HOME
DETAILS

ഭക്ഷ്യസുരക്ഷാനിയമം തുടര്‍ച്ചയായി ലംഘിച്ചു; ഭക്ഷണശാല അടച്ചുപൂട്ടി അബൂദബി ഫുഡ് സേഫ്റ്റി അതോറിറ്റി

  
Web Desk
February 08 2025 | 02:02 AM

Continually violated the Food Safety Act Restaurant closed in Abu Dhabi

അബൂദബി: ഹംദാന്‍ സ്ട്രീറ്റിലെ സ്‌പൈസി തമിഴ്‌നാട് റെസ്റ്റോറന്റ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് അബൂദബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി(ADAFSA). 2008 ലെ ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ സംബന്ധിച്ച, 2-ാം നമ്പര്‍ നിയമം ലംഘിച്ചു എന്നതിനെ തുടര്‍ന്നാണ് കര്‍ശന നടപടി. ഒരു തവണ മാത്രമല്ല ഇവര്‍ നിയമ ലംഘനം നടത്തിയതെന്നും എമിറേറ്റിലെ ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ തുടര്‍ച്ചയായി കാറ്റില്‍പ്പറത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ കടുത്ത നടപടി.

പൊതുജനാരോഗ്യത്തെ അതി ഗുരുതരമായി ബാധിച്ചേക്കാവുന്ന നിയമ ലംഘനങ്ങള്‍ ഇവരുടെ ഭാഗത്തു നിന്നും ആവര്‍ത്തിച്ചു ശ്രദ്ധയില്‍പ്പെട്ടതായും ഇതിന് തെളിവുകള്‍ കണ്ടെത്തിയതായും അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

ഫലപ്രദമായ തിരുത്തല്‍ നടപടികള്‍ മടപ്പിലാക്കുന്നതിലും നിയമങ്ങള്‍ പൂര്‍ണ്ണമായും പിന്തുടരുന്നതിലും റെസ്റ്റോറന്റ് പരാജയപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി. ഭക്ഷണം പാചകം ചെയ്യുന്നിടത്ത്  പ്രാണികളെയും മറ്റും കണ്ടിരുന്നതിനാല്‍ റെസ്റ്റോറന്റിന്റെ പ്രവര്‍ത്തനം മുമ്പ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. നിയമലംഘനങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കപ്പെടുകയും പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനാവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയെന്ന് സ്ഥാപനം ഉറപ്പാക്കുന്നതുവരെ അടച്ചുപൂട്ടല്‍ തുടരുമെന്ന് ADAFSA അറിയിച്ചു.

അബൂദബിയിലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള തുടര്‍ച്ചയായ പരിശോധനാ ശ്രമങ്ങളുടെ ഭാഗമാണ് നിയമ നടപടിയെന്ന് അതോറിറ്റി പറഞ്ഞു. എല്ലാ ബിസിനസുകളും, അവയുടെ സ്വഭാവമോ ഉല്‍പ്പന്നങ്ങളോ പരിഗണിക്കാതെ, ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിന് പതിവ് പരിശോധനകള്‍ക്ക് വിധേയമാണെന്ന് അതോറിറ്റി ആവര്‍ത്തിച്ചു.

Continually violated the Food Safety Act; Restaurant closed in Abu Dhabi




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റ റൺസ് പോലും നേടാതെ ഇതിഹാസത്തെ വീഴ്ത്താം; സ്വപ്ന നേട്ടത്തിനരികെ സഞ്ജു

Cricket
  •  3 days ago
No Image

വീണ്ടും മസ്തിഷ്‌ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചു; ആക്കുളത്തെ സ്വിമ്മിങ് പൂള്‍ ആരോഗ്യ വകുപ്പ് പൂട്ടി

Kerala
  •  3 days ago
No Image

സഊദിയില്‍ എഐ ഉപയോഗിച്ച് പകര്‍പ്പവകാശ നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ; 9,000 റിയാല്‍ വരെ പിഴ ചുമത്തും

Saudi-arabia
  •  3 days ago
No Image

കേരളത്തിലും എസ്.ഐ.ആര്‍ ആരംഭിച്ചു; തീവ്രപരിശോധനക്ക് തയ്യാറെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പേര് പരിശോധിക്കേണ്ടത് ഇങ്ങനെ 

Kerala
  •  3 days ago
No Image

ഓവര്‍ ടേക്കിംഗ് നിരോധിത മേഖലയില്‍ അശ്രദ്ധമായ ഡ്രൈവിംഗ്; കാര്‍ കണ്ടുകെട്ടി ദുബൈ പൊലിസ്

uae
  •  3 days ago
No Image

കളിക്കളത്തിൽ ആ ബൗളറെ നേരിടാൻ വളരെ ബുദ്ധിമുട്ടാണ്: ഗിൽ

Cricket
  •  3 days ago
No Image

405 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 399 ഡിറ്റനേറ്ററുകള്‍; പാലക്കാട് ഓട്ടോറിക്ഷയില്‍ നിന്ന് വന്‍ സ്‌ഫോടക ശേഖരം പിടികൂടി

Kerala
  •  3 days ago
No Image

ഇന്ത്യ-പാക് പോരിനൊരുങ്ങി ദുബൈ; സ്‌റ്റേഡിയത്തിൽ ഈ വസ്തുക്കള്‍ക്ക് വിലക്ക്

uae
  •  3 days ago
No Image

ട്രിപ്പിൾ സെഞ്ച്വറിയിൽ സെഞ്ച്വറി അടിച്ചവനെ വീഴ്ത്തി; ചരിത്ര റെക്കോർഡിൽ ജോസേട്ടൻ

Cricket
  •  3 days ago
No Image

ദോഹയിലെ ഇസ്‌റാഈൽ ആക്രമണം: അറബ്-ഇസ്‌ലാമിക ഉച്ചകോടി തിങ്കളാഴ്ച; ഉറ്റുനോക്കി ലോകം

International
  •  3 days ago