HOME
DETAILS

യുഎഇ; 2025ല്‍ 75% തൊഴിലുടമകളും ശമ്പളം വര്‍ദ്ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്; സന്തോഷത്തിമിര്‍പ്പില്‍ തൊഴിലാളികള്‍

  
January 15, 2025 | 4:03 PM

UAE Report 75 of Employers Will Increase Pay in 2025 Workers are happy

ദുബൈ:  ഹേയ്‌സ് പുറത്തിറക്കിയ GCC സാലറി ഗൈഡ് 2025 പ്രകാരം യുഎഇയിലെ പകുതിയോളം അതായത് 48 ശതമാനം ജീവനക്കാര്‍ക്കും 2024ല്‍ ശമ്പള വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍. 74 ശതമാനം പേര്‍ 2025ല്‍ ശമ്പളം വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയിലാണ്. 2024ല്‍ യുഎഇയിലെ ജീവനക്കാര്‍ക്ക് 2.5 ശതമാനം മുതല്‍ 5 ശതമാനം വരെ ഇന്‍ക്രിമെന്റാണ് ലഭിച്ചതെന്ന് സര്‍വേ കണ്ടെത്തി.

ഹേയ്‌സ് പുറത്തിറക്കിയ GCC സാലറി ഗൈഡ് 2025 പ്രകാരം 2025ല്‍ തങ്ങളുടെ സ്ഥാപനത്തില്‍ ശമ്പളം വര്‍ദ്ധിപ്പിക്കുമെന്ന് 75 ശതമാനം തൊഴിലുടമകളും പറഞ്ഞു. 

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും 65 ശതമാനം പേരും ഈ വര്‍ഷം ജോലി മാറാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ശമ്പളം, ആനുകൂല്യ പാക്കേജുകള്‍, വികസന സംരംഭങ്ങള്‍ എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് മിക്കവരും ജോലി മാറുന്നത്. യുഎഇയിലെ 49 ശതമാനം സ്ഥാപനങ്ങളും 2025ലെ സാമ്പത്തിക കാഴ്ചപ്പാടിനെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നുണ്ട്. അതേസമയം 65 ശതമാനം കമ്പനികളും ജോലിസ്ഥലത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. 79 ശതമാനം തൊഴിലുടമകളും ഭാവിയില്‍ AI ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ജീവനക്കാരെ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗള്‍ഫ് മേഖലയിലുടനീളമുള്ള ഏകദേശം 2,000 തൊഴിലുടമകളെയും അനേകം പ്രൊഫഷണലുകളെയും ഉള്‍ക്കൊള്ളിച്ചാണ് ജിസിസി സാലറി ഗൈഡ് 2025 തയ്യാറാക്കിയിരിക്കുന്നത്. ഏകദേശം 400 റോളുകള്‍ക്കുള്ള സാലറി ഡാറ്റയും യുഎഇയെയും ജിസിസിയെയും രൂപപ്പെടുത്തുന്ന തൊഴില്‍ ശക്തികളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

കഴിഞ്ഞ വര്‍ഷം യുഎഇ പൗരന്മാരില്‍ 55 ശതമാനം പേരുടെ ശമ്പളത്തിലും മാറ്റമൊന്നുമുണ്ടായിട്ടില്ല.  യുഎഇ പൗരന്മാരില്‍ 72 ശതമാനം പേരും 2025ല്‍ തങ്ങളുടെ ശമ്പളം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം 28 ശതമാനം അത് അതേപടി തുടരുമെന്ന് കരുതുന്നവരാണ്. യുഎഇ പൗരന്മാരുടെ ശമ്പള വര്‍ദ്ധനവിന്റെ അനുപാതം മൊത്തത്തിലുള്ള ഗള്‍ഫ് മേഖലയിലെ ശരാശരിയേക്കാള്‍ (51 ശതമാനം) കൂടുതലാണ്. 

2025ല്‍ ഹെയ്‌സ് നടത്തിയ സര്‍വേയില്‍ 67 ശതമാനം യുഎഇ പൗരന്മാരും തൊഴില്‍ സ്ഥാപനങ്ങള്‍ മാറാന്‍ പദ്ധതിയിടുന്നതായി പറയുന്നു. 2024ല്‍ മറ്റൊരു സ്ഥാപനത്തിലേക്ക് മാറാന്‍ പദ്ധതിയിട്ടിരുന്ന 23 ശതമാനം ആളുകളില്‍ നിന്ന് ഗണ്യമായ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.

പരിചയസമ്പന്നരായ പൗരന്മാരെ തേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിയമന തന്ത്രങ്ങള്‍ എന്നതിനാല്‍ എമിറേറ്റൈസേഷന്‍ പ്രോഗ്രാമിന് കാര്യമായ പ്രാധാന്യമുണ്ട് എന്ന് സര്‍വേ കണ്ടെത്തി. യുഎഇയില്‍, 55 ശതമാനം തൊഴിലുടമകളും പറയുന്നത് തങ്ങള്‍ നിലവില്‍ യുഎഇ പൗരന്മാര്‍ക്ക് ജോലി നല്‍കുന്നുണ്ടെന്നാണ്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 51 ശതമാനം കൂടുതലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'റൊണാൾഡോയുടെ കരാർ ആ ക്ലബ്ബിന്റെ ഡിഎൻഎ നശിപ്പിച്ചു'; തുറന്നടിച്ച് ഇതിഹാസ താരം ബുഫൺ

Football
  •  3 days ago
No Image

കേരളത്തിൽ എസ്.ഐ.ആർ നടപടികൾ നീട്ടി; ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെ

Kerala
  •  3 days ago
No Image

അമ്പലവയലിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

Kerala
  •  3 days ago
No Image

ഡെലിവറി ഏജൻ്റുമാർ രക്ഷകരായി; രാത്രി അഴുക്കുചാലിലെ നിലവിളി: രണ്ടാനച്ഛൻ വലിച്ചെറിഞ്ഞ കുട്ടികൾക്ക് പുതുജീവൻ!

National
  •  3 days ago
No Image

മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി; പിന്നാലെ കിണറ്റിൽ

Kerala
  •  3 days ago
No Image

മെസ്സിയെ പരിഹസിച്ചു, റൊണാൾഡോയ്ക്ക് നേരെ ആരാധകരുടെ രൂക്ഷ വിമർശനം

Football
  •  3 days ago
No Image

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

Kerala
  •  3 days ago
No Image

സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ; ഡാൻസാഫ് റെയിഡിൽ 22 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

crime
  •  3 days ago
No Image

ഹജ്ജ് 2026; കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം

Kerala
  •  3 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികൾക്ക് ജീവന് ഭീഷണിയുണ്ടെങ്കിൽ പൊലിസ് സംരക്ഷണം നൽകണം; സംസ്ഥാന പൊലിസ് മേധാവിക്ക് നിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  3 days ago