HOME
DETAILS

കോട്ടയം ഗവ. നഴ്‌സിങ് കോളജിലെ റാഗിങ് കേസ്; പ്രിന്‍സിപ്പാളിനും, അസി. വാര്‍ഡനും സസ്‌പെന്‍ഷന്‍

  
Web Desk
February 14, 2025 | 6:27 PM

health department suspend principal and assistant warden in ragging case

കോട്ടയം: കോട്ടയം ഗവ. നഴ്‌സിങ് കോളജിലെ റാഗിങ്ങില്‍ നടപടിയെടുത്ത് ആരോഗ്യ വകുപ്പ്. കോളജ് പ്രിന്‍സിപ്പലിനെയും, അസിസ്റ്റന്റ് വാര്‍ഡനെയും സസ്‌പെന്റ് ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍. സുലേഖ എടി, അസിസ്റ്റന്റ് വാര്‍ഡന്‍, അജീഷ് പി മാണി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. 

സസ്‌പെന്‍ഷന് പുറമെ, ഹോസ്റ്റലിലെ ഹൗസ് കീപ്പിങ് കം സെക്യൂരിറ്റിയെ അടിയന്തരമായി പിരിച്ച് വിടാനും ഉത്തരവായി.  ഹോസ്റ്റലില്‍ നടന്ന റാഗിങ് തടയുന്നതില്‍ കോളജ് അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. 

തുടര്‍ച്ചയായി മൂന്ന് മാസത്തോളം റാഗിങ്ങിന് ഇരയായിട്ടും കോളജ് അധികൃതര്‍ ഇടപെട്ടില്ലെന്നാണ് കണ്ടെത്തല്‍. കോളജിന്റെ പ്രിന്‍സിപ്പല്‍ സുലേഖ തന്നെയാണ് ഹോസ്റ്റല്‍ വാര്‍ഡന്‍. അസിസ്റ്റന്റ് വാര്‍ഡന്റെ ചുമതലയാണ് പ്രൊഫസര്‍ അജീഷിനുള്ളത്. 

നേരത്തെ റാഗിങ് പരാതിയില്‍ അഞ്ച് വിദ്യാര്‍ഥികളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം സ്വദേശി സാമുവല്‍, വയനാട്  സ്വദേശി ജീവ, മലപ്പുറം സ്വദേശികളായ റിജില്‍ ജിത്ത്, രാഹുല്‍ രാജ്, കോട്ടയം സ്വദേശി വിവേക് എന്നിവരെയാണ് പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ അഞ്ചുപേരും ചേര്‍ന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ മൂന്ന് മാസത്തോളം ക്രൂരമായ റാഗിങ്ങിന് ഇരയാക്കിയെന്നാണ് പരാതി. വിദ്യാര്‍ഥികളുടെ സ്വകാര്യ ഭാഗങ്ങളില്‍ ഡംബല്‍ തൂക്കിയിടുകയും, കോമ്പസ് കൊണ്ട് മുറിവേല്‍പ്പിച്ചെന്നും പരാതിയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സതീശൻ ഈഴവ വിരോധി; എന്നെ മുഖ്യമന്ത്രി കാറിൽ കയറ്റിയത് സതീശന് ഇഷ്ടപ്പെട്ടില്ല; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി

Kerala
  •  11 hours ago
No Image

സഹപ്രവര്‍ത്തകയ്ക്ക് ഗുരുതര പരിക്ക്; ബഹ്‌റൈനില്‍ യുവാവിന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ

bahrain
  •  11 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾക്ക് 75 വർഷം തടവ് വൻതുക പിഴയും

crime
  •  12 hours ago
No Image

ബഹ്‌റൈനില്‍ പരസ്യം നിയന്ത്രിക്കുന്ന പുതിയ നിയമം; നിയമസഭയില്‍ വീണ്ടും വോട്ടെടുപ്പ്

bahrain
  •  12 hours ago
No Image

'പഠിക്കാൻ സൗകര്യമില്ല, നടക്കാൻ റോഡുമില്ല'; ഇടുക്കി മെഡിക്കൽ കോളേജിൽ വീണ്ടും വിദ്യാർത്ഥി സമരം

Kerala
  •  12 hours ago
No Image

ദുബൈയിൽ പാർക്കിംഗ് കേന്ദ്രത്തിൽ നിന്ന് 44 ലക്ഷം ദിർഹം കവർന്നു; പ്രതികൾ പിടിയിൽ

uae
  •  12 hours ago
No Image

തിരുവനന്തപുരത്ത് ഒരു വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു; നിലത്ത് വീണ് പരുക്കേറ്റിരുന്നതായി ബന്ധുക്കളുടെ മൊഴി

Kerala
  •  12 hours ago
No Image

ട്രംപ് ഒരു ക്രിമിനൽ, ഇറാനെ വിഴുങ്ങാൻ ഗൂഢാലോചന; യുഎസിനെതിരെ ആഞ്ഞടിച്ച് ആയത്തുള്ള അലി ഖാംനഈ

International
  •  12 hours ago
No Image

ഇന്തോനേഷ്യയിൽ 11 യാത്രക്കാരുമായി പോയ വിമാനം കാണാതായി; തിരച്ചിൽ ആരംഭിച്ചു

International
  •  13 hours ago
No Image

കുണ്ടുവിനും,സൂര്യവൻഷിക്കും ഫിഫ്റ്റി; ബംഗ്ലാദേശിന് മുന്നിൽ 239 റൺസ് വിജയലക്ഷ്യം ഉയർത്തി ഇന്ത്യ

Cricket
  •  13 hours ago