന്‍റെ മകൻ മുഹമ്മദ്‌ മഹ്‌റൂഫ് (27) ആണ് മരിച്ചത്.

ഇന്ന് രാവിലെ നാഗവര റോഡിലായിരുന്നു അപകടം ഉണ്ടായത്. മുഹമ്മദ് മഹ്റൂഫ് സഞ്ചരിച്ച ബൈക്ക് റോഡിൽ തെന്നി മറിയുകയായിരുന്നു. ഉടൻ തൊട്ടടുത്തുള്ള ശ്യാംപുര അംബേദ്കർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ഒന്നര വർഷത്തോളമായി ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു മുഹമ്മദ്‌ മഹ്‌റൂഫ്. മൃതദേഹം നാട്ടിൽ എത്തിച്ചു. മാതാവ്: സുബൈദ. സഹോദരങ്ങൾ: മഹഷൂഖ്, സുമിന, സഫ്ന. സംസ്കാരച്ചടങ്ങുകൾ നാളെ രാവിലെ ഒമ്പതിന് കാവനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാഷാ വിവാദം കത്തുന്നു; ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍, സ്റ്റാലിന് പിന്തുണയുമായി കര്‍ണാടകയും തെലങ്കാനയും

National
  •  4 days ago
No Image

നിലപാടെടുത്ത് പുടിൻ; യുക്രൈനിൽ 30 ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് റഷ്യ തയ്യാർ; ; അമേരിക്കൻ സംഘത്തെ അറിയിച്ചു

International
  •  4 days ago
No Image

പാകിസ്ഥാനിൽ സൈനിക ക്യാംപിന് നേരെ ചാവേറാക്രമണം; ഒമ്പതോളം ഭീകരരെ വധിച്ചു

International
  •  5 days ago
No Image

കോഴിക്കോട് സ്‌കൂൾ വാനിടിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

ചെറിയ പെരുന്നാൾ അവധി: യുഎഇ നിവാസികൾക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാനാവുന്ന അഞ്ച് മികച്ച രാജ്യങ്ങൾ

uae
  •  5 days ago
No Image

ആ ഇന്ത്യൻ ഇതിഹാസത്തിന്റെ ടീമിൽ കളിക്കാൻ താത്പര്യമുണ്ടോയെന്ന് എന്നോട് ചോദിച്ചു: സഞ്ജു

Cricket
  •  5 days ago
No Image

മെസിയും റൊണാൾഡീഞ്ഞോയുമല്ല, അവനാണ് കളിക്കളത്തിൽ എന്റെ നീക്കങ്ങൾ കൃത്യമായി മനസിലാക്കിയത്‌: മുൻ അർജന്റൈൻ താരം

Football
  •  5 days ago
No Image

ട്രെയിനുകളില്‍ സ്ലീപ്പര്‍, എ.സി ക്ലാസുകളില്‍ സ്ത്രീകള്‍ക്ക് റിസര്‍വേഷന്‍

National
  •  5 days ago
No Image

ആറ്റുകാൽ പൊങ്കാലക്ക് പിന്നാലെ മാല നഷ്ടപ്പെട്ടെന്ന് വ്യാപക പരാതികൾ; 2 പേർ പിടിയിൽ

Kerala
  •  5 days ago
No Image

മലയാളി കരുത്തിൽ ലോകകപ്പിനൊരുങ്ങി ഇംഗ്ലണ്ട്; ടീമിൽ ക്യാപ്റ്റനടക്കം നാല് മലയാളി താരങ്ങൾ

Others
  •  5 days ago