HOME
DETAILS

യുഎഇയിലെ കേരള സിലബസ് വിദ്യാർഥികൾക്കും ഇന്ന് മോഡൽ പരീക്ഷ തുടങ്ങി

  
Abishek
February 17 2025 | 05:02 AM

Kerala SSLC Model Exams Begin TSSLC Model Exams oday for Students in UAE

അബൂദബി/ദുബൈ: എസ്എസ്എൽസി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് മോഡൽ പരീക്ഷ ഇന്നു മുതൽ ആരംഭിക്കും. യുഎഇയിലെ കേരള സിലബസ് വിദ്യാർഥികളും പരീക്ഷയിലേക്ക് കടക്കുകയാണ്. അതേസമയം, സിബിഎസ്ഇ 10, 11, 12 പരീക്ഷകൾ ശനിയാഴ്‌ച ആരംഭിച്ചിരുന്നു.

മോഡൽ പരീക്ഷ മാർച്ച് 3ന് ആരംഭിക്കുന്ന ബോർഡ് പരീക്ഷയ്ക്കുള്ള തയാറെടുപ്പ് നടത്തുന്ന വിദ്യാർഥികളുടെ ആത്മവിശ്വാസം വർധിപ്പിക്കും. മോഡൽ പരീക്ഷയുടെ മാതൃകയിലായിരിക്കും പൊതുപരീക്ഷ എന്നതിനാൽ ശേഷിച്ച ദിവസങ്ങളിൽ പോരായ്‌മകൾ പരിഹരിച്ച് ശുഭാപ്‌തിവിശ്വാസത്തോടെ പരീക്ഷ എഴുതാനുള്ള തയാറെടുപ്പിലാണ് വിദ്യാർഥികൾ.

ഇന്നു മുതൽ വ്യാഴം വരെ ദിവസേന രണ്ട് പരീക്ഷകളും വെള്ളിയാഴ്ച രാവിലെ മാത്രവുമാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. എസ്എസ്എൽസിക്കാർക്ക് രാവിലെ മലയാളം-1 പരീക്ഷയും ഉച്ചയ്ക്ക് മലയാളം-2 പരീക്ഷയുമാണ്. 

പ്ലസ് വണ്ണിന് മലയാളം/ഹിന്ദി/അറബിക്, ഉച്ചയ്ക്ക് ഇംഗ്ലിഷ് പരീക്ഷയുമാണ്. പ്ലസ് ടുവിന് രാവിലെ ഫിസിക്സും ഉച്ചയ്ക്ക് കംപ്യൂട്ടർ സയൻസ് പരീക്ഷയും നടക്കും. നാട്ടിലെ പരീക്ഷാ സമയത്തിന് ആനുപാതികമായി പ്ലസ് ടുവിന് രാവിലെ 8മണിക്കും എസ്എസ്എൽസിക്ക് 8.15നുമാണ് പരീക്ഷ ആരംഭിക്കുക. പരീക്ഷാഭവൻ തത്സമയം ഇമെയിൽ അയക്കുന്ന ചോദ്യപേപ്പർ അപ്പോൾ തന്നെ പ്രിന്റ് എടുത്ത് വിദ്യാർഥികൾക്ക് വിതരണം ചെയ്യും.

ഡിസംബറിൽ പാഠഭാഗങ്ങൾ തീർത്ത് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ റിവിഷൻ ടെസ്റ്റുകൾ നടത്തിയും പോരായ്‌മകൾ പരിഹരിച്ചുമാണ് കുട്ടികളെ മോഡൽ പരീക്ഷക്ക് സജ്ജമാക്കുക. ഏതെങ്കിലും വിഷയം പ്രയാസമുള്ള വിദ്യാർഥികൾക്ക് അധ്യാപകർ ആ വിഷയങ്ങളിൽ പ്രത്യേക ക്ലാസുകളും നൽകിവരുന്നു. ഇവയെല്ലാം കഴിയുമ്പോൾ കുട്ടികൾക്കു ആത്മവിശ്വാസം കൈവരുകയും വാർഷിക പരീക്ഷയ്ക്ക് നല്ല മാർക്ക് നേടാൻ കഴിയുകയും ചെയ്യുമെന്ന് അധ്യാപകരും പറയുന്നു.

Kerala SSLC Model Exams Begin TSSLC Model Exams oday for Students in UAE



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  4 days ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  4 days ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  4 days ago
No Image

പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍

Saudi-arabia
  •  4 days ago
No Image

മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം

Football
  •  4 days ago
No Image

ഖാരിഫ് സീസണ്‍; സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ വിവിധ നടപടികളുമായി ഒമാന്‍ പൊലിസ്

oman
  •  4 days ago
No Image

400 റൺസിന്റെ റെക്കോർഡ് മറികടക്കാത്ത തീരുമാനത്തിൽ ലാറ പ്രതികരിച്ചതെങ്ങനെ? വ്യക്തമാക്കി മൾഡർ

Cricket
  •  4 days ago
No Image

കളിക്കളത്തിലെ അവന്റെ ഓരോ തീരുമാനങ്ങളും വളരെ മികച്ചതായിരുന്നു: സച്ചിൻ

Cricket
  •  4 days ago
No Image

വളപട്ടണത്ത് ട്രെയിൻ അട്ടിമറിശ്രമം : റെയിൽവെ ട്രാക്കിൽ കോൺക്രീറ്റ് സ്ളാബ്ബ് കണ്ടെത്തി

Kerala
  •  4 days ago
No Image

വി. അബ്ദുറഹിമാന്റെ ഓഫിസ് അസിസ്റ്റന്റിനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  4 days ago