HOME
DETAILS

മലയാളി ഉംറ തീർത്ഥാടകരെയുമായി പോകുന്നതിടെ ബസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു, സഹമലയാളി ഡ്രൈവറുടെ സാഹസികമായ ഇടപെടൽ ഒഴിവായത് വൻ ദുരന്തം

  
February 13, 2025 | 5:06 AM

Bus driver collapses and dies while carrying Malayali Umrah pilgrims brave intervention of fellow Malayali driver averts major tragedy

റിയാദ്: ഉംറ തീര്‍ഥാടകരുമായി  യാത്ര ചെയ്യുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് തിരുവമ്പാടി നസീം (50) ആണ് കുഴഞ്ഞു വീണു മരിച്ചത്. സഹഡ്രൈവറുടെ സാഹസികമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാകാൻ കാരണമായത്. മദീനയില്‍ നിന്ന് റിയാദിലേക്ക് വരുമ്പോള്‍ 560 കിലോമീറ്റര്‍ അകലെ ഉഖ്‌ലതുസ്സുഖൂറില്‍ ബുധനാഴ്ച ഉച്ചക്കാണ് സംഭവം.

വാദിനൂര്‍ ഉംറ ഗ്രൂപ്പിന്റെ ബസ് ആണ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. 40 ലധികം ഉംറ തീര്‍ഥാടകരുണ്ടായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ഉംറ കര്‍മം കഴിഞ്ഞ് മദീന സന്ദര്‍ശനത്തിന് ശേഷം ബുധനാഴ്ച രാവിലെ റിയാദിലേക്ക് തിരിച്ച ബസ് ഉഖ്‌ലതുസ്സുഖൂറിലെത്തിയപ്പോഴാണ് ഡ്രൈവര്‍ക്ക് ശാരീരിക അസ്വസ്ഥതയുള്ളതായും ബസ് നിയന്ത്രണം വിടുന്നതായും അസിസ്റ്റന്റ് ഡ്രൈവര്‍ക്ക് മനസ്സിലായത്. എക്സ്പ്രസ് ഹൈ വെയിൽ ഈ സമയം ബസ് ഏറ്റവും വേഗത ഏറിയ ട്രാക്കിലും ആയിരുന്നു.

ഉടന്‍ തന്നെ നിയന്ത്രണം ഏറ്റെടുത്ത് ബസ് സൈഡിലേക്ക് മാറ്റിയതോടെ വൻ ദുരന്തം ഒഴിവായി. ഡ്രൈവറെ പിന്നീട് ഉഖ്‌ലതുസ്സുഖൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ഉഖ്‌ലതുസ്സുഖൂര്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സുഹൃത്ത് നിസാര്‍ ആശുപത്രിയിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  a day ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  a day ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  a day ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  a day ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  a day ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  a day ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  a day ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  a day ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  a day ago