HOME
DETAILS

​ഗാസയിലെ വെടി നിർത്തൽ കരാറിന് ഇസ്രാഈൽ സുരക്ഷാ കാബിനറ്റിന്റെ അം​ഗീകാരം

  
January 17, 2025 | 5:49 PM

Israels Security Cabinet approves Gaza ceasefire deal

ടെൽ അവീവ്: 15 മാസമായി തുടരുന്ന ഇസ്രാഈൽ - ഹമാസ് യുദ്ധത്തിനു താത്കാലിക വിരാമം ഇടാൻ സുരക്ഷാ കാബിനറ്റിന്റെ അം​ഗീകാരം. വെടി നിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള കരാറിനു ഇസ്രാഈൽ മന്ത്രിസഭയുടെ ഉന്നത സുരക്ഷാ സമിതി അം​ഗീകാരം നൽകി. 33 അം​ഗ സമ്പൂർണ മന്ത്രി സഭ കൂടി ഇനി കരാറിനു അം​ഗീകാരം നൽകേണ്ടതുണ്ട്. ഭൂരിപക്ഷം അം​ഗങ്ങളും അനുകൂലിക്കുമെന്നു തന്നെയാണ് പ്രതീക്ഷക്കുന്നത്.

ഹമാസ് കരാർ ലംഘിച്ചാൽ ഇസ്രാഈൽ യുദ്ധത്തിലേക്ക് മടങ്ങും. അമേരിക്കയുടെ പിന്തുണ ഇക്കാര്യത്തിൽ ഉണ്ടാകുമെന്നു തനിക്കു ഉറപ്പു ലഭിച്ചതായി ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷാ ക്യാബിനറ്റിൽ പറഞ്ഞു. കരാർ പ്രാബല്യത്തിൽ വന്നാൽ ബന്ദികളെ ഞായറാഴ്ച പുലർച്ചെ മുതൽ മോചിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നതായും നെതാന്യാഹു വ്യക്തമാക്കി.

ബന്ദികളെ സ്വീകരിക്കാനും അവർക്കു വേണ്ട ചികിത്സ ഉറപ്പാക്കാനുമുള്ള സൗകര്യം ഇസ്രാഈൽ ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. ദീർഘ കാലത്തേക്ക് ബന്ദികളായവർക്ക് ആരോ​ഗ്യകരവും മാനസികവും സാമൂഹികവുമായ പരിചരണം ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. നാല് ദിവസമെങ്കിലും ചുരുങ്ങിയത് ഇവരെ ആശുപത്രിയിൽ താമസിപ്പിക്കുന്നതിനുള്ള നിർദ്ദേശവും നൽകിയതായി ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.

യുഎസ് പിന്തുണയിൽ ഈജിപ്റ്റും ഖത്തറും മധ്യസ്ഥം വഹിച്ച് മാസങ്ങളായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് വെടി നിർത്തൽ സാധ്യമാകുന്നത്. ഖത്തറാണ് ചർച്ചയിൽ മുഖ്യമായി മധ്യസ്ഥം വഹിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംതാസിനെ ആദ്യം അടക്കിയത് മറ്റൊരിടത്ത്; ശേഷം ക്ഷേത്രം പണിയുന്ന സ്ഥലത്തേക്ക് മാറ്റി; അവിടെയാണ് താജ്മഹലുണ്ടാക്കിയത്; ലോകാത്ഭുതത്തെ ലക്ഷ്യം വെച്ച് ഹിന്ദുത്വ ആക്രമണം തുടരുന്നു

National
  •  2 days ago
No Image

ബഹ്റൈനില്‍ പുതുവത്സര അവധി പ്രഖ്യാപിച്ചു

bahrain
  •  2 days ago
No Image

കോർപ്പറേഷൻ, മുനിസിപ്പാലിറ്റികളിലേക്കുള്ള അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; നാല് കോർപ്പറേഷനുകളിൽ അധികാരമുറപ്പിച്ച് യുഡിഎഫ്

Kerala
  •  2 days ago
No Image

കോഴിക്കോട് റെയിൽവേ ഗേറ്റ് കീപ്പർക്ക് മർദനം: യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

ആശംസയോ അതോ ആക്രമണമോ? ക്രിസ്മസ് സന്ദേശത്തിലും രാഷ്ട്രീയ പോരിനിറങ്ങി ഡോണൾഡ് ട്രംപ്

International
  •  2 days ago
No Image

ഗർഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; കോടതിയിലേക്ക് പോകുമ്പോൾ കൂസലില്ലാതെ ചിരിച്ചും കൈവീശിയും പ്രതി; റിമാൻഡിൽ

Kerala
  •  2 days ago
No Image

കോട്ടയം ജില്ലാ പഞ്ചായത്ത്: ജോഷി ഫിലിപ്പ് അധ്യക്ഷനാകും; കേരള കോൺഗ്രസിന് ഒരു വർഷം

Kerala
  •  2 days ago
No Image

ഷൊർണൂരിൽ ട്വിസ്റ്റ്; വിമതയായി ജയിച്ച സ്ഥാനാർഥി ചെയർപേഴ്‌സണാകും; സിപിഎമ്മിൽ നേതാക്കൾക്കിടയിൽ അതൃപ്തി

Kerala
  •  2 days ago
No Image

രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമം; പാലാ നഗരസഭ ഇനി യു.ഡി.എഫ് ഭരണത്തിലേക്ക്; ഇരുപത്തിയൊന്നുകാരി ദിയ പുളിക്കക്കണ്ടം ചെയർപേഴ്സണാകും

Kerala
  •  2 days ago
No Image

ഒഡീഷയിൽ വൻ ഏറ്റുമുട്ടൽ: പിടികിട്ടാപ്പുള്ളിയായ മാവോയിസ്റ്റ് കമാൻഡർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു

Kerala
  •  2 days ago