HOME
DETAILS

പുതിയ 50 രൂപ നോട്ടുകള്‍ വരുമ്പോള്‍ പഴയതിന് എന്ത് സംഭവിക്കും? അസാധുവാകുമോ..? കടകളില്‍ എടുക്കുമോ? 

  
February 17, 2025 | 7:30 AM

news Will old Rs 50 currency note still be valid Here is what RBI said

കഴിഞ്ഞ ദിവസമാണ് പുതിയ 50 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചത്. സാധാരണക്കാരനെ സംബന്ധിച്ച് ഈ തീരുമാനം ധാരാളം ആശങ്കകള്‍ക്ക് വഴിവച്ചേക്കാം. പുതിയ നോട്ട് വരുമ്പോള്‍ പഴയത് എന്ത് ചെയ്യും? പഴയ നോട്ടുകള്‍ കടകളില്‍ സ്വീകരിക്കുമോ? കൈയ്യിലുള്ള നോട്ടുകള്‍ ബാങ്കില്‍ ക്യൂ നിന്ന്‌ മാറേണ്ടി വരുമോ എന്നെല്ലാം ചോദ്യങ്ങളുയര്‍ന്നേക്കാം. ചിലരിതിനെ നോട്ട് നിരോധനത്തിന്റെ അടുത്തഘട്ടമായും കണക്കാക്കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നുമല്ല പുതിയ നീക്കത്തിന് പിന്നിലെന്ന് ആര്‍.ബി.ഐ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ആര്‍.ബി.ഐ ഗവര്‍ണറുടെ ഒപ്പ്

കഴിഞ്ഞ ഡിസംബറില്‍ മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ പിന്‍ഗാമിയായി നിയമിതനായ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ ഒപ്പിട്ട 50 രൂപയുടെ പുതിയ നോട്ടുകളാണ് ആര്‍.ബി.ഐ പുറത്തിറക്കാനിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ 26ാമത് ഗവര്‍ണറാണ് സഞ്ജയ് മല്‍ഹോത്ര. കറന്‍സി നോട്ടുകളുടെ പുതിയ പതിപ്പുകള്‍ ഇറക്കുക എന്നത് ആര്‍.ബി.ഐയുടെ സാധാരണ നടപടിക്രമം മാത്രമാണ്. അതില്‍ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ കൈയ്യൊപ്പുണ്ടാകുമെന്നത് മാത്രമാണ് ഇത്തവണത്തെ പ്രത്യേകത. 

fifty-rupee.jpg

നോട്ടുകളില്‍ ആര്‍ബിഐ ഗവര്‍ണറുടെ ഒപ്പ് മാറ്റുന്നത് ആര്‍ബിഐയുടെ പതിവ് നടപടിക്രമങ്ങളിലൊന്നാണ്. പുതിയ ഗവര്‍ണര്‍ ചുമതലയേല്‍ക്കുമ്പോള്‍, റിസര്‍വ് ബാങ്ക് പഴയ നോട്ടുകള്‍ പ്രചാരത്തില്‍ തുടരാന്‍ അനുവദിക്കുകയും ഒപ്പം പുതിയ ഗവര്‍ണര്‍ ഒപ്പിട്ട നോട്ടുകള്‍ പുറത്തിറക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഊര്‍ജ്ജിത് പട്ടേലാണ് ഫ്‌ലൂറസെന്റ് നീല നിറത്തിലുള്ള 50 രൂപാ നോട്ടുകളില്‍ ആദ്യമായി ഒപ്പുവെച്ചിരിക്കുന്നത്. പിന്നീട് വന്ന ഗവര്‍ണര്‍മാരെല്ലാം ഒപ്പുകള്‍ പുതുക്കിയിട്ടിട്ടുണ്ട്.

പുതിയ നോട്ടിലെ മാറ്റങ്ങള്‍

നിലവിലുള്ള നോട്ടിന്റെ തുടര്‍ച്ച തന്നെയായിരിക്കും പുതിയ നോട്ടുകള്‍. നിലവിലെ 50 രൂപ നോട്ടുകള്‍ക്കുള്ളത് പോലെ, 66 എംഎം ഃ 135 എംഎം വലുപ്പം തന്നെയായിരിക്കും ഇതിനും ഉണ്ടാവുക. ഫ്‌ലൂറസെന്റ് നീല നിറത്തില്‍ തന്നെയാവും  പുതിയ നോട്ടും പുറത്തിറങ്ങുക. 

50.jpg

സുരക്ഷ വര്‍ധിപ്പിക്കാനും കള്ളപ്പണം തടയാനുമായി അവതരിപ്പിച്ച പുതിയ സീരിസ് നോട്ടുകളുടെ മാതൃകയില്‍ തന്നെയായിരിക്കും ഈ നോട്ടുകളും ഉണ്ടാകുക. നോട്ടിന്റെ മുന്‍വശത്ത് മഹാത്മാഗാന്ധിയുടെ ഛായാചിത്രവും പിന്നില്‍ സാംസ്‌കാരിക രൂപങ്ങളും ഉണ്ടാകും.  മറ്റ് പരിഷ്‌കാരങ്ങളൊന്നും ആര്‍ബിഐ സ്ഥിരീകരിച്ചിട്ടില്ല.

