
ബന്ദിയെ പാർപ്പിച്ച കേന്ദ്രത്തിന് നേരെയും ഇസ്‌റാഈൽ ആക്രമണം; മോചനം ദുരന്തത്തിൽ കലാശിച്ചേക്കാം നെതന്യാഹുവിന് ഹമാസിന്റെ മുന്നറിയിപ്പ്

ഗസ്സ: ബന്ദിയെ പാർപ്പിച്ച കേന്ദ്രത്തിന് നേരേയും ആക്രമണം അഴിച്ചു വിട്ട് ഇസ്റാഈൽ. ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡാണ് ആക്രമണം നടന്ന വിവരം സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തിൽ ഹമാസ് മോചിപ്പിക്കാനിരുന്ന ബന്ദികളിലൊരാളെ പാർപ്പിച്ചിരുന്ന കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായെന്നാണ് ഹമാസ് അറിയിക്കുന്നത്.
ഈ അവസരത്തിൽ നടത്തുന്ന ശത്രുവിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന ഏതൊരു ആക്രമണവും ബന്ദികളുടെ മോചനം എന്നതിനെ ദുരന്തത്തിൽ എത്തിച്ചേക്കാം. അൽ ഖസ്സാം ബ്രിഗേഡ് വക്താവ് അബു ഉബൈദ മുന്നറിയിപ്പ് നൽകി. ആക്രമണത്തിന് ശേഷം ബന്ദിയുടെ അവസ്ഥ എന്താണ് എന്നത് സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
അതേസമയം, വെടിനിർത്തൽ നടപ്പിലാകുമെന്ന സന്തോഷത്തിലേക്ക് കയ്യടിച്ചുയരുന്ന കുഞ്ഞുങ്ങൾക്ക് മേൽ വീണ്ടും ബോംബിട്ട് കൂട്ടക്കൊല തുടരുകയാണ്ഇസ്‌റാഈൽ. നിലക്കാതെ വർഷിച്ച ബോംബ് മഴയിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. 21 കുഞ്ഞുങ്ങളും 25 സ്ത്രീകളും ഉൾപെടെ നൂറോളം പേരെങ്കിലും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇസ്‌റാഈൽ യുദ്ധവിമാനങ്ങൾ രാവ് മുഴുവൻ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഫലസ്തീൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നു. ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് നിമിഷങ്ങൾക്കകമായിരുന്നു ആക്രമണം.
ഒരു മണിക്കൂറിനിടെ ഇസ്‌റാഈൽ രണ്ട് കൂട്ടക്കൊലകൾ നടത്തിയതായി ഫലസ്തീൻ മീഡിയ റിപ്പോർട്ട് ചെയ്യുന്നു. അൽ ജലാ തെരുവിലും സമീപത്തെ ശൈഖ് റദ്‌വാനിലുമായിരുന്നു ആക്രമണം. പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപെടെയാണ് കൊല്ലപ്പെട്ടത്.
