HOME
DETAILS

തെളിവെടുപ്പിനിടെ പൊലീസുകാരെ ബിയർ കുപ്പി പൊട്ടിച്ച് കുത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവച്ച് വീഴ്ത്തി

  
January 21, 2025 | 2:20 PM

During the taking of evidence the suspect tried to escape by breaking a beer bottle and was shot dead

മംഗളുരു: തെളിവെടുപ്പിനിടെ പൊലീസിനെ ബിയർ ബോട്ടിൽ പൊട്ടിച്ച് കുത്തി രക്ഷപ്പെടാൻ ശ്രമിച്ച് മംഗളുരു ബാങ്ക് കവർച്ചാക്കേസിലെ പ്രതിയെ വെടിവച്ച് വീഴ്ത്തി. പ്രതിയുടെ കാലിലേക്കാണ് വെടിവച്ച് വീഴ്ത്തിയത്. തുടർന്ന് പൊലീസ് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്‍പ്പെടുത്തുകയായിരുന്നു. കാലിന് പരിക്കേറ്റ പ്രതിയെയും ആക്രമണശ്രമത്തിൽ പരിക്കേറ്റ മൂന്ന് പൊലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മംഗളുരു ഉള്ളാളിലെ കവർച്ച നടന്ന ബാങ്കിന് തൊട്ടടുത്തുള്ള സ്ഥലത്ത് പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് പ്രതിയുടെ ആക്രമണമുണ്ടായത്. മുംബൈയിൽ താമസിക്കുന്ന കണ്ണൻ മണിയെന്ന പ്രതിയാണ് തൊട്ടടുത്ത് കിടന്ന ബിയർ ബോട്ടിൽ പൊട്ടിച്ച് പൊലീസുകാരെ കുത്തി രക്ഷപ്പെടാനായി ശ്രമിച്ചത്. ഉടൻ പ്രതിരോധിച്ച പൊലീസുദ്യോഗസ്ഥർ പ്രതിയുടെ കാലിന് വെടിവച്ച് വീഴ്ത്തുകയായിരുന്നു. പ്രതിയുടെ ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് കൈക്ക് പരിക്കേറ്റു. കണ്ണൻ മണിയെയും പരിക്കേറ്റ പൊലീസുദ്യോഗസ്ഥരെയും തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജനുവരി 15-നാണ് മുംബൈയിൽ നിന്ന് തിരുനെൽവേലി സ്വദേശി മുരുഗാണ്ടി തേവർ എന്ന ഒന്നാം പ്രതിയും മുംബൈയിൽ താമസിക്കുന്ന ജോഷ്വാ രാജേന്ദ്രനും കണ്ണൻ മണിയും ചേർന്ന് കാറോടിച്ച് മംഗളുരുവിലെത്തുന്നത്. 

ബാങ്ക് ഉണ്ടായിരുന്ന കെട്ടിടത്തിന് പുറത്തുള്ള സിസിടിവിയിൽ പതിഞ്ഞ മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള വണ്ടിയാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്. ഈ വാഹന നമ്പർ തേടി മുംബൈയിൽ അന്വേഷണം നടത്തിയ പൊലീസിന് ജോഷ്വയുടെയും കണ്ണൻ മണിയുടെയും വിവരങ്ങൾ ലഭിച്ചു. പിന്നീട് മുരുഗാണ്ടി തേവരെന്നയാൾ ഇവരെ കാണാൻ മുംബൈയിലെത്തിയെന്ന വിവരവും കിട്ടി. അങ്ങനെയാണ് തമിഴ്നാട് പൊലീസിന്‍റെ സഹായത്തോടെ തിരുനെൽവേലി പദ്മനേരിയിലെ മുരുഗാണ്ടി തേവരെ അന്വേഷിച്ച് പൊലീസെത്തിയതും പ്രതികൾ പിടിയിലാവുന്നതും. മോഷണത്തിന് പിന്നാലെ തലപ്പാടി ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് കടന്ന പ്രതികൾ തിരുവനന്തപുരം വഴിയാണ് തിരുനെൽവേലിക്ക് പോയതെന്ന് റിപ്പോർട്ടുണ്ട്. ബാങ്കിൽ മോഷണത്തിന് പറ്റിയ സമയമടക്കം കണ്ടെത്തി കൊള്ള നടത്താൻ പ്രതികളെ സഹായിച്ചത് പ്രദേശവാസികളാകാമെന്നാണ് പൊലീസിന്‍റെ സംശയം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  9 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  9 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  9 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  9 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  9 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  9 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  9 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  9 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  9 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  9 days ago