HOME
DETAILS

മെസിയുടെയും സുവാരസിന്റെയും എതിരാളിയായി നെയ്മർ എത്തുന്നു? ആകാംക്ഷയോടെ ഫുട്ബോൾ ലോകം

  
January 16, 2025 | 8:21 AM

report says mls club chicago fire fc want sign neymar

വാഷിംഗ്ടൺ: ബ്രസീലിയൻ സൂപ്പർതാരം നെയ്മറെ സ്വന്തമാക്കാൻ എംഎൽഎസ് ക്ലബായ ചിക്കാഗോ ഫയർ ശ്രമിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ബ്രസീലിയൻ താരവുമായി അമേരിക്കൻ ക്ലബ് ചർച്ചകൾ നടത്തിയെന്നാണ് വിവരങ്ങൾ. ചിക്കാഗോ ഫയർ നെയ്മറിന് രണ്ട് വർഷത്തെ കരാർ വാഗ്ദാനം നൽകിയെന്നാണ് റിപ്പോർട്ടുകൾ. ഈ ട്രാൻസ്ഫർ നടക്കുകയാണെങ്കിൽ നെയ്മർ തന്റെ പഴയ സഹതാരങ്ങളായ ലയണൽ മെസി, ലൂയി സുവാരസ് എന്നിവർക്കെതിരെ കളിക്കുന്നത് ഫുട്ബോൾ ആരാധകർക്ക് കാണാൻ സാധിക്കും. 

നിലവിൽ സഊദി ക്ലബായ അൽ ഹിലാലിന്റെ താരമാണ് നെയ്മർ. എന്നാൽ പരുക്ക് വില്ലനായി എത്തിയതോടെ അൽ ഹിലാലിനൊപ്പമുള്ള ധാരാളം മത്സരങ്ങൾ നെയ്മറിന് നഷ്ടമായിരുന്നു. 2023ൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉറുഗായ്ക്കെതിരെയുള്ള മത്സരത്തിലായിരുന്നു നെയ്മറിന് പരുക്ക് പറ്റിയിരുന്നത്. 

ഇതിനു പിന്നാലെ നെയ്മർ ശസ്ത്രക്രിയക്ക് വിധേയനാവുകയും ഫുട്ബാളിൽ നിന്നും നീണ്ട കാലത്തേക്ക് പുറത്താവുകയും ആയിരുന്നു. പിന്നീട് ഒക്ടോബറിൽ താരം വീണ്ടും അൽ ഹിലാലിനായി കളത്തിൽ ഇറങ്ങിയിരുന്നു. രണ്ട് മത്സരങ്ങളിലായിരുന്നു താരം കളിച്ചത്. നീണ്ട കാലങ്ങൾക്ക് ശേഷം നെയ്മർ അൽ ഹിലാലിനായി ഗോൾ നേടിയിരുന്നു. മിഡ് സീസൺ സൗഹൃദ മത്സരത്തിൽ അൽ ഫെയ്‌ഹക്കെതിരെയാണ് നെയ്മർ ഗോൾ നേടിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ ക്രിസ്തുമസ് പ്രാര്‍ഥന യോഗത്തില്‍ പങ്കെടുത്ത മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍ 

National
  •  17 hours ago
No Image

കഴക്കൂട്ടത്തെ നാലു വയസുകാരന്റെ കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മയുടെ സുഹൃത്ത്; അമ്മയ്ക്ക് പങ്കില്ലെന്ന് പ്രാഥമിക റിപ്പോർട്ട്

Kerala
  •  18 hours ago
No Image

ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; മുസന്ദമിൽ 26 പ്രവാസികൾ പൊലിസ് പിടിയിൽ

oman
  •  18 hours ago
No Image

ടി.പി വധക്കേസ് പ്രതികള്‍ക്ക് തുടര്‍ച്ചയായി പരോള്‍; ചോദ്യം ചെയ്ത് ഹൈക്കോടതി; അന്വേഷണം വേണമെന്ന് നിര്‍ദേശം

Kerala
  •  19 hours ago
No Image

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും; പുതുവത്സര രാവിൽ 'ഓറഞ്ച് അലേർട്ട്', താപനില 10 ഡിഗ്രിയിലേക്ക് താഴാൻ സാധ്യത

uae
  •  19 hours ago
No Image

മലിംഗ തിരിച്ചെത്തി; ടി-20 ലോകകപ്പിൽ ശ്രീലങ്ക ഡബിൾ സ്ട്രോങ്ങ്

Cricket
  •  19 hours ago
No Image

ഇറ്റലിയിൽ കേബിൾ കാർ അപകടം: നാലുപേർക്ക് പരുക്ക്, നൂറോളം പേരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി; ഒഴിവായത് വൻ ദുരന്തം

Kerala
  •  19 hours ago
No Image

ദുബൈയിൽ ഇ-സ്‌കൂട്ടർ പെർമിറ്റ് ഇനി ഡിജിറ്റലായും ലഭിക്കും; നിയമലംഘകർക്കെതിരെ കർശന നടപടി

uae
  •  19 hours ago
No Image

കേരളത്തിൽ കൊടുങ്കാറ്റായി ഇന്ത്യൻ ക്യാപ്റ്റൻ; മറികടന്നത് ഓസീസ് ഇതിഹാസത്തെ

Cricket
  •  20 hours ago
No Image

ആലുവയിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു, വൻ നാശനഷ്ടം; തീ നിയന്ത്രണ വിധേയമാക്കി

Kerala
  •  20 hours ago