HOME
DETAILS

അരങ്ങേറ്റത്തിൽ കത്തിക്കയറി വൈഷ്ണവി ശർമ്മ; ലോകകപ്പിൽ ഇന്ത്യ കുതിക്കുന്നു

  
Sudev
January 21 2025 | 11:01 AM

Vaishnavi sharma great performance and India beat Malesia in under 19 world cup

ക്വാലാലംപൂർ: വിമൺസ് അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം ജയം. മലേഷ്യയെ 10 വിക്കറ്റുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മലേഷ്യ14.3 ഓവറിൽ 31 റൺസിന്‌ പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 2.5  ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടമാവാതെ ലക്ഷ്യം മറികടക്കുകയായിരുന്നു. 

ഇന്ത്യൻ ബൗളിംഗിൽ ഹാട്രിക് അടക്കം അഞ്ചു വിക്കറ്റുകൾ നേടിയ വൈഷ്ണവി ശർമയാണ് മലേഷ്യയെ തകർത്തത്. നാല് ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ അഞ്ചു റൺസ് വഴങ്ങി അഞ്ചു വിക്കറ്റുകളാണ് താരം നേടിയത്. ടൂർണമെൻ്റിൻ്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബൗളിംഗ് പ്രകടനമാണ് ഇത്. വൈഷ്ണവി ശർമയുടെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡും താരം സ്വന്തമാക്കി. വൈഷ്‌ണവിക്ക് പുറമെ ആയുഷി ശുക്ല മൂന്ന് വിക്കറ്റുകളും ജോഷിതാ ഒരു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി. 

മലേഷ്യയുടെ ബാറ്റിംഗിൽ ആർക്കും തന്നെ 10 റൺസിന്‌ മുകളിൽ റൺസ് സ്കോർ ചെയ്യാൻ സാധിച്ചില്ല. നാല് താരങ്ങളാണ് പൂജ്യം റൺസിന്‌ പുറത്തായത്. ഇന്ത്യക്കായി ഗോൺഗാഡി തൃഷ 12 പന്തിൽ പുറത്താവാതെ 27 റൺസ് നേടി മികച്ച പ്രകടനം നടത്തി. അഞ്ചു ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. 

നിലവിൽ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് നാല് പോയിന്റോടെ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ജനുവരി 23ന് നടക്കുന്ന അടുത്ത മത്സരത്തിൽ ശ്രീലങ്കയെയാണ് ഇന്ത്യ നേരിടുക. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  2 hours ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  2 hours ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  9 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  9 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  10 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  10 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  10 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  10 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  10 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  11 hours ago