HOME
DETAILS

കുവൈത്ത്; ആദ്യഘട്ട വധശിക്ഷയില്‍ 5 പേരെ തൂക്കിക്കെന്നു, അവസാന നിമിഷം കഴുമരത്തില്‍ നിന്ന് രക്ഷപ്പെട്ട് മൂന്നുപേര്‍

  
Web Desk
January 20 2025 | 08:01 AM

Kuwait In the first stage of execution 5 people were hanged

കുവൈത്ത് സിറ്റി: 2025ലെ ആദ്യഘട്ട വധശിക്ഷയില്‍ മൂന്ന് പുരുഷന്മാരും ഒരു യുവതിയും ഒരു അറബ് പ്രവാസിയും ഉള്‍പ്പെടെ അഞ്ച് പേരെ ഞായറാഴ്ച രാവിലെ ആഭ്യന്തര മന്ത്രാലയം വധിച്ചു. ആസൂത്രിതമായി കൊലപാതകം ചെയ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരും വധശിക്ഷക്ക് വിധേയരാക്കപ്പെട്ടവരില്‍ ഉള്‍പ്പെട്ടിരുന്നു. 

എന്നാല്‍ അവരില്‍ മൂന്ന് പേര്‍ വധശിക്ഷ നടപ്പാക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇരകളുടെ രക്തബന്ധുക്കളില്‍ നിന്ന് മാപ്പ് ലഭിച്ചതിനാല്‍ കഴുമരത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഇവര്‍ക്കെതിരെ പുറപ്പെടുവിച്ച ജുഡീഷ്യല്‍ വിധിയുടെ അടിസ്ഥാനത്തിലാണ് സെന്‍ട്രല്‍ ജയില്‍ കെട്ടിടത്തില്‍ വെച്ച് വധശിക്ഷ നടപ്പാക്കിയതെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ തീവ്രവാദ സംഘടനയുമായി ബന്ധമുള്ള ഒരു കുവൈത്ത് പൗരനുമുണ്ടായിരുന്നു. 

സബാഹ് അല്‍യില്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധേയയായ കുവൈത്ത് യുവതിയേയും വധശിക്ഷക്ക് വിധേയയാക്കി. ഇരയുടെ രക്തബന്ധുക്കളില്‍ നിന്ന് മാപ്പ് നേടാനുള്ള ശ്രമം നടക്കുന്നതിനാല്‍ സെപ്തംബര്‍ മുതല്‍ യുവതിക്കെതിരെ പുറപ്പെടുവിച്ച ശിക്ഷ വൈകിപ്പിക്കുകയായിരുന്നു. കബാദില്‍ ഒരാളെ കൊലപ്പെടുത്തിയ കുവൈത്തി പൗരനെയും വധിച്ചു. 

ശിക്ഷിക്കപ്പെട്ടവരില്‍ മൂന്നുപേര്‍ക്ക് മാപ്പു ലഭിച്ചു. ഒരാള്‍ ഇതിനകം തന്നെ മാപ്പ് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. മറ്റുള്ളവര്‍ ഇരകളുടെ രക്തബന്ധുക്കളില്‍ നിന്ന് മാപ്പ് നേടിയെടുക്കുന്നതിനുള്ള പ്രക്രിയയിലായിരുന്നുവെന്ന് ഉറവിടങ്ങള്‍ വെളിപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബറില്‍ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ജുഡീഷ്യല്‍ വിധികളുടെ അടിസ്ഥാനത്തിലാണ് വധശിക്ഷ നടപ്പാക്കിയത്.

Kuwait; In the first stage of execution, 5 people were hanged and three people escaped from the gallows at the last moment


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴിലാളികൾക്ക് കൈനിറയെ ആനുകൂല്യങ്ങൾ; സഊദിയിൽ പുതിയ തൊഴിൽ നിയമം നാളെ മുതൽ പ്രാബല്യത്തിൽ

Saudi-arabia
  •  a day ago
No Image

ഇന്ത്യക്കാർക്കുള്ള യുഎഇ ഓൺ അറൈവൽ വിസ; എങ്ങനെ അപേക്ഷിക്കാം

uae
  •  a day ago
No Image

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ യൂട്യൂബർമാരും അവരുടെ ആസ്തികളും

Business
  •  a day ago
No Image

വിധി വന്നിട്ട് വെറും ഒന്നര മാസം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കാന്‍ നീക്കം

Kerala
  •  a day ago
No Image

ഡെലിവറി റൈഡർമാർക്കായി 40 വിശ്രമ മുറികൾകൂടി നിർമിച്ച് ദുബൈ ആർടിഎ

uae
  •  a day ago
No Image

വിദേശ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം; പരിശോധനകൾ ശക്തമാക്കാനൊരുങ്ങി കുവൈത്ത്

Kuwait
  •  a day ago
No Image

യുഎഇയിലെ കേരള സിലബസ് വിദ്യാർഥികൾക്കും ഇന്ന് മോഡൽ പരീക്ഷ തുടങ്ങി

uae
  •  a day ago
No Image

Kerala Gold Rate Updates | ഒന്ന് കിതച്ചു...തളർന്നില്ല, ദേ പിന്നേം കുതിച്ച് സ്വർണം

Business
  •  a day ago
No Image

ദുബൈയിൽ 115 കിലോമീറ്റർ നഗ്നപാദനായി ഓടി മലയാളി യുവാവ്; ഓട്ടം പരിസ്ഥിതിയിലേക്കും ആരോ​ഗ്യത്തിലേക്കും ലോകശ്രദ്ധ ക്ഷണിക്കാൻ

uae
  •  a day ago
No Image

ഡല്‍ഹിയില്‍ ഭൂചലനം; 4.0 തീവ്രത രേഖപ്പെടുത്തി, അയല്‍ സംസ്ഥാനങ്ങളിലും പ്രകമ്പനം

National
  •  a day ago