HOME
DETAILS

ചാമ്പ്യൻസ് ലീഗിൽ മെസിയുടെ റെക്കോർഡിനൊപ്പമെത്തി ജൂഡ്; രണ്ട് സൂപ്പർതാരങ്ങളെ മറികടക്കാനായില്ല

  
January 23, 2025 | 7:29 AM

jude bellingham reached lionel messi record in ucl

സാൻ്റിയാഗോ ബെർണബ്യൂ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ആർബി സാൽസ്ബർഗിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി റയൽ മാഡ്രിഡ് തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. റയലിനായി വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവർ ഇരട്ടഗോളുകളും കിലിയൻ എംബാപ്പെ ഒരു ഗോളും നേടി. 

മത്സരത്തിൽ ജൂഡ് ബെല്ലിങ്ങ്ഹാം ഒരു അസിസ്റ്റ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഇതോടെ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് വേണ്ടി 24 ഗോൾ കോൺട്രിബ്യുഷൻ നേടാനും ജൂഡിന് സാധിച്ചു. 11 ഗോളുകളും 13 അസിസ്റ്റുകളുമാണ് ജൂഡ് റയലിനായി യുസിഎല്ലിൽ നേടിയത്. ഇതോടെ ലയണൽ മെസിയുടെ ചാമ്പ്യൻസ് ലീഗിലെ റെക്കോർഡിനൊപ്പമെത്താനും ജൂഡിന് സാധിച്ചു. 

21 വയസ്സോ അതിൽ താഴെയോ പ്രായമുള്ളപ്പോൾ ചാമ്പ്യൻസ് ലീഗിൽ 24 ഗോൾ കോൺട്രിബ്യുഷൻ സ്വന്തമാക്കുന്ന താരമെന്ന മെസിയുടെ നേട്ടത്തിനൊപ്പമാണ് ജൂഡ് എത്തിയത്. മെസി ഈ പ്രായത്തിൽ 17 ഗോളുകളും ഏഴു അസിസ്റ്റുകളുമാണ് യുസിഎല്ലിൽ നേടിയത്. ഏർലിങ് ഹാലണ്ടും കിലിയൻ എംബാപ്പെയും ഈ നേട്ടത്തിൽ ജൂഡിനെക്കാൾ മുന്നിലാണ്. ഹാലണ്ട് (37), എംബാപ്പെ (26) എന്നിങ്ങനെയാണ് ഈ പ്രായത്തിൽ നടത്തിയ ഗോൾ കോൺട്രിബ്യുഷന്റെ കണക്കുകൾ.

നിലവിൽ ചാമ്പ്യൻസ് ലീഗ് പോയിന്റ് പട്ടികയിൽ 16 സ്ഥാനത്താണ് റയൽ മാഡ്രിഡ്. ഏഴ് മത്സരങ്ങളിൽ നിന്നും നാല് വിജയവും മൂന്ന്‌ തോൽവിയും അടക്കം 12 പോയിന്റാണ് റയലിന്റെ കൈവശമുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; പൊട്ടിവീണ വെെദ്യുതി ലെെനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു

National
  •  2 days ago
No Image

ഗുജറാത്തില്‍ 26 കാരിയായ ബിഎല്‍ഒ മരിച്ച നിലയില്‍ 

National
  •  2 days ago
No Image

പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: നിരവധി കേസുകളിലെ പ്രതിയായ യുവാവ് തൃശ്ശൂരിൽ അറസ്റ്റിൽ

crime
  •  2 days ago
No Image

കനത്ത മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക്; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

Kerala
  •  2 days ago
No Image

സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാന്‍ ബഹ്‌റൈന്‍ മന്ത്രാലയസമിതി

bahrain
  •  2 days ago
No Image

ഉമ്മു റമൂലിലെ വെയർഹൗസുകളിൽ തീപിടുത്തം; 40 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി

uae
  •  2 days ago
No Image

അത്ഭുത ബൈസിക്കിൾ കിക്കിന് പിന്നാലെ റൊണാൾഡോ; ലയണൽ മെസ്സി തന്റെ കരിയറിൽ ബൈസിക്കിൾ കിക്ക് ഗോൾ നേടിയിട്ടുണ്ടോ? പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് ഫുട്ബോൾ ലോകം

Football
  •  2 days ago
No Image

വിന്റർ സീസൺ ആരംഭിച്ചു; ബാല്‍ക്കണികളും മുറ്റവും അലങ്കരിച്ച് യുഎഇയിലെ കുടുംബങ്ങള്‍

uae
  •  2 days ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം പരിഹരിക്കണം; കൊല്‍ക്കത്തയില്‍ ബിഎല്‍ഒമാരുടെ കൂറ്റന്‍ റാലി 

National
  •  2 days ago
No Image

രക്തസാക്ഷി ദിനം: ആചാരങ്ങൾക്കുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ

uae
  •  2 days ago