
ഡല്‍ഹിയില്‍ നാലരവര്‍ഷം കൊണ്ട് കൂടിയത് എട്ട് ലക്ഷം വോട്ടുകള്‍; ഫലത്തെ സ്വാധീനിച്ച വിധത്തിലുള്ള ഞെട്ടിക്കുന്ന തിരിമറി | Delhi Assembly Election Result

2020ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള നാലരവര്‍ഷം കൊണ്ട് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തത് എട്ട് ലക്ഷത്തിലേറെ വോട്ടുകള്‍. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിനും കഴിഞ്ഞവര്‍ഷം മെയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിനും ഇടയിലുള്ള നാലുവര്‍ഷം കൊണ്ട് 4,16,648 വോട്ടുകളാണ് രജിസ്റ്റര്‍ ചെയ്തത്. പൊതുതെരഞ്ഞെടുപ്പിന് ശേഷം ഇന്നലെ ഫലം പ്രഖ്യാപിച്ച നിയമസഭാ തെരഞ്ഞെടുപ്പ് വരെയുള്ള ഏഴുമാസം കൊണ്ട് മാത്രം 3,99,362 വോട്ടുകളും രജിസ്റ്റര്‍ചെയ്തതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഡല്‍ഹി ഫലം അട്ടിമറിക്കാനായി ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിഷനുമായി ഒത്തുകളിക്കുകയാണെന്ന എ.എ.പിയുടെ ആരോപണത്തിനിടെയാണ് പുതിയ കണക്കുകള്‍ പുറത്തുവന്നത്. അമ്പരപ്പിക്കുന്ന വിധത്തിലുള്ള വോട്ടര്‍മാരുടെ 'തള്ളിക്കയറ്റം' ഫലത്തെ സ്വാധീനിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ന്യൂഡല്‍ഹി
വോട്ടര്‍മാരുടെ പൊടുന്നനെയുള്ള മാറ്റം ന്യൂഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളിന്റെ ഫലത്തെ സ്വാധിനിച്ചതായാണ് റിപ്പോര്‍ട്ട്. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ന്യൂഡല്‍ഹി മണ്ഡലത്തില്‍ ആകെ 37,548 വോട്ടര്‍മാരാണ് കുറഞ്ഞത്. ഇതാകട്ടെ മൊത്തം വോട്ടര്‍മാരുടെ 27.2 ശതമാനം വരും. അതായത് 2020 ല്‍ ന്യൂഡല്‍ഹിയില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ള നാലില്‍ ഒരാള്‍ക്ക് ഇത്തവണ വോട്ട് ചെയ്യാനായില്ല. അവരെ പട്ടികയില്‍നിന്ന് നീക്കി. 2020ല്‍ ഈ സീറ്റിലെ കെജരിവാളിന്റെ ഭൂരിപക്ഷം 21,517 ആയിരുന്നു. എന്നാല്‍ ഇത്തവണ നാലായിരത്തിലേറെ വോട്ടിന് കെജ്രിവാള് പരാജയപ്പെട്ടു.
മുണ്ട്ക
2020 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ ആകെ 31,779 വോട്ടര്‍മാരുടെ വര്‍ദ്ധനവാണ് മുണ്ട്കയില്‍ ഉണ്ടായത്. 2020ല്‍ എ.എ.പിയുടെ അനില്‍ ലക്ര 19,158 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഈ സീറ്റ് നേടിയത്. എന്നാല്‍ 2025ല്‍ ബി.ജെ.പി ഇവിടെ 10550 വോട്ടിന് തോറ്റു.
ബാദ്ലി
2020, 2024 കാലയളവില്‍ 5,684 വോട്ടര്‍മാരുടെ വര്‍ദ്ധനവാണ് ബാദ്ലിയില് ഉണ്ടായത്. എന്നാല്‍ 2024 ജൂലൈ മുതല്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പ് വരെയുള്ള ഏഴ് മാസം കൊണ്ട് 13,145 വോട്ടര്‍മാര്‍ കൂടി. ആകെ കൂടിയത് 18,829 വോട്ടര്‍മാര്‍. 2020 ല്‍ എ.എ.പിയുടെ അജേഷ് യാദവ് 29,094 വോട്ടിന് ജയിച്ചെങ്കില്‍ ഇത്തവണ ഇവിടെ 15,000 ന് ബി.ജെ.പി ജയിച്ചു.