അതേസമയം, ഹമാസുമായി കരാറിലെത്തിയെന്ന് അറിയിച്ച് നെത്യനാഹു രംഗത്തെത്തിയിരുന്നു. കരാറിൽ അന്തിമ തീരുമാനം എടുക്കുന്നതിൽ കഴിഞ്ഞ ദിവസം അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസുമായി കരാറിലെത്തിയെന്ന് അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച സുരക്ഷാ കാബിനറ്റ് വിളിച്ചുചേർത്ത് കരാറിന് അംഗീകാരം നൽകുമെന്നും നെതന്യാഹു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഹോസ്റ്റലിലെ മൂട്ട ശല്യം ഒഴിവാക്കാനായി ജീവനക്കാരുടെ പുക പ്രയോഗം; പൊലിഞ്ഞത് രണ്ട് ജീവനുകൾ
latest
• a day ago
വേണ്ടത് വെറും 22 റൺസ്; ഹിറ്റ്മാൻ തകർത്താടിയാൽ ദ്രാവിഡ് പിന്നിലാവും
Cricket
• a day ago
Hajj 2025 | ആഭ്യന്തര തീർഥാടകർക്കായി ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ച് സഊദി അറേബ്യ
Saudi-arabia
• a day ago
സാന്‍റോറിനിയിൽ വലിയ ഭൂകമ്പങ്ങൾക്ക് സാധ്യത', ഗ്രീക്ക് ദ്വീപിന് മുന്നറിയിപ്പുമായി ഭൂകമ്പശാസ്ത്രജ്ഞർ
latest
• a day ago
ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തെ തെരഞ്ഞെടുത്ത് കാർലോ അൻസലോട്ടി
Football
• a day ago
ഐസിയു പീഡന കേസ്: അതിജീവിതയെ വൈദ്യ പരിശോധന നടത്തിയതില്‍ ഗുരുതര വീഴ്ച പറ്റിയതായി അന്വേഷണ റിപ്പോര്‍ട്ട്
Kerala
• a day ago
താമസിക്കാൻ ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്നത് 65,000 അപ്പാർട്ടുമെന്‍റുകൾ; പുതിയ കണക്കുകൾ പുറത്തുവിട്ട് കുവൈത്ത്
Kuwait
• a day ago
അദ്ദേഹം വൈകാതെ പഴയ ഫോമിലേക്ക് തിരിച്ചെത്തും: കപിൽ ദേവ്
Cricket
• a day ago
നെതന്യാഹുവിൻ്റെ വിജയ സ്വപ്നം പരാജയപ്പെടുത്തിയെന്ന് ഹമാസ്
International
• a day ago
യുവതി ധരിച്ച 11പവന്റെ താലിമാല പിടിച്ചെടുത്ത് കസ്റ്റംസ്; ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടിപടിക്ക് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി
National
• a day ago
കോഴിക്കോട് കാര്‍ യാത്രക്കാരായ ദമ്പതികളെ ആക്രമിച്ച് പണം തട്ടിയ പ്രതികൾ പിടിയിൽ
Kerala
• a day ago
മെസിക്കൊപ്പവും അവർക്കൊപ്പവും എനിക്ക് പുതിയ സ്റ്റേഡിയത്തിൽ കളിക്കണം: സ്പാനിഷ് താരം
Football
• a day ago
കേരളത്തിൽ നാളെ 2 മുതൽ 3 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
Kerala
• a day ago
സെലക്ടർമാർ കാണുന്നുണ്ടോ! രഞ്ജിയിലും കളംനിറഞ്ഞാടി കരുൺ നായർ
Cricket
• a day ago
അവന്റെ അസാധാരണമായ പ്രകടനമാണ് ഇന്ത്യയെ വിജയിപ്പിച്ചത്: സഹീർ ഖാൻ
Cricket
• a day ago
അർജന്റീനക്ക് വീണ്ടും ജയം; ബ്രസീലിന് പിന്നാലെ ഉറുഗ്വായെയും തകർത്തെറിഞ്ഞു
Football
• a day ago
ജനവിധി അംഗീകരിക്കുന്നു; ക്രിയാത്മക പ്രതിപക്ഷമാകും: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി കെജ്രിവാള്
National
• a day ago
40ാം വയസ്സിലെ ആദ്യ ഗോൾ ചരിത്രത്തിലേക്ക്; റൊണാൾഡോക്ക് വമ്പൻ റെക്കോർഡ്
Football
• a day ago
റിയാദില്‍ മലയാളിയെ കൊലപ്പെടുത്തി സ്ഥാപനം കൊള്ളയടിച്ച പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
Saudi-arabia
• a day ago
എ.ഡി.എം നവീൻ ബാബുവിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ല; റവന്യൂ വകുപ്പിൻ്റെ വിവരാവകാശ രേഖ പുറത്ത്
Kerala
• a day ago
ഡല്‍ഹിയിലെ തിരിച്ചടിക്ക് കാരണം ഇന്ത്യമുന്നണിയിലെ ഭിന്നിപ്പ്: പി.കെ കുഞ്ഞാലിക്കുട്ടി
Kerala
• a day ago