HOME
DETAILS

പ്രവാസി ക്ഷേമനിധിയില്‍ അംഗമാണോ? ജനുവരി 31ന് അകം നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാൻ നിർദ്ദേശം

  
January 17, 2025 | 12:11 PM

Update Your Mobile Number in Pravasi Welfare Fund by Jan 31

തിരുവനന്തപുരം: പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം എടുത്തിട്ടുള്ള എല്ലാ പ്രവാസികളും ജനുവരി 31ന് അകം അവരുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന്  ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എംബി ഗീതാലക്ഷ്മി അറിയിച്ചു. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് നല്‍കുന്ന വിവരങ്ങള്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് കൃത്യമായി ലഭിക്കുന്നില്ലെന്നും, കൂടാതെ രജിസ്റ്റര്‍ ചെയ്ത സമയത്ത് അംഗങ്ങള്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് വിളിക്കുമ്പോള്‍ മറുപടി ലഭിക്കാത്ത സാഹചര്യവും കണക്കിലെടുത്താണ് മൊബൈല്‍ ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാൻ നിര്‍ദേശിച്ചിരിക്കുന്നത്.

ആദ്യകാലങ്ങളില്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കാതെ അംഗത്വം എടുത്തള്ളവര്‍ക്ക് www.pravasikerala.org എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് 'നിലവിലുള്ള അംഗങ്ങളുടെ രജിസ്‌ട്രേഷന്‍' എന്ന ലിങ്കിലൂടെ പുതിയ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം. അംഗത്വ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കിയ മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറിയിട്ടുള്ളവര്‍ക്ക് വെബ്‌സൈറ്റിലൂടെ സ്വന്തം പ്രൊഫൈലില്‍ കയറി 'മൊബൈല്‍ നമ്പര്‍ അപ്‌ഡേഷന്‍' എന്ന ടാബിൽ ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാം. ഇതിനു സാധിക്കാതെ വരുന്നവര്‍ [email protected] എന്ന മെയിലില്‍ അപേക്ഷ നല്‍കണമെന്നും സിഇഒ വ്യക്തമാക്കി.

If you're a member of the Pravasi Welfare Fund, ensure you update your mobile number by January 31 to maintain seamless communication and benefits.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലശ്ശേരി നഗരസഭയില്‍ ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Kerala
  •  3 days ago
No Image

'വെർച്വൽ വിവാഹം' കഴിച്ച് ഭീഷണിപ്പെടുത്തി; 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികളും പിടിയിൽ

crime
  •  3 days ago
No Image

ബിഹാര്‍: വോട്ടെണ്ണിത്തുടങ്ങി; മാറിമറിഞ്ഞ് ലീഡ് നില, ഇരു മുന്നണികളും ഒപ്പത്തിനൊപ്പം

National
  •  3 days ago
No Image

ഡോ. ഷഹീന് ഭീകരബന്ധമുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് മുന്‍ ഭര്‍ത്താവും കുടുംബവും

National
  •  3 days ago
No Image

എസ്.ഐ.ആര്‍:പ്രവാസികള്‍ക്കായുള്ള കോള്‍സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

latest
  •  3 days ago
No Image

'നിന്റെ അച്ഛനെ ഞാൻ കൊന്നു, മൃതദേഹം ട്രോളിബാഗിൽ വെച്ച് വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്'; ഭർത്താവിനെ കൊന്ന് മകളെ വിളിച്ചുപറഞ്ഞ് ഭാര്യ മുങ്ങി

crime
  •  3 days ago
No Image

ബിഹാറില്‍ അല്‍പ്പസമയത്തിനകം വോട്ടെണ്ണല്‍ തുടങ്ങും

National
  •  3 days ago
No Image

സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ; എസ്.ഐ.ആർ നിർത്തിവയ്ക്കണം,സർക്കാർ ഹൈക്കോടതിയിൽ

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഇന്നു മുതൽ പത്രിക സമർപ്പിക്കാം

Kerala
  •  3 days ago
No Image

വിസ വാഗ്ദാനം ചെയ്ത് സംസാരശേഷിയില്ലാത്ത ദമ്പതികളെ കബളിപ്പിച്ചു; 17 പവനും ഐഫോണും തട്ടിയ യുവാവ് അറസ്റ്റിൽ

crime
  •  3 days ago