എഐ ഡാറ്റ സെന്ററില്‍ 50 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ യുഎഇയും ഫ്രാന്‍സും
ദുബൈ: വര്‍ധിച്ചു വരുന്ന എഐ സാങ്കേതി വിദ്യയുടെ ആവശ്യകതയും പ്രസക്തിയും മുന്‍നിര്‍ത്തി ഒരു ജിജാവാട്ട് ഡാറ്റ സെന്ററില്‍ 50 ബില്ല്യണ്‍ ഡേളര്‍ നിക്ഷേപം നടത്താന്‍ തീരുമാനിച്ച് യുഎഇയും ഫ്രാന്‍സും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് ഇക്കാര്യം അറിയിച്ചത്.
അടുത്തയാഴ്ച ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ നടക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉച്ചകോടിക്കു മുന്നോടിയായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി നടത്തിയ അതി നിര്‍ണായകമായ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഏകദേശം 100 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പാരീസില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഫെബ്രുവരി 10-11 തീയതികളില്‍ ലോകത്തിന്റെ ഫാഷന്‍ തലസ്ഥാനമായ പാരീസില്‍ വെച്ചു നടക്കുന്ന ഉച്ചകോടിയുടെ അപ്രഖ്യാത അജണ്ടയും ഇതിനകം തന്നെ വ്യാപകമായി ചര്‍ച്ചയായിട്ടുണ്ട്. എഐ മേഖലയില്‍ ശക്തമായി കുതിക്കുന്ന അമേരിക്കയേയും ചെനയേയും പിടിച്ചുകെട്ടാന്‍ യൂറോപ്പ്യന്‍ രാജ്യങ്ങളും ഫ്രാന്‍സും കുറേക്കൂടി ശക്തമായി എഐ ഭൂപടത്തില്‍ സ്വയം അടയാളപ്പെടുത്തുക എന്നതു മാത്രമാണ് പോംവഴി എന്ന ബോധ്യം ബ്രിട്ടന്‍, ജര്‍മനി, ഇറ്റലി പോലെ ഫ്രാന്‍സിനുമുണ്ട്.
എഐ മേഖലയില്‍ തന്ത്രപരമായ പങ്കാളിത്തം സൃഷ്ടിക്കാനുള്ള ആഗ്രഹം യുഎഇ പ്രസിഡന്റും ഫ്രാന്‍സ് പ്രസിഡന്റും പ്രകടിപ്പിച്ചു.
ഫ്രഞ്ച്, എമിറാത്തി എഐ മേറലകളിലായിരിക്കും നിക്ഷേപം നടത്തുക. അത്യാധുനിക ചിപ്പുകള്‍, ഡാറ്റാ സെന്ററുകള്‍, ക്ലൗസ് ഇന്‍ഫ്രാസ്ട്രക്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് സഹായമാകുന്ന വെര്‍ച്വല്‍ ഡാറ്റ എംബസികള്‍ സ്ഥാപിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. എഐ ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കുന്നതിനായി 35 സൈറ്റുകള്‍ കണ്ടെത്തിയതായി ഫ്രഞ്ച് സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നു.
UAE, France to invest $50 billion in AI data centerComments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."