HOME
DETAILS

പരസ്യ വിഡിയോ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ വിദേശത്തുള്ള വാഹന ഉടമക്ക് പൊലീസ് നോട്ടീസ് അയക്കും

  
Web Desk
January 22 2025 | 16:01 PM

 police will send a notice to the owner of the vehicle abroad in the incident of the death of a young man while filming an advertisement video

കോഴിക്കോട്: പരസ്യ വിഡിയോ ചിത്രീകരണത്തിനിടെ ആഡംബര കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ വാഹനത്തിന്റെ ഉടമ കടലുണ്ടി സ്വദേശി എ.കെ.നൗഫൽ വിദേശത്തായതിനാൽ അദേഹത്തെയും പ്രതിചേർത്ത് കൊണ്ട് പൊലീസ് നോട്ടീസ് അയക്കും. റജിസ്ട്രേഷനും ഇൻഷുറൻസുമില്ലാത്ത വാഹനം കൈമാറിയതാണ് ഇയാൾക്കെതിരെയുള്ള കേസ് എടുത്തിരിക്കുന്നത്. നൗഫലിനെയും കേസിൽ പ്രതി ചേർത്തുകൊണ്ട് പൊലീസ് അന്വേഷണ റിപ്പോർട്ടും രേഖകളും കോടതിയിൽ ഹാജരാക്കുന്നതാണ്. കേസിലെ ഒന്നാം പ്രതിയായ മലപ്പുറം സ്വദേശി സാബിത്തിൻ്റെ സുഹൃത്താണ് നൗഫൽ. കഴിഞ്ഞവർഷമാണ് വിഡിയോ ചിത്രീകരണത്തിനിടെ കാറിടിച്ച് വടകര കടമേരി സ്വദേശി ആൽവിൻ മരണപ്പെട്ടത്.

ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വെള്ളയിൽ പൊലീസ് യഥാർഥ ഉടമയെ കണ്ടെത്തിയത്. ഇതിനായി കഴിഞ്ഞയാഴ്ച‌ ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലെത്തി മുന്നംഗ അന്വേഷണസംഘം വിവരം ശേഖരിച്ചിരുന്നു. ഹൈദരാബാദ് സ്വദേശി അശ്വിൻ ജെയിൻ്റെ ഉടമസ്‌ഥതയിലാണ് കാർ എന്നാണ് ആദ്യം വിവരം ലഭിച്ചത്. ആഡംബര കാറുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന കമ്പനിയുടേതായിരുന്നു കാർ. എന്നാൽ ഈ കാർ ഡൽഹിയിലെ കമ്പനിക്ക് വിറ്റു. ഡൽഹിയിലെ കമ്പനിയിൽ നിന്നാണ് നൗഫൽ കാർ വാങ്ങിയതായി വിവരം ലഭിക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ മലപ്പുറം സ്വദേശി സാബിദിൻ്റെ സുഹൃത്താണ് നൗഫൽ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുസ്‌ലിംകള്‍ ഈ രാജ്യത്തെ പൗരന്മാരല്ലേ? ഞങ്ങളുടെ നികുതിപ്പണം ചേര്‍ന്നതാണ് ഖജനാവ്, അതിലെ പങ്കിന് ഞങ്ങള്‍ക്ക് അവകാശമുണ്ട്'; കര്‍ണാടക നിയമസഭയില്‍ ബിജെപിക്കാര്‍ക്ക് ക്ലാസെടുത്ത് റിസ്‌വാന്‍ അര്‍ഷദ്

latest
  •  2 days ago
No Image

ഇടിയും മിന്നലും ശക്തമാവും; പ്രത്യേക ജാഗ്രത നിര്‍ദേശം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

മണ്ഡല പുനര്‍നിര്‍ണയം: കേന്ദ്രത്തിനെതിരേ പോരിനുറച്ച് പ്രതിപക്ഷ നേതൃയോഗം ഇന്ന് ചെന്നൈയില്‍, പിണറായിയും രേവന്ത് റെഡ്ഡിയും ഡി.കെയും അടക്കം എത്തി

National
  •  2 days ago
No Image

ജഡ്ജിയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ദുരൂഹത നീക്കുമോ? തീരുമാനം ഇന്ന്; എല്ലാ കണ്ണുകളും സുപ്രിംകോടതിയിലേക്ക്

latest
  •  2 days ago
No Image

ലഹരി കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കം; തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു

Kerala
  •  3 days ago
No Image

പ്രതിരോധസംവിധാനത്തിന്റെ നെടുംതൂണായ ഭെല്ലിലും പാക് ചാരന്‍, മൂന്ന് വര്‍ഷമായി ചാരപ്പണി ചെയ്ത സീനിയര്‍ എന്‍ജിനീയര്‍ ദീപ് രാജ് ചന്ദ്ര അറസ്റ്റില്‍; ചോര്‍ന്ന വിവരങ്ങളറിഞ്ഞ് ഞെട്ടി രാജ്യം

National
  •  3 days ago
No Image

രണ്ടരവര്‍ഷത്തിനിടെ മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി പൊടിച്ചത് 258 കോടി; അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ മാത്രം ചെലവ് 22 കോടി

National
  •  3 days ago
No Image

കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർക്ക് പരുക്ക്; കനത്ത ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  3 days ago
No Image

ജെഎസ്ഡബ്ല്യൂ കമ്പനിയുടെ വ്യാജ ലോഗോ പതിപ്പിച്ച് റൂഫിംഗ് ഷീറ്റ് വിൽപ്പന; രണ്ട് പേർ പിടിയിൽ

Kerala
  •  3 days ago
No Image

യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയിട്ടില്ലെന്ന് ഫയര്‍ഫോഴ്‌സ് മേധാവി; വിവാദത്തില്‍ പുതിയ വഴിത്തിരിവ്

National
  •  3 days ago