HOME
DETAILS

കാലില്‍ നീര്‍വീക്കം ഉണ്ടോ? ശ്രദ്ധിക്കുക- ഈ രോഗങ്ങളുടെ ലക്ഷണമാവാം

  
January 21 2025 | 09:01 AM

Swollen feet  Be careful - this can be a symptom of diseases

കാല്‍പാദങ്ങളില്‍ നീര്‍വീക്കം വരുന്നത് ഒരു സാധാരണ പ്രശ്‌നമാണ്. പ്രത്യേകിച്ച് കൂടുതല്‍ നേരം നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുമ്പോള്‍. തടിയുള്ള ആളുകളിലും ചിലപ്പോള്‍ ഇങ്ങനെ കാണാം. ഇതിനെ പെരിഫറല്‍ എഡിമ എന്ന് വിളിക്കുന്നു. കാലുകളുടെയും കണങ്കാലുകളുടെയും ടിഷ്യൂകളില്‍ ദ്രാവകം അടിഞ്ഞുകൂടുമ്പോഴാണ് കാലുകളില്‍ നീര് വരുന്നത്. കേടായ ടിഷ്യൂകളിലോ സന്ധികളിലോ ഉള്ള വീക്കം മൂലവും കാലില്‍ നീര് വരാവുന്നതാണ്. 

ദീര്‍ഘനേരം ഇരിക്കുന്നതും പരിക്കേല്‍ക്കുന്നതും പോലുളള നിരവധി കാരണങ്ങള്‍ കാലുകളുടെ വീക്കത്തിനു കാരണമാവാം. എന്നാല്‍ നിരന്തരമായി കാലുകളില്‍ നീര് വരുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക.



ഹൃദ്രോഗം

ഹൃദയം ശരിയായി രക്തം പമ്പ് ചെയ്യുന്നില്ലെങ്കില്‍ കാലുകള്‍, കണങ്കാല്‍, പാദങ്ങള്‍ എന്നിവയിലെ രക്തചംക്രമണം കുറയുകയും ഇത് പാദങ്ങളില്‍ നീര്‍വീക്കത്തിന് കാരണമാവുകയും ചെയ്യുന്നു. 

 

ped33.jpg


മഗ്നീഷ്യം കുറയുമ്പോള്‍

ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അഭാവം കാലുകളില്‍ നീര്‍ വീക്കത്തിനു കാരണമാവാം.
ശരീരത്തില്‍ ആവശ്യത്തിന് മഗ്നീഷ്യം ഇല്ലെങ്കില്‍ രക്തത്തിന്റെയും ലിംഫിന്റെയും രക്തചംക്രമണവും മന്ദഗതിയിലാവുന്നു. ഇത് കാലില്‍ നീര് വയ്ക്കുന്നതിനു കാരണമാവുന്നു.


വൃക്കരോഗം


വൃക്കകള്‍ ശരിയായ രീതിയില്‍ ദ്രാവകങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യുമ്പോള്‍ സോഡിയം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ രക്തത്തില്‍ അടിഞ്ഞു കൂടുന്നു. ഇതും പാദങ്ങളിലും കണങ്കാലുകളിലും വീക്കം ഉണ്ടാക്കുന്നു.

നാഡി പ്രശ്‌നം

leg22.jpg


ഞരമ്പുകള്‍ തകരാന്‍ സംഭവിക്കുമ്പോള്‍ ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതും കാലുകളില്‍ നീരു വയ്ക്കുന്നതിന് കാരണമാവാം.


പ്രമേഹം


പ്രമേഹത്തിന്റെ ഒരു സാധാരണ ലക്ഷണമാണ് കാലിലെ നീര്‍വീക്കം. രക്തത്തിലെ പഞ്ചസാര രക്തക്കുഴലുകളെ ബാധിക്കുകയും കാലുകളിലും കണങ്കാലുകളിലും നീര്‍വീക്കത്തിന് കാരണമാവുകയും ചെയ്യുന്നു. 

ഡോക്ടറുടെ ഉപദേശം

കാലില്‍ സ്ഥിരമായി നീര്‍വീക്കം അനുഭവപ്പെടുന്നുണ്ടെങ്കില്‍ പരിഹാരം കാണുന്നതിന് നിങ്ങള്  ഒരു ഡോക്ടറുടെ ശരിയായ ഉപദേശം തേടണം.

 

kall3.jpg

സ്ഥിരമായി കാലില്‍ നീര്‍ക്കെട്ടുണ്ടാവുന്നുണ്ടെങ്കില്‍ കരളുമായോ ഹൃദയവുമായോ അല്ലെങ്കില്‍ തൈറോയ്ഡ്മായോ ബന്ധപ്പെട്ട പ്രശ്‌നമാവാം. രണ്ടു കാലുകളിലും നല്ല വീക്കമുണ്ടെങ്കില്‍ ഇത് രക്തം കട്ടപിടിക്കുന്നതോ അല്ലെങ്കില്‍ ട്യൂമറിന്റെയോ സൂചനയുമാവാം.

