HOME
DETAILS

സമരം കടുപ്പിക്കാനോരുങ്ങി ആശാവർക്കർമാർ; ഈ മാസം 20ന് സെക്രട്ടറിയേറ്റിന് മുന്നില്‍ മഹാസംഗമം

  
February 17, 2025 | 2:05 PM

Asha workers ready to intensify their strike Maha Sangamam in front of the Secretariat on 20th of this month

തിരുവനന്തപുരം: സമരം കടുപ്പിക്കാനോരുങ്ങി ആശാവർക്കർമാർ. ഈ മാസം 20 ന് സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാരുടെ മഹാസം​ഗമം സംഘടിപ്പിക്കാനാണ് ആശാവർക്കർമാരുടെ തീരുമാനം. സംസ്ഥാനത്തെ മുഴുവൻ ആശാപ്രവർത്തകരോടും എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. ആവശ്യങ്ങൾ നേടാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശാവർക്കർമാർ.

അതേ സമയം, സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് പൊലിസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഗതാഗത തടസ്സമുണ്ടാക്കി അന്യായമായി സംഘം ചേർന്ന് നടത്തുന്ന സമരം നിർത്തമെന്നാവശ്യപ്പെട്ടാണ് കന്‍റോണ്‍മെന്‍റ് പൊലീസാണ് നോട്ടീസ് നൽകിയത്. സമരത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ കേസിൻെറ അന്വേഷണത്തിനായി 24 മണിക്കൂറിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.

സംസ്ഥാനത്തെ ആശാവർക്കർമാർക്കാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വേതനമെന്നാണ് ആരോഗ്യമന്ത്രിയുടെ വാദം. എന്നാല്‍ ഈ വാദം തള്ളിക്കളഞ്ഞുകൊണ്ടാണ് സമരം ചെയ്യുന്ന ആശ വർക്കർമാർ രം​ഗത്തെത്തിയിരിക്കുന്നത് . ആരോ സമരക്കാരെ ഇളക്കിവിട്ടെന്ന് ഇന്നലെ ധനമന്ത്രി ആക്ഷേപിച്ചപ്പോൾ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്നവരാണ് കേരളത്തിലെ ആശാവർക്കർമാരെന്നായിരുന്നു മന്ത്രി വീണ ജോർജ് പറഞ്ഞത്. വീണ ജോർജ് പറഞ്ഞ 13200 രൂപ പ്രതിമാസ വേതനം ഒരിക്കൽപ്പോലും കിട്ടിയിട്ടില്ലെന്നാണ് സമരക്കാർ പറയുന്നത്. അതേസമയം, അധിക്ഷേപങ്ങൾക്കും അവകാശവാദങ്ങൾക്കും മുന്നിൽ കുലുങ്ങാതെയാണ് സെക്രട്ടറിയേറ്രിന് മുന്നിൽ ആശാവർക്കർ രാപ്പകൽ സമരം നടത്തുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുജൈറയിലും കിഴക്കൻ തീരങ്ങളിലും കനത്ത മഴ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ

uae
  •  10 days ago
No Image

ലേലത്തിൽ 25.20 കോടി, എന്നാൽ ഗ്രീനിന് കിട്ടുക 18 കോടി മാത്രം; കാരണമിത്...

Cricket
  •  10 days ago
No Image

പ്രധാനമന്ത്രി നാളെ ഒമാനിൽ എത്തും: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം

oman
  •  10 days ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി മരിച്ച നിലയില്‍ 

Kerala
  •  10 days ago
No Image

മസാലബോണ്ട് ഇടപാടിലെ ഇ.ഡി നോട്ടിസ്: തുടര്‍ നടപടികള്‍ തടഞ്ഞ് ഹൈക്കോടതി

Kerala
  •  10 days ago
No Image

ഐഎഫ്എഫ്കെയിൽ കേന്ദ്രസർക്കാർ പ്രദർശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും പ്രദർശിപ്പിക്കും: മുഖ്യമന്ത്രി

Kerala
  •  10 days ago
No Image

ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം; ഗോഡൗൺ അ​ഗ്നിക്കിരയായി; തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

uae
  •  10 days ago
No Image

കണ്ണൂര്‍ പിണറായിയില്‍ ബോംബ് കൈയ്യിലിരുന്നു പൊട്ടി സി.പി.എം പ്രവര്‍ത്തകന് ഗുരുതര പരുക്ക്

Kerala
  •  10 days ago
No Image

2025-ലെ ദേശീയ പരേഡിന് ഒരുങ്ങി ഖത്തർ: പ്രവേശന സമയം പ്രഖ്യാപിച്ച് സാംസ്കാരിക മന്ത്രാലയം

uae
  •  10 days ago
No Image

ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു; ' പോറ്റിയെ കേറ്റിയേ' പാട്ടിനെതിരെ ഡി.ജി.പിക്ക് പരാതി

Kerala
  •  10 days ago