ഷാഹ്ദ്ര
ഷാഹ്ദ്ര അവസാനത്തെ ഏഴ് മാസത്തിനുള്ളില്‍ 7,387 വോട്ടര്‍മാര്‍ കൂടി. 2020, 2024 കാലയളവില്‍ 4,564 വോട്ടര്‍മാരുടെ വര്‍ദ്ധനവും ഉണ്ടായതോടെ മണ്ഡലത്തില്‍ ആകെ കൂടിയത് 12,000 ഓളം വോട്ടര്‍മാര്‍. ബി.ജെ.പി നിരവധി വ്യാജ വോട്ടര്‍മാരെ കൂട്ടിച്ചേര്‍ത്തെന്ന് എ.എ.പി ആരോപിച്ച മണ്ഡലമാണിത്. 2020 ല്‍ എ.എ.പി 5,294 വോട്ടിന് ജയിച്ച ഇവിടെ ബി.ജെ.പി അയ്യായിരത്തിലേറെ വോട്ടിന് ജയിച്ചു.
നംഗ്ലോയ് ജാട്ട്
2020ല്‍ എ.എ.പിയുടെ രഘുവീന്ദര്‍ ഷോകീന്‍ 11,624 വോട്ടിന് ജയിച്ച മണ്ഡലമാണ് നംഗ്ലോയ് ജാട്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഏഴുമാസം കൊണ്ട് ഇവിടെ 16,000 വോട്ടര്‍മാര്‍ കൂടി. ഫലം വന്നപ്പോള്‍ ബി.ജെ.പി 26251 വോട്ടിന് ജയിച്ചു.
ബുരാരി
കഴിഞ്ഞ ഏഴ് മാസത്തിനിടെ ബുരാരിയില്‍ കാല്‍ലക്ഷത്തോളം വോട്ടര്‍മാര്‍ കൂടി. 2020നും 2024 മെയ്ക്കും ഇടയില്‍ 39,798 വോട്ടര്‍മാരും വര്‍ദ്ധിച്ചു. അതായത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ ഇതുവരെ കൂടിയ ആകെ വോട്ടര്‍മാരുടെ എണ്ണം 64,557.! 2020 എ.എ.പിയുടെ സഞ്ജീവ് ഝാ 88,158 വന്‍ ഭൂരിപക്ഷത്തിന് ജയിച്ച ഇവിടെ ഇക്കുറി പാര്‍ട്ടിയുടെ ഭൂരിപക്ഷത്തില്‍ 60,000ന്റെ ഇടിവുണ്ടായി.
ബവാന
വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായ മറ്റൊരു സീറ്റാണ് ബവാന. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇതുവരെ 65,290 വോട്ടര്‍മാരുടെ വര്‍ദ്ധനവാണ് ഇവിടെ ഉണ്ടായത്. എ.എ.പിയുടെ ജയ് ഭഗവാന് 2020ല്‍ ഇവിടെ 11,526 വോട്ടിന് ജയിച്ചിരുന്നു. എന്നാല്‍ ഇവിടെ ബി.ജെ.പി ഇത്തവണ 31475 വോട്ടിന് ജയിച്ചു.
വികാസ്പുരി
വികാസ്പുരിയില്‍ 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആകെ കൂടിയത് 61,745 വോട്ടര്‍മാരാണ്. 2020 ല്‍ എ.എ.പിയുടെ മഹീന്ദര്‍ യാദവ് 42,058 ന്റെ മികച്ച ഭൂരിപക്ഷത്തിന് ജയിച്ച ഈ സീറ്റില്‍ ഇക്കുറി ബി.ജെ.പിയുടെ പങ്കജ് കുമാര്‍ 12876 വോട്ടിന് ജയിച്ചു.
