HOME
DETAILS

മണ്ണാര്‍ക്കാട് നബീസ വധക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം

  
Shaheer
January 18 2025 | 10:01 AM

Mannarkkad Nabisa murder case Accused get life imprisonment

പാലക്കാട്: മണ്ണാര്‍ക്കാട് നബീസ വധക്കേസില്‍ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. മണ്ണാര്‍ക്കാട് കോടതിയാണ് ശിക്ഷ വിധിച്ചത്. പേരമകന്‍ ബഷീറും ഭാര്യ ഫസീലയുമാണ് കേസിലെ കുറ്റക്കാര്‍. രണ്ടാംപ്രതി ഫസീല ഏഴുവര്‍ഷം അധിക തടവ് അനുഭവിക്കണം. പേരമകന്‍ ബഷീറും ഭാര്യ ഫസീലയും ചേര്‍ന്നായിരുന്നു തോട്ടര സ്വദേശിനിയായ നബീസയെ കൊല ചെയ്തത്. ഇവര്‍ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

2016-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയായിരുന്നു ആദ്യ കൊലപാതകശ്രമം. എന്നാല്‍ ഇതു കഴിച്ച നബീസയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളില്ല എന്നു തിരിച്ചറിഞ്ഞ പ്രതികള്‍ ബലം പ്രയോഗിച്ച് വിഷം കുടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രതികളായ ബഷീറും ഫസീലയും തയ്യാറാക്കിയ ആത്മഹത്യാ കുറിപ്പ് നബീസയുടെ സഞ്ചിയില്‍നിന്ന് കിട്ടിയതാണ് കേസില്‍ നിര്‍ണായകമായത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കപ്പലുകളിലും ഹൾ ഐഡന്റിഫിക്കേഷൻ നമ്പർ വേണം, 'ശരിയായി' പ്രദർശിപ്പിക്കുകയും വേണം; പുതിയ നിയമവുമായി ദുബൈ

uae
  •  3 days ago
No Image

100 ഗോളടിച്ച് നേടിയത് ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി

Football
  •  3 days ago
No Image

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ 

Kerala
  •  3 days ago
No Image

കർണാടകയിൽ വിവാഹാഭ്യർത്ഥന നിരസിച്ച വൈരാ​ഗ്യത്തിൽ 18 കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പ്രതി

latest
  •  3 days ago
No Image

2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൃത്രിമം കാണിച്ചെന്ന് അഖിലേഷ് യാദവ്; 18,000 വോട്ടര്‍മാരുടെ പേരുകളാണ് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്

National
  •  3 days ago
No Image

ചാലക്കുടി പുഴയിലേക്കു നാട്ടുകാര്‍ നോക്കിനില്‍ക്കേ ചാടിയ ചിത്രകാരന്റെ മൃതദേഹം കണ്ടെടുത്തു 

Kerala
  •  3 days ago
No Image

രണ്ട് മാസത്തിനുള്ളില്‍ 6,300 പ്രവാസികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  3 days ago
No Image

അകത്ത് എഐഎസ്എഫ്, പുറത്ത് ഡിവൈഎഫ്ഐ; യുദ്ധാന്തരീക്ഷത്തിൽ കേരളാ സർവകാലാശാല; ജലപീരങ്കി ഉപയോഗിച്ച് പൊലിസ്

Kerala
  •  3 days ago
No Image

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിയമം ബാധകമല്ലെന്ന് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി

Kuwait
  •  3 days ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കും

Kerala
  •  3 days ago