പഴയതിന് സാധുത

പുതിയ നോട്ടുകള്‍ ഇറക്കുന്നത് വിപണിയില്‍ കൂടുതല്‍ നോട്ടുകള്‍ എത്തിച്ച് പണ വ്യവസ്ഥയുടെ തുടര്‍ച്ചയായ ഒഴുക്ക് ഉറപ്പാക്കാന്‍ വേണ്ടി മാത്രമാണ്. അതേസമയം, മുമ്പ് പുറത്തിറക്കിയ എല്ലാ 50 രൂപ നോട്ടുകളും ഇപ്പോഴും നിയമപരമായ കറന്‍സിയാണെന്നും സാധുതയുമുള്ളതായിരിക്കുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.അതായത് ഏത് കടകളിലും ഈ 50 രൂപ സ്വീകരിക്കും. അതില്‍ മാറ്റങ്ങളൊന്നും ഉണ്ടായിരിക്കില്ല. 

നോട്ട് നിരോധനം

2000.jpg

2016 നവംബര്‍ 8 ന് രാത്രിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. 15.44 ലക്ഷം കോടി രൂപ മൂല്യമുണ്ടായിരുന്ന 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ അതോടെ അസാധുവായി. നിരോധിക്കപ്പെട്ട നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തി. പകരം പുറത്തിറക്കിയ 2000 ന്റെ നോട്ടുകള്‍ 2013 ല്‍ റിസര്‍വ് ബാങ്ക് വിപണിയില്‍ നിന്ന് പിന്‍വലിച്ചു. 2023 ഒക്ടോബര്‍ 7 വരെ ജനങ്ങള്‍ക്ക് കൈവശമുണ്ടായിരുന്ന 2000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ ഏല്‍പ്പിച്ച് പകരം മറ്റ് നോട്ടുകള്‍ വാങ്ങാനുള്ള അവസരമുണ്ടായിരുന്നു. നിലവിലും ഇവ റിസര്‍വ് ബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട റീജ്യണല്‍ ഓഫിസുകള്‍ വഴി ഇവ മാറ്റിയെടുക്കാവുന്നതാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെഞ്ഞാറമൂട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം , ഒരാള്‍ക്ക് പരുക്ക്

Kerala
  •  7 days ago
No Image

ഫോളോവേഴ്‌സ് ഇല്ലെങ്കിലും ഇനി 'താരമാകാം'; എൽ.പി.എല്ലിലെ വിചിത്ര നിയമം പിൻവലിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്

Cricket
  •  7 days ago
No Image

വിമാനങ്ങള്‍ റദ്ദാക്കിയും റീഫണ്ട് വൈകിപ്പിച്ചും കുവൈത്ത് എയര്‍വേയ്‌സ്; ദുരിതത്തിലായി യാത്രക്കാര്‍; വ്യാപക പരാതി

Kuwait
  •  7 days ago
No Image

'തലൈവ' വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ആവേശത്തിരയിളക്കത്തില്‍ തമിഴകം

National
  •  7 days ago
No Image

ബംഗാളിൽ പോര് മുറുകുന്നു; തോൽവി സമ്മതിക്കാതെ മമത, അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന് സൂചന

National
  •  7 days ago
No Image

സപ്ലൈകോ അരിക്ക് വില കൂടി; കിലോയ്ക്ക് രണ്ട് രൂപയുടെ വര്‍ധന

Kerala
  •  7 days ago
No Image

റൺവേട്ടക്കാരൻ ഗില്ലിന്റെ 'വിജയമന്ത്രം'; 50 കടന്നാൽ ജയം ഉറപ്പ്! ഐ.പി.എല്ലിൽ പുതിയ ചരിത്രവുമായി ശുഭ്മൻ ഗിൽ

Cricket
  •  7 days ago
No Image

കേരളത്തെ ആര് നയിക്കും, പ്രഖ്യാപനം വൈകാതെ; സോണിയ ഗാന്ധിയുടെ നിലപാട് നിര്‍ണായകം

Kerala
  •  7 days ago
No Image

കളമശേരിയില്‍ പോത്തിന്റെ ആക്രമണം; ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Kerala
  •  7 days ago
No Image

നിബന്ധനകളോടെ ഇറാൻ ലോകകപ്പിന്; ആതിഥേയർക്ക് മുന്നിൽ 'പത്ത് കല്പനകൾ' വെച്ച് ഇറാനിയൻ ഫുട്ബോൾ ഫെഡറേഷൻ

Football
  •  7 days ago