കാലിലെ നീര്‍ക്കെട്ട് എങ്ങനെ കുറയ്ക്കാം

ഉയരത്തില്‍ വയ്ക്കുക

കിടക്കുകയാണെങ്കില്‍ തലയിണകള്‍ ഉപയോഗിച്ച് കിടന്ന് നിങ്ങളുടെ പാദങ്ങള്‍ ഹൃദയനിരപ്പിനു മുകളിലായി ഉയര്‍ത്തിവയ്ക്കുക. ഇനി ഇരിക്കുകയാണെങ്കില്‍ ഒരു സ്റ്റൂളോ മറ്റോ വച്ച് അതിനു മുകളില്‍ കാല്‍ കയറ്റി വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ അധികദ്രാവകം പാദങ്ങളില്‍ നിന്നു ഹൃദയത്തിലേക്കു നീങ്ങിപ്പോവും. പിന്നീടത് വൃക്കകളിലൂടെയും മൂത്രത്തിലൂടെയും പുറന്തള്ളപ്പെടും.

 

മസാജ് ചെയ്യുക

നിങ്ങളുടെ പാദങ്ങളും കണങ്കാലുകളും മസാജ് ചെയ്യുക. ഇത് രക്തചംക്രമണം കൂട്ടാന്‍ സഹായിക്കുകയും വീക്കം കുറയ്ക്കാനും സഹായിക്കും. പതുക്കെ, മൃദുവായാണ് മസാജ് ചെയ്യേണ്ടത്. സമ്മര്‍ദ്ദം ചെലുത്തി ഒരുക്കിലും മസാജ് ചെയ്യരുത്. ഇത് വിപരീത ഫലമുണ്ടാക്കും.

വെള്ളം ധാരാളം കുടിക്കുക

വെള്ളം നന്നായി കുടിക്കുമ്പോള്‍ വീക്കം കുറയാന്‍ സഹായിക്കും. ശരീരത്തില്‍ വെള്ളം കുറയുമ്പോള്‍ കൂടുതല്‍ നീര് കാലില്‍ തന്നെ നില്‍ക്കും. ഡീ ഹൈഡ്രേഷന്‍ ഇല്ലാതെ നോക്കണം.

 

leg.jpg


ഐസ് 

കാലില്‍ നീരുള്ളിടത്ത് ഐസ് വയ്ക്കുന്നത് നല്ലതാണ്. 15-20 മിനിറ്റ് നേരം ദിവസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം ചെയ്യുന്നത് നല്ലതാണ്. തുണിയിലോ മറ്റോ പൊതിഞ്ഞു വേണം ഐസ് വയ്ക്കാന്‍. ഇത് വീക്കം കുറയാനും വേദന കുറയാനും സഹായിക്കും. 

കംപ്രഷന്‍ സോക്‌സുകളും ഉപയോഗിക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി നഴ്‌സ് ഹൃദയാഘാതംമൂലം ജിസാനില്‍ മരിച്ചു

Saudi-arabia
  •  a day ago
No Image

എം.ആര്‍ അജിത് കുമാറിനെതിരെ കടുപ്പിച്ച് സിപിഐ; ആര്‍എസ്എസ് നേതാക്കളെ കാണാന്‍ പോയ ആള്‍ ഡിജിപിയാകാന്‍ സാധ്യതയില്ലെന്ന് ബിനോയ് വിശ്വം

Kerala
  •  a day ago
No Image

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുഹറം ഒന്ന്

qatar
  •  a day ago
No Image

ആരാകും പുതിയ സംസ്ഥാന പൊലിസ് മേധാവി; നിര്‍ണായക യോഗം ഇന്ന്

Kerala
  •  a day ago
No Image

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: ലഹരിജീവിതത്തിൽനിന്ന് ജീവിതലഹരിയിലേക്ക്; ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കുമ്പസാരക്കുറിപ്പ്‌

Kerala
  •  a day ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരേ കർണാടകയിൽ വീണ്ടും കേസ്; ജയിൽവാസം നീട്ടാനുള്ള ശ്രമമെന്ന് ഭാര്യ ഷൈന 

Kerala
  •  a day ago
No Image

നൂറ്റാണ്ടിന്റെ ചരിത്രനിയോഗമായി സമസ്ത; കേരളീയ മുസ്‌ലിം സമുദായത്തിന്റെ നാഡിമിടിപ്പ് അറിഞ്ഞ പ്രസ്ഥാനത്തിന് ഇന്ന് 99 വയസ്സ്

Kerala
  •  a day ago
No Image

ആത്മനിര്‍വൃതിയില്‍ ഹാജിമാരെത്തി; കരിപ്പൂരില്‍ സ്‌നേഹോഷ്മള സ്വീകരണം

Kerala
  •  a day ago
No Image

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ വീണ്ടും ആര്‍.എസ്.എസ് ചിത്രം; എതിര്‍പ്പ് അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

'ഇറാനുമായി അടുത്ത ആഴ്ച ആണവ ചര്‍ച്ച നടത്തും'; നിര്‍ണായക പ്രഖ്യാപനവുമായി ട്രംപ്‌

International
  •  a day ago