surprising Irregularity that influenced Delhi Election Result
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബുംറയൊന്നുമല്ല, ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവേണ്ടത് അവനാണ്: ഇന്ത്യൻ ഇതിഹാസം
Cricket
• 18 hours ago
സമയത്തർക്കം: കോഴിക്കോട് - മുക്കം ബസിന്റെ ഫ്രണ്ട് ഗ്ലാസ് അടിച്ചു തകർത്തു; രണ്ട് യാത്രക്കാർക്ക് പരുക്ക്
Kerala
• 18 hours ago
ഹോട്ടലിൽ പ്രശ്നമുണ്ടാക്കി; നടൻ വിനായകൻ പൊലിസ് കസ്റ്റഡിയിൽ
Kerala
• 19 hours ago
അബൂദബി ഇനി കളറാകും; യാസ് ഐലൻഡിൽ പുതിയ ഡിസ്നി തീം പാർക്ക്
uae
• 19 hours ago
ഓപറേഷന് സിന്ദൂര്‍: ജയ്ഷെ തലവന്‍ മസ്ഊദ് അസ്ഹറിന്റെ സഹോദരനും കൊല്ലപ്പെട്ടു
National
• 19 hours ago
രാജസ്ഥാന് വീണ്ടും കനത്ത തിരിച്ചടി; റാണക്ക് പിന്നാലെ മറ്റൊരു സൂപ്പർതാരവും പരുക്കേറ്റ് പുറത്ത്
Cricket
• 19 hours ago
ഈദ് അൽ അദ്ഹ; യുഎഇ നിവാസികൾക്ക് എത്ര ദിവസത്തെ അവധി ലഭിക്കും
uae
• 19 hours ago
സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ രോഗം സ്ഥിരീകരിച്ചു
Kerala
• 19 hours ago
ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം; പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്, 12 ഡ്രോണുകള്‍ വെടിവെച്ചിട്ടെന്നും അവകാശവാദം
International
• 19 hours ago
മെസിയും അർജന്റീനയും കേരളത്തിലെത്തില്ല, തടസ്സമായത് ആ കാര്യം; റിപ്പോർട്ട്
Football
• 19 hours ago
അതിവേഗ പാതകളിൽ ഡെലിവറി റൈഡർമാർക്ക് വിലക്ക്; ഗതാഗത നിയമത്തിൽ മാറ്റങ്ങളുമായി അജ്മാൻ
uae
• 20 hours ago
കൊല്ലപ്പെട്ടത് 100 ഭീകരര്‍; ഓപ്പറേഷന് സിന്ദൂര്‍ തുടരും, സര്‍വ്വകക്ഷി യോഗത്തില്‍ സ്ഥിതിഗതികള്‍ വിവരിച്ച് രാജ്നാഥ് സിങ്
National
• 20 hours ago
അയ്യരാട്ടത്തിൽ പിറക്കുക ട്രിപ്പിൾ സെഞ്ച്വറി നേട്ടം; ഡൽഹി കീഴടക്കാൻ പഞ്ചാബ് ക്യാപ്റ്റൻ
Cricket
• 20 hours ago
'തീരാപ്പകകളില്‍ എരിയുന്നത് നിസ്സഹായരായ സാധാരണ മനുഷ്യരാണ്, കവര്‍ന്നെടുക്കപ്പെട്ട ഈ ബാല്യങ്ങള്‍ ഏത് വാക്കുകള്‍ക്കും പ്രകടിപ്പിക്കാനാവാത്ത നോവാണ്' പാക് ഷെല്ലാക്രമണത്തില്‍ മെഹബൂബ മുഫ്തി
National
• 21 hours ago
അദ്ദേഹത്തോടൊപ്പം കളിക്കാനാണ് ഞാൻ മാഞ്ചസ്റ്റർ സിറ്റി വിട്ടത്: സെർജിയോ അഗ്യൂറോ
Football
• a day ago
നന്തൻകോട് കൂട്ടക്കൊല: വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി
Kerala
• a day ago
ഒമാനില്‍ ബീച്ചില്‍ നീന്തുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങിമരിച്ചു
oman
• a day ago
കിരീടം സ്വപ്നം കാണുന്ന ആർസിബിക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്
Cricket
• a day ago
ബാപ്കോ റിഫൈനറിയിലെ ചോർച്ച: രണ്ട് പേർക്ക് ദാരുണാന്ത്യം, ഒരാൾ ചികിത്സയിൽ
bahrain
• 21 hours ago
മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; കുവൈത്ത് സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഒരുങ്ങുന്നതായി സൂചന
Kuwait
• 21 hours ago
അവനാണ് ചെന്നൈയെ സമ്മർദ്ദങ്ങളിൽ നിന്നും രക്ഷിച്ചത്: ധോണി
Cricket
• 21 